പ്രേമാഗ്നിയില്‍ വെന്തുരുകുന്ന രാഗതാളങ്ങള്‍
തിരുപിറവിയുടെ അനുഗ്രഹീതരാപകലുകള്‍ വസന്തപേമാരിയുമായി ആസന്നം ചെയ്തിരിക്കുന്ന ശാന്തമുഹൂര്‍ത്തത്തിന്റെ സൗകുമാര്യത തൂകുന്ന ആനന്ദോല്‍സവമായി ഒരു റബീഅ് കൂടി കടന്നുവന്നിരിക്കുന്നു. മനുഷ്യ ജമണ്ഡലങ്ങളുടെ നായകന്‍ മുഹമ്മദ് നബി (സ) യുടെ പ്രകാശപൂര്‍ണ്ണമായ ജീവിതത്താളുകള്‍ അക്ഷരക്കൂട്ടങ്ങളായും കാവ്യോല്‍സവങ്ങളായും പ്രകീര്‍ത്തനാരവങ്ങള്‍ സൃഷ്ടിക്കുന്ന സ്തിതവിശേഷമാണെവിടെയും. സൈകതതട്ടില്‍ വരച്ചുവെച്ച പുണ്ണ്യജീവിതത്തിന്റെ അനുരണനങ്ങള്‍ താള്ത്മകതയുടെ ആത്മീയരാഗങ്ങളായി രൂപം പ്രാപിക്കുകയും അനുരാഗാത്മകതയുടെ സ്വരരാഗസുധയായി പടര്‍ന്നിറങ്ങുകയും ചെയ്യുന്ന പുണ്ണ്യരാവുകളാണ് ഈ വസന്തത്തിന്റെ അകക്കാല്‍ പനികത തുറന്നുകാട്ടുന്നത്.
വിശ്വാസ സൗകുമാര്യതയുടെ അകത്തളങ്ങളില്‍ തളം കെട്ടിനില്‍ക്കുന്ന വൈകാരികതയുടെ പ്രായോഗികരൂപങ്ങളായാണ് പ്രകീര്‍ത്തന്ങ്ങള്‍ പ്രവാചക ദര്‍ബാറിന്റെ പാര്‍ശ്വങ്ങളില്‍ പ്രതിധ്വനിപ്പിക്കുന്നത്. പ്രേമഭാജനത്തിന്റെ ദര്‍ശനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശം
അന്തരാളങ്ങളില്‍ സ്പര്‍ശിപ്പിക്കുമ്പോഴുണ്ടാവുന്ന അഗാധമായ അത്യാത്മികമായബന്ധത്തിന്റെ വികാസം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോള്‍ മൗനത്തിന്റെ ഭാഷ പ്രകീര്‍ത്തനത്തിന്റെ ആവിഷ്‌ക്കാരരൂപത്തിന് വിധേയമാകുന്നു. സ്‌നേഹത്തിന്റെ നൈരന്തര്യമായ വികാസം പ്രധതിരോധിക്കാനാവാതെ വരുന്ന ആ ഖല്‍ബിന്റെ അകത്താളങ്ങള്‍ ഇണക്കിച്ചേര്‍ത്ത ഈരടികളുടെ മലവെള്ളപ്പാച്ചിലില്‍ അധരങ്ങളും നിസ്സഹായരാവുന്നതോടെ അനുരാഗത്തിന്റെ കാവ്യോല്‍സവങ്ങളാണ് പിന്നെ. ഹുബ്ബിന്റെ കരയും കടലും വിണ്ണുംമണ്ണും ഒന്നിച്ചിരമ്പുമ്പോള്‍ മനസിന് താങ്ങാനാകാതെ ചോര്‍ന്ന് കിനിയുന്ന ഒറ്റത്തുള്ളികള്‍ മാത്രമാണ് അക്ഷരാവിഷ്‌കാരത്തിന് വഴങ്ങുന്നത്. ബാക്കി മൗനത്തിന്റെ ഭാഷയാണ്. ആത്മാവിന്റെ രോപമകൂപങ്ങളിലാണവയുടെ വാസം.
മുഹമ്മദ് സ്തുതിക്കപ്പെടുന്നവന്‍ ജഗന്നിയന്താവായ അല്ലാഹുവും അവിടുത്തെ മാലാഖമാരും റൗളയുടെ പൂങ്കാവനങ്ങളിലേക്ക് സ്തുതികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഖുര്‍ആനികസാക്ഷ്യം. ആഗോള പ്രത്യേയശാസ്ത്രങ്ങളുടെ ഉട്ടോപ്യന്‍ മാതൃകകള്‍ ലക്ഷ്യം കാണാന്‍ പാടുപെടുന്നയവസരത്തിലും തന്റെ ഋജുരേഖലക്ഷ്യസ്ഥാനത്തേക്കാണെന്ന തിരിച്ചറിവ് നല്‍കിയ പ്രവാചകന്റെ നാമം നല്‍കുന്ന ബോധനം പോലെ പ്രവാചകപ്രകീര്‍ത്തനങ്ങള്‍ മൗലികകടമയാണെന്ന കാര്യത്തില്‍ സന്ദേഹമില്ല.
ഇലാഹീബോധനത്തിന്റെ സതീര്‍ത്ഥനമായ പ്രകീര്‍ത്തനങ്ങള്‍ പ്രവാചകരെ ഇതിവൃത്തമാക്കിധാരാളം രചിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഇന്നോളം അറിയപ്പെട്ട ഭാഷകളില്‍ ബഹുഭൂരിപക്ഷം സംസാരശൈലികളിലും പ്രവാചകപ്രകീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ദിവ്യാനിപൂതിയുടെ ആത്മീയലോകത്തേക്ക് ഹൃദയങ്ങളെ പറിച്ചുനടുന്ന പ്രവാചകപ്രകീര്‍ത്തനങ്ങളുടെ അനിയന്ത്രിതമായ കണക്കുകള്‍ക്കുകാരണം. പരശുദ്ധ റസൂലി(സ)ന്റെ പുണ്യപ്രഭാവം ദേശാതിര്‍ത്തികള്‍ക്കപ്പുറം സകലമാനം വ്യാപിച്ചതാണ്.
മാനുഷിക മതില്‍ക്കെട്ടിനുള്ളിലെ അസാധാരണത്വം ആശ്ചര്യപ്പെടുത്തുന്ന അവസ്ഥയില്‍നിന്ന് തികച്ചും അമാനുഷികമായ ഒരു പ്രപഞ്ചത്തിലേക്ക് യാത്രചെയ്യുന്ന പ്രവാചകപ്രകീര്‍ത്തനങ്ങളില്‍ ഒരുതരം അനുഭൂതിയാണ് ദര്‍ശനസാധ്യമാവുന്നത്. തിരിച്ചറിവിന്റെ പാഥേയം വെട്ടിത്തെളിച്ചുതന്ന പ്രവാചകരുടെ തീര്‍ത്തും ധാര്‍മ്മികമായ പരിസരത്തിലേക്ക് ഒരു തിരച്ചുപോക്ക് നടത്തുന്നവന്റെ കുളിര്‍നിലാവാണ് അവിടെയുണ്ടായിത്തീരുന്നത്.
ഇശ്ഖിന്റെ അടങ്ങാത്ത ആഗ്രഹങ്ങളെ കാവ്യാത്മകമായി ചിത്രീകരിച്ച ആശിഖീങ്ങള്‍ വളരെ സുലഭമാണ്. ഭീസലമിലെ അയല്‍ക്കാരെ ഓര്‍ത്തുകൊണ്ടാണോ നിന്റെ നയനങ്ങള്‍ കണ്ണീരും ചെഞ്ചോരയും കലര്‍ന്ന് ചെമ്പിച്ച് ചാലിടുന്നത്. എന്ന സന്ദേഹോക്തിയോടെ തുടങ്ങുന്ന ഇമാം സഈദ് ബൂസൂര്വിയുടെ ഖസീദത്തുല്‍ ബുര്‍ദ ഏറെ പ്രസിദ്ധമായ പ്രവാചകപ്രകീര്‍ത്തനശലകങ്ങളാണ്. ഭാവനാത്മകതയുടെ അവിശുദ്ധമായ ലോകത്തിന്റെ കാപട്യമുഖങ്ങളെ വലിച്ചുകീറിക്കൊണ്ട് തികച്ചും യാഥര്‍ത്ഥ്യമായ സാഹചര്യങ്ങളില്‍ നിന്നാണ് ഖസീദതുല്‍ ബുര്‍ദ രചിക്കപ്പെടുന്നത്. പ്രവാചക പ്രേമത്തിന്റെ പ്രദര്‍ശന പരത പ്രത്യക്ഷത്തില്‍ സാഹിത്യസമ്പുഷ്ടതയിലൂടെ ചിത്രീകരിക്കുന്നതായതിനാല്‍ ബുര്‍ദക്ക് ക്ലാസിക്കല്‍ രചനകളുടെ കൂട്ടത്തില്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ദൃഢമായൊരിടം നല്‍കപ്പെട്ടിട്ടുണ്ട്.
ഭാവനാത്മകതക്കപ്പുറം കിടക്കുന്ന ചിലയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യുന്നതിലാണ് പ്രവാചകപ്രകീര്‍ത്തനരീതി ശാസ്ത്രത്തില്‍ മുന്‍ഗണന. അസാധാരണത്വവും അമാനുഷികതയും പ്രവാചകസാന്നിധ്യത്തിന്റെ മാത്രം അനുഭവമാണെന്നകാരണമാണ് പ്രവാചകപ്രകീര്‍ത്തനങ്ങളുടെ വ്യത്യസ്ഥത അനിവാര്യമാക്കിയത്. തീര്‍ത്തും നിഷ്‌കളങ്കമായ നിഷ്‌കപടമായ ഹൃദയാന്തരങ്ങളില്‍ നിന്നാണതിന്റെ ഉത്ഭവം. തികച്ചും അസാധാരണമായ ഒരു പ്രപഞ്ചത്തിലേക്കാണത് നയിക്കുന്നത്. മാനസാന്തരങ്ങളില്‍ നിന്ന് നിര്‍ഗളിക്കുന്ന പ്രേമദീനത്തിന്റെ അതിശയോക്തിയില്‍ തുളുമ്പുന്ന ഒരു തരം ആവേശവും ആഹ്ലാദവുമാണ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത്.

ഉസ്മാന്‍ ശഫീഖ് കൊടുവള്ളി
No comments:
Post a Comment