07/02/2012

സത്യ സാക്ഷികളാവുക......


                    സത്യ സാക്ഷികളാവുക...... 

മാനവിക സഞ്ചാര പഥത്തിലെ നൈരന്തര്യത സൃഷ്ടിച്ചു വെക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിക്കുന്ന വഴിക്കാട്ടിയായിട്ടാണ് ഇസ്ലാമികാഗമനം. ജീവിതത്തിന്റെ ദശാഗന്ധികളിലലിഞ്ഞു ചേര്‍ന്ന നിത്യസനഗന്ധികമായവയെ  എടുത്തും നാശപരിണാമിയായവയെ തടുത്തും ജീവിതം മുന്നോട്ട് നയിക്കേണ്ടതിന്റെ മാര്‍ഗരേഖയുമായാണ് വിശുദ്ധമതം അവതരിക്കപ്പെട്ടത്. ധാര്‍മ്മിക മൂല്യങ്ങളുടെ ധാവള്യത്താല്‍ വിശുദ്ധിയേക്കാളുമുയര്‍ന്ന തലത്തിലേക്ക് ഇസ്ലാമികാശ്ലേഷണം ഇതിവൃത്തമായിത്തിരുന്നുവെന്ന് ബോധ്യപ്പെടുത്തും വിധം പ്രവാചക പ്രബോധന രീതി ശാസ്ത്രത്തിന്റെ പൊന്‍തൂവലുകള്‍ കൊണ്ട് അതിന്റെ മനോഹരമാക്കി ആദര്‍ശമൂല്യങ്ങളില്‍ സത്യപ്രകാശത്തിന്റെ സൗരഭ്യം തിളങ്ങിനില്‍ക്കണമെന്നും ജീവിതത്തിന്റെ സായംസന്ധികളിലേക്ക് ചീറിപ്പാഞ്ഞുവരുന്ന  അസത്യത്തിന്റെ കപടഷെല്ലുകളെ സധൈര്യം ആപ്രകാശമവലംബിച്ച് പ്രതിരോധിക്കണമെന്നും അല്ലാഹു നിബന്ധനവെച്ചു.ആഗ്രഹങ്ങളുടെ മായാ ലോകം തീര്‍ക്കുന്ന മുറിവുകളെ അചഞ്ചലമായി തടുത്തുനിര്‍ത്തണമെന്നാണ് ലോകമതത്തുന്റെ കല്‍പന.
    ഉത്തമസമുദായമായി  പ്രകീര്‍ത്തക്കപ്പെട്ട ഒരു ജനതയുടെ സകലമായ സംവ്യത്തികളും  സത്യസാക്ഷ്യത്തിന്റെ പ്രകാശ പ്രകാശരൂപമുമായി അരികുചേര്‍ന്നു നില്‍ക്കണമെന്നാണ് പറഞ്ഞു വന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം തിരികരൊളുത്തി വെച്ച സത്യ പ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളായി മാറേണ്ടത് അനിവാര്യതയാണെന്ന ബോധനം തികച്ചും ഉചിതമായൊരു കാലമാണിത്.
കലര്‍പ്പില്ലാത്ത കര്‍മ്മശേഷിയുടെയും അനുപമമായ ഇച്ച ശക്തിയുടെയും വിജയക്കൊടിയുമായി സത്യത്തിന്റെ വിളമ്പര ഗോഥയില്‍ സജീവമാക്കുന്നവനാണ് സത്യസാക്ഷിത്വത്തിന്റെ പതാക വാഹകരാകാന്‍ സാധ്യമാവുക എന്നതില്‍ സംശയത്തിന്‍ സ്ഥാനമില്ല.

    ഭൂമിലോകത്തെ സത്യത്തിന്റെ പ്രഥമവാഹകരാണ് പ്രവാചകന്‍മാര്‍.പ്രബഞ്ചത്തിന്റെ സകലമാനക്യത്യങ്ങളും അടിമുടി പരിശോധനമിധേയാക്കുന്ന രീതി ശാസ്ത്രത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരം പഠിപ്പിച്ചു നല്‍കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്‍മാരുടെ വ്യൂഹമായിരുന്നു പ്രവാചകന്‍മാര്‍. നിഷകളങ്കത തുളുമ്പി നില്‍ക്കുന്ന ആത്മാര്‍പ്പണ ബോധത്തില്‍ കൊത്തി വെക്കപ്പെട്ട ജീവിതമാനങ്ങളെ സത്യത്തിന്റെ പാതയില്‍ നടത്തിയതിലൂടെ അവര്‍ സ്വയം സാക്ഷ്യം വഹിക്കുകയും സാക്ഷികളാവുകയും ചെയ്തു. സത്യപ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളാവുകയെന്നത് ഒരു വ്യക്തിയുടെ മൗലിക കടമയാണെന്നും സത്യപ്രകാശത്തിലേക്ക് പ്രബോധനം ചെയ്യല്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ദ്വിധ്രുവങ്ങളുടെ ചുവടുപിടിച്ച ജീവിതമായിരുന്നു അവര്‍ പകര്‍ന്നു നല്‍കിയത്.         അല്ലാഹുവിന്റെ പരമമായ സത്യപ്രകാശം ഏവരേക്കാളുപരി സാമൂഹ്യദൃഷ്ടിയില്‍ ദൃഢപ്പെടുത്തിയ പ്രവാചക വ്യൂഹത്തിന്റെ നിഷ്‌കളങ്കതയാണ് അവരുടെ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഏറ്റവും വലിയ തെളിവ്.
ജീവിതവ്യവഹാരത്തിന്റെ അഖില മേഖലകളിലും സദൃഢസത്യത്തന്റെ അചഞ്ചലമായ വിശ്വാസത്തിനു മേല്‍ സാക്ഷ്യം വഹിച്ചവരാണ് പ്രവാചക ജീവതങ്ങളുടെ അഖ്യാന പഠനങ്ങള്‍ തെളിയിക്കുന്നത്.
സത്യപ്രഭാവത്തിന് പിന്തുണ നല്‍കല്‍ മുഅ്മിനിന്റെ കടമയാണെന്ന ഖുര്‍ആനി പ്രഖ്യാപനം ശ്രദ്ധേയമാണ.്                                                                    (അറബി)
(ഇവ്വിധം നാം നിങ്ങളെ മിത സമുദായമാക്കിരിക്കുന്നു. നിങ്ങള്‍ ലോകജനങ്ങള്‍ സാക്ഷിയാവുന്നതിന്ന്, ദൈവ ദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാവുന്നതിന്ന്)
പരലോകത്ത് ജനപഥങ്ങളധികവും ഒരുമിച്ചു കൂട്ടപ്പെടുന്ന സന്ദര്‍ഭത്തിലെ അതിശ്രേഷ്ഠമായ ഒരു കാഴ്ച്ചയാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ദൈവിക ബോധനത്തിന്റെ സപര്യമായ ഇസ്‌ലാമികാശയങ്ങള്‍ കൃത്യതയോടെ ജനപഥങ്ങളിലെത്തിച്ച അവസരത്തില്‍ ഈ സമൂഹം ഇസ്‌ലാമിനെ ഹൃദയം പുണരെ സ്വീകരിക്കുകയും പിന്തുടരുകയും ചെയ്തതിന് താന്‍ സാക്ഷിയാണെന്ന് പ്രവാചകന്‍ പറയും. അതേയവസരം, പ്രവാചകാധ്യാപനങ്ങള്‍ പില്‍കാല സമൂഹങ്ങള്‍ അതേ രീതിശാസ്ത്രമവലംബിച്ച് പകര്‍ന്നു കൊടുക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ തങ്ങള്‍ യാതൊരു വീഴ്ച്ചയും വരുത്തിയില്ലയെന്നു മനുഷ്യരു സാക്ഷി പറയുന്നു. യഥാര്‍ത്ഥത്തില്‍, ലോക നേതൃത്വത്തിന്റെ പദവിയിലേക്കാണ് ഇസ്‌ലാമിക സമൂഹത്തെ അല്ലാഹു അവരോധിക്കുന്നത്.
ദൈവികമായ ബോധനങ്ങള്‍ വ്യാപിപ്പിക്കുന്ന കാര്യത്തില്‍ നാഥന്റെ സന്നിധിയില്‍ സാക്ഷി നിര്‍വ്വഹണം നടത്തുന്ന ഇസ്‌ലാമിക സമൂഹത്തിന് ഔന്നിത്യപദവിയുടെ ശ്രേഷ്ഠത ലഭിക്കുന്നതോടൊപ്പം ഭാരിച്ച ഒരു ഉത്തരവാദിത്വം കൂടി വന്നു ചേരുന്നു. ഇലാഹീ പാഠങ്ങള്‍ ജനങ്ങള്‍ക്കനുഭവിക്കാന്‍ സാഹചര്യമൊരുക്കുന്ന സത്യപാതയിലേക്ക് ഇതര ജനപഥങ്ങളെയും ക്ഷണിക്കലാണത്. സത്യസാക്ഷ്യത്തന്റെ അകമ്പടിയൊരുക്കാന്‍ ഇതര സമൂഹങ്ങളെ പ്രാപ്തരാക്കുകയെന്നതാണ് പ്രധാനമായി കാണേണ്ടത്. സത്യ സാക്ഷികളാക്കുകയെന്നത് ഉത്തരവാദിത്വമായി വരുന്ന  സാഹചര്യത്തില്‍ ഉപരിപ്ലവമായി കിടക്കുന്ന ചില ബാധ്യതകളിലൊന്നാണ് സ്വയം സത്യസാക്ഷിയാവുകയെന്നത്. അധര്‍മ്മത്തന്റെ അതിരുകള്‍ കെട്ടി ആദര്‍ശ വേലിയേറ്റങ്ങളെ ചെറുക്കുന്ന ആനുകാലിക സാഹചര്യത്തില്‍ ദിവ്യ ബോധനത്തിന്റെ ഋജുരേഖയായ ഇസ്‌ലാമിക സപര്യയുടെ അനുധാവനം ഉത്തരവാദിത്വനിര്‍വ്വഹണത്തിനു മുമ്പേ വന്നു ചേരുന്ന മൗലികകടമയാണെന്ന് മനസസ്സിലാക്കാവുന്നതാണ്. ജനങ്ങളെ സത്യസാക്ഷികളാകുന്നതില്‍ കര്‍മ്മ നിരതരാവണമെന്ന് ഖുര്‍ആനിക വചനത്തിന്റെ ആന്തരിക രൂപങ്ങള്‍ പകര്‍ന്നു നല്‍കുമ്പോള്‍, ഇസ്‌ലാമിന്റെ സത്യപ്രകാശത്തിന് സാക്ഷ്യം വഹിക്കല്‍ ബാധ്യതയായിത്തീരുന്നു.
സത്യപ്രകാശത്തിന്റെ പ്രഥമ വ്യൂഹമായിരുന്ന പ്രവാചകന്‍മാര്‍ക്കു ശേഷം, അവര്‍ വഴി പരിശുദ്ധ മതജ്ഞാനം കരഗതമാക്കിയ ഒരു സമൂഹം രൂപപ്പെട്ടു.യ പ്രവാചകര്‍ക്ക് ശേഷം, അവരുടെ പ്രതിനിധികളെന്നനിലക്ക് പ്രവാചകന്‍മാര്‍ നിറുത്തപ്പെട്ട സ്ഥാനത്ത് അവര്‍ നിരുത്തപ്പെട്ടു. ഇത്തരമൊരു അനന്തരത്തിലൂടെ രൂപപ്പെട്ടു വന്ന പില്‍ക്കാല സമൂഹങ്ങളൊക്കെ സ്വാഭാവികമായി ഈ ബാധ്യത നിര്‍വ്വഹിക്കേണ്ടവരായി വന്നു. പരിശുദ്ധമായ ദീനുല്‍ ഇസ്‌ലാമിന്റെ ഒളി മങ്ങാത്ത പ്രകാശ ഗോപുരത്തിന്റെ ഒരംഗമാവാന്‍ ഏതൊരു മുസ്‌ലിമിന്റെയും മൗലികകടമകളില്‍പെട്ടതാണെന്ന കാര്യത്തില്‍ തര്‍ക്ക വിതര്‍ക്കങ്ങള്‍ അസ്ഥാനത്താണ്.
അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) യുടെ കാലത്ത് തന്നെ കേരളം ഇസ്‌ലാമികപ്രകാശത്താല്‍ അനുഗ്രഹീതമായ മണ്ണായിരുന്നു.
വിശുദ്ധിയുടെ പ്രതീകത്തോളം ഉയര്‍ന്ന മതാദര്‍ശത്തിന്റെ മൂല്യമൂറ്റി നില്‍ക്കുന്ന ദര്‍ശനങ്ങളുമായി പ്രവാചകന്‍മുഹമ്മദ് നബി(സ്വ) ആഗതനായതു മുതല്‍ കേരളീയ പരിസരം ഇസ്ലാമികസൈദ്ധാന്തി കതയുടെ ഈടും പാവും നെയ്തുചേര്‍ത്ത ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്.സത്യത്തിന്റെ ധര്‍മ്മ ഗോപുരങ്ങള്‍ കണക്കില്ലാതെ സൃഷ്ടിച്ചുകൊണ്ട് മാനവിക ജീവിതത്തെ ഉത്തസമൂഹത്തിന്റെ ആത്മീയതയിലേക്ക് ഉടച്ചുവാര്‍ത്ത മുഹമ്മദ് നബി(സ്വ)യുടെ സത്യസാക്ഷ്യത്തിന്റെ പ്രഥമ വക്ത ക്കളായിരുന്ന സഹാബാക്കളിലെഅത്യുന്നതമായ മാലിക്ക് ബ്‌നു ദീനാര്‍ കെടുങ്ങല്ലൂരിന്റെ തീരത്ത ണഞ്ഞത് മുതല്‍ കേരളത്തിന്റെ കൊച്ചുവീട്ടിലും  ആ പ്രകാശം ജ്വലിച്ച് നില്‍ക്കാനാരംഭിച്ചു.നൈതികയുടെയും ധാര്‍മികഥയുടെയും ഒരുപാട് മൂല്യബോധങ്ങളുമായി വിശുദ്ധമതത്തിന്റെ സത്യവിളംബരവുമായി കടന്ന്‌വന്ന ഒരുകൊച്ച് പായക്കപ്പല്‍ തിരിച്ചുപേയത് കേരളത്തെയുംകൊണ്ടായിരുന്നുവെന്ന് ചരിത്രംസാക്ഷ്യപ്പെടുന്നു. സത്യസാക്ഷ്യത്തിന്റെപ്രഥമവക്താക്കളായിരുന്ന നബിയുടെ അനുജരവൃന്ദത്തില്‍നിന്നും കൈരളി യാതൊരുന്യൂനതയുമില്ലാതെ കൈനീട്ടിസ്വീകരിച്ചിരുന്നു.
    പിന്നീടങ്ങോട്ട് ആപ്രകാശത്തിന്റെ സുഭദ്രമായകൈമാറ്റം ചെയ്യപ്പടലുകള്‍ കാലാന്തരങ്ങളില്‍ തലമുറകളിലൂടെ തുടര്‍ന്നുകൊണ്ടിരുന്നു.സത്യത്തിന്റെ വഴിത്താരകളുടെ സംശയാതീതമല്ലാത്ത സൃഷ്ടിപ്പിനു കൈരളിക്ക് ലഭിച്ച ആപ്രകാശദീപം തലമുറകളിലൂടെ നിശ്ലേഷം അചജഞ്ചലമായി മുന്നോട്ട് കുതിച്ചു.മഖ്ദൂമിലൂടെ, മമ്പുറംതങ്ങളിലൂടെ ആ പ്രകാശദീപം ഒളിമങ്ങാതെ ജ്വലിച്ച്‌നിന്ന നിമിഷങ്ങള്‍ ചരിത്രം സാക്ഷ്യപ്പെടുത്തുന്നരംഗംതന്നെ ആയൊരുജീവതനിലയെ ചിത്രീകരിക്കുന്നുണ്ട്. ആത്മീയമായി ഏറെ മുന്തിനിന്ന ഒരുസമൂഹത്തെ ഭൗതികനീരങ്ങളിലകപ്പെടാതെ മുന്നോട്ട് നയിക്കുന്നതില്‍ ബൗദ്ധിക കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച മഖ്ദൂമിയന്‍ജ്ഞാന സ്പന്ദങ്ങളും മമ്പുറം സയ്യിദന്‍മാരുടെ ആത്മീയ ബാഹുല്യവും ആ സത്യപ്രകാശത്തെ സമൂലം സംരക്ഷിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമനാളുകളിലാണ് കേരളത്തിന്റെ ശാദ്വല തീരത്തേക്ക്  സാത്താനിക്ക് താണ്ഡപങ്ങളുമായി ഉത്പതിഷ്ണുകള്‍ കടന്നു വരുന്നത്.വഹാബിസം,സലഫിസം  തുടങ്ങി അറേബ്യന്‍ നാടുകളില്‍
ആരംഭം കുറിച്ച മതനവീകരണ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ഒരു പറ്റം കുബുദ്ധികളുടെ കുത്സിതബുദ്ധി ഫലമായിട്ടായിരുന്നു അത് സംഭവിച്ചത്. ആധുനിക പ്രക്രിയാ ശാസ്ത്രങ്ങള്‍ മുന്നില്‍ വെച്ച് ഇസ്ലാമിനെ പുനരാവഷ്‌കരിക്കാന്‍ ഇവര്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍വ്വസൂരികളുടെ വിശ്വാസം ചോദ്യം ചെയ്യ്‌പ്പെടാനും  അവരിലൂടെ കൈമാറിയ  ബൃഹത്തായ വൈജ്ഞാനിക പൈതൃകം അവമതിക്കപ്പെടാനും ആത്മീയമായ സകല സദാചാരങ്ങളും അവജ്ഞയോടെ വീക്ഷിക്കാനും കാരണമായി. പ്രവാചക കാലം മുതല്‍ കേരളക്കരയില്‍ തലമുറകളിലൂടെ ഇസ്ലാമിക സംസ്‌കാരം കൈമാറാനും മതകീയ മൂലങ്ങളേയും സദാചാരങ്ങളെയും നിലനിര്‍ത്തുകയും പ്രാദേശികമായി നിലനില്‍ക്കുമ്പോള്‍ കടന്നുകൂടാവുന്ന മുഴുവന്‍  മൂല്യശേഷണങ്ങളേയും തടഞ്ഞു നിര്‍ത്തുകയും ചെയ്ത സയ്യിദന്മാരും സൂഫിശൈഖുമാരും പണ്ഡിത ശ്രേഷ്ഠരുമടങ്ങുന്ന ഒരു ആത്മീയ നേത്യത്വത്തിന്റെയും അവരനുകരിച്ച പ്രവിതാക്കളെയും അവരുടെ വിശ്വാസാചാരങ്ങളെയും ശിര്‍ക്കും കുഫ്‌റുമാണെന്ന് ചിത്രീകരിക്കാന്‍ നിസ്സങ്കോചം അവര്‍ മുന്നോട്ട് വരികയും ചെയ്തു.
നവോത്ഥാനത്തിന്റെ ലേബലില്‍ ചില കപടനാടകങ്ങള്‍ കളിച്ച് തുടങ്ങിയ ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാതെ വരുമ്പോള്‍ ഒരു സമൂഹത്തിന്റെ ശ്വാസനിശ്വാസം നിരര്‍ത്ഥകമായിപ്പോവുമെന്ന വിഹ്വലത പിടികൂടിയ സ്വാത്വികരായ പണ്ഡിത വ്യൂഹം കേരള മുസ്ലിം സമൂഹത്തിന്റെ മിടിപ്പനൂഭവിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയായിരുന്നു. പ്രവാചകര്‍ കൈമാറിയ അതേപ്രകാശത്തിന്റെ പൈതൃക പരിശുദ്ധി തനിമയോടെ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യതയായിമാറിയ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയത്തുല്‍ ഉലമ യെന്ന മഹാപ്രസ്ഥാനത്തിനു രൂപം നല്‍കാന്‍ അക്കാലത്തെ നിസ്വാര്‍ത്ഥരായ പണ്ഡിതന്‍മാര്‍ ഉദ്ദേശിച്ചത്.പില്‍കാല തലമുറകളുടെ സത്യസന്ധമായ സാക്ഷ്യത്തിനു സാഹചര്യമൊരുക്കിക്കൊടുക്കേണ്ടത് ബാധ്യതയായി കണ്ട ഒരുപറ്റം ഉഖ്‌റവിയായ പണ്ഡിതന്‍മാരുടെ നേത്രത്തിലായിരുന്നു 1926 ല്‍ ഔദ്യോഹികമായി രൂപീകരിക്കപ്പട്ടത്.പാശ്ചാത്യ നടപ്പുരീതികളും ആധുനീകരണത്തിന്റെ വിനാശകരമായ പ്രത്യേയശാസ്ത്രങ്ങളും സ്വീകരിക്കാതെ മുസ്ലിം സമൂഹത്തെ പാരമ്പര്യ ധരണയില്‍ വളര്‍ത്തിയെടുത്ത മഹാ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയത്തുല്‍ ഉലമ. പതിനാല് നൂറ്റാണ്ടുകള്‍ക്കിടയില്‍ പലപ്പോഴായി ലോകത്തിന്റെ പലയിടങ്ങളിലും രൂപപ്പെട്ട ശിഥിലീകരണ പ്രസ്ഥാനങ്ങളും തിരുത്തല്‍ രീതിശാസ്ത്രങ്ങളും ഉയര്‍ത്തിയ വെല്ലുവിളികള്‍ പൈതൃകകരുത്തിന്റെയും പരിശുദ്ധ ഇസ്ലാമിന്റെ സാംസകാരിക സമ്പത്തിന്റെയും പിന്‍ബലത്തില്‍നേരിട്ട മുസ്ലിം ഉമ്മത്തിന്റെ വിശ്വാസാനുഷ്ഠാന രീതികള്‍ അളവ് നഷ്ടപ്പെടാതെ കാത്തുപോരുന്നതില്‍ സമസ്ത വഹിച്ച പങ്ക് അനുസ്മരണീയമാണ്.സത്യപ്രകാശത്തിന്റെ സാനിധ്യം  ഊതിക്കെടുത്താന്‍ തമസ്സിന്റെ അവിശുദ്ധകൂട്ടുകെട്ടുകള്‍ നിരന്തരം മുസ്ലിം കേരളത്തെ ആക്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെ തിരിച്ചറിഞ്ഞ്‌കെണ്ട് പ്രതിരോധിക്കേണ്ടത് സത്യവിശ്വാസിയുടെ ബാധ്യതയാണ്.അഭിനവ കുരിശുപോരാളികള്‍മുതല്‍ ആത്മീയ ചൂഷണത്തിന്റെ തോലണിഞ്ഞ കപട വിഘടനവാദികള്‍വരെ അഴിഞ്ഞാടുന്ന ആധുനിക പരിസരത്തില്‍ സത്യസാക്ഷ്യത്തിന്റെ അനുപവമായമാതൃകകളായി മാറേണ്ടത് അരിവാര്യമാണ്.ദൈവികബോധത്തിന്റെ തനിമയോടെ ഇസ്ലാമിക പരിശുദ്ധി സംരക്ഷിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന മഹാമഹോന്നത സഭക്കുകീഴില്‍ അണിനിരക്കലാവും കേരളീയസാഹചര്യത്തില്‍ അഭികാമ്യം.
    കേരള മുസ്ലിങ്ങളുടെഈമാന്‍ കൊള്ളവെക്കാന്‍ നിരവധി വ്യാജന്‍മാര്‍ രംഗത്തിറങ്ങിയ മുഴുവന്‍ സന്ദര്‍ഭങ്ങളിലും ഈമാനിനു കാവല്‍ നിന്നുകൊണ്ടിരിക്കുന്ന സമസ്ത എണ്‍പ്പത്തഞ്ച് വകര്‍ഷത്തെ ദൗത്യനിര്‍വഹണത്തിന്റെ ആഘോഷത്തിലാണ്.ചിന്താധാരകളില്‍ പൊടിപ്പിടിപ്പിക്കുന്ന തരത്തിലുള്ള ദൈനംദിന സംഭവവികാസങ്ങള്‍ മനുഷ്യ തലച്ചോറുകളില്‍ മണ്‍ ചെളി നിറക്കുകയും  മാനവിക ജീവിതത്തെ കുട്ടിച്ചോറാക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമാണ്  ഇതിന്റെ കാലാവസ്ഥ- അന്തരീക്ഷം മഞ്ഞ് മൂടിക്കിടക്കുന്നതിനിടയില്‍ സത്യ പ്രകാശത്തിന്റെ പ്രോജ്ജലതയെ ഹൃദയം പുണര്‍ന്ന് സ്വീകരിക്കലാണ് അഭികാമ്യം.
        സത്യത്തിന്റെ മൂലമായ വിളമ്പര പ്രകാശം നിലകൊള്ളുന്നത് കേരളീയ പരിസരത്തില്‍ സമസ്തയുടെ തൃക്കരങ്ങളിലാണെന്ന വാസ്തവികതയെ മുന്‍നിര്‍ത്തി. ഉല്‍പതിഷ്ണു പ്രസ്ഥാനത്തിന്റെ (തട്ടിക്കൂട്ടി) മാതൃകകളെ വാര്‍ക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. കേരളീയ സാഹചര്യത്തില്‍,സത്യത്തിന്റെ വിളമ്പരമായ സമസ്ത നയിക്കുന്ന  പണ്ഡിത നേത്രത്തിനു പിന്നില്‍ അണിനിരക്കുന്ന വിശ്വാസവ്യൂഹമാണ് യാഥാര്‍ത്ഥ സത്യവിശ്വാസികള്‍  എന്ന കാര്യത്തില്‍ സംശയങ്ങള്‍ക്കിടയില്ല.പ്രവാചകര്‍ കൈമാറിയ പരിശുദ്ധപൈതൃകത്തിന്റെ അതേ മാതൃകയാണ് സമസ്തയെയും നയിക്കുന്നത്.അതിനാല്‍ നിഷ്‌കളങ്കതയുടെ സാഹുക്കളില്‍ ഹൃദയമിറക്കിവെച്ച നുസ്വാര്‍ത്ഥരായ പണ്ഡിത നേതൃത്തം നയിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയില്‍ അംഗങ്ങളാവുക. സത്യസാക്ഷികളാവുക.........;/

No comments:

Next previous home

Search This Blog