07/02/2012

പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം.

പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഷാഹിദ്‌ യമാനി മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന്
പ്രൗഢോജ്ജ്വല തുടക്കം.
കാപ്പാട്; അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് പ്രൗഢോജ്ജല തുടക്കം. മര്‍ഹബന്‍ ലക യാ ഹബീബല്ലാഹ്..... എന്ന പ്രമേയത്തില്‍ അല്‍ ഹുദാ കാമ്പസിലെ നിറഞ്ഞ സദസ്സില്‍ കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ പ്രമുഖ പണ്ഢിതനും ഉജ്ജ്വല വാഗ്മിയുമായ ശാഹിദ് യമാനി മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വന്തം കൂട്ടുകുടുംബങ്ങളേക്കാളും സ്വത്വത്തേക്കാളും പ്രവാചകരെ (സ്വ) സ്‌നേഹിക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണെന്നും അത് നിര്‍വ്വഹിക്കുന്നത് വരെ ആരും തന്നെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിശ്വാസികളാവുന്നില്ലെന്നും അദ്ദേഹം പ്രസ്താവിച്ചൂ. പൂര്‍വ്വ സൂരികളായ സ്വഹാബത്തുല്‍ കിറാം പ്രവാചകരെ അവരുടെ ജീവനേക്കാളേറെ സ്‌നേഹിച്ചിരുന്നതായും അവര്‍ നമുക്ക് ഉദാത്തമായ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന് മുന്നോടിയായി അക്കാദമി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രദര്‍ശനം ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു.
അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി നിര്‍വ്വഹിച്ചു. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അല്‍ ഹുദാ പ്രസിഡന്റ ജ, അഹ്മദ്‌കോയ ഹാജി, ഖാസി ശിഹാബുദ്ദീന്‍ ഫൈസി, മൂസ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുഖ്യപ്രഭാഷണത്തിനു ശേഷം മഹാരാഷ്ട്ര സ്വദേശിയും അക്കാദമി ലക്ചറര്‍ കൂടിയായി യൂസുഫ് ഇഅ്ജാസിയുടെ നേതൃത്വത്തില്‍ ത്വുയൂറുല്‍ മദീന സംഘടിപ്പിച്ച ഖവ്വാലിയും സദസ്സിനെ ഹരം കൊള്ളിച്ചു.
പ്രസിഡന്റ് അഹ്മദ്‌കോയ ഹാജി അദ്ധ്യക്ഷ്യത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജനൂബ് കെ. പി. സ്വാഗതവും കാമ്പസ് ലീഡര്‍ ശാഫി കെ. പി. നന്ദിയും പറഞ്ഞു.

No comments:

Next previous home

Search This Blog