
പ്രസവ വാര്‍ഡില്‍
ജനിച്ചു വീണപ്പോള്‍
അമ്മ പറഞ്ഞു നീ ഒരു ഡോക്ടറാണ്
ഒട്ടും പൊട്ടും തിരിയാതെ
ദിനങ്ങള്‍ ഞാന്‍
ഇഴഞ്ഞു നീക്കി
ശൈശവവും ബാല്യവും
അങ്ങനെ തന്നെ
കൗമാരത്തോടടുത്തപ്പോള്‍
മനദേവി പറയാന്‍ തുടങ്ങി
നീ ഒരു പൈലറ്റാവണം
പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി
ആശകളുടെ കൊലക്കയറായി മാറി
സ്‌തെസ്‌കോപ്പ് കഴുത്തില്‍ കുടുങ്ങി.
സുഹൈല്‍ സി.കെ
കളരാന്തിരി
No comments:
Post a Comment