നവ്യാനുഭൂതിയായി സിര്‍റുസ്സീന്‍
പുസ്തക പ്രദര്‍ശനം
പുസ്തക പ്രദര്‍ശനം
കാപ്പാട്; നബിദിനാഘോഷത്തോടനുബന്ധിച്ച് സ്ഥാപനത്തിലെ അല്‍- സ്വഹ്‌വ എഡ്യുക്കേഷനല്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച സിര്‍റുസ്സീന്‍ പുസ്തക പ്രദര്‍ശനം ശ്രദ്ധേയമായി. മലയാള സാഹിത്യത്തിലെ നബിയെഴുത്തിന് നൂറാണ്ട് തികയുന്ന സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ രചിച്ചതുള്‍പ്പടെയുള്ള നൂറ്ററുപതോളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. പുസ്തക പ്രദര്‍ശനം സ്ഥാപന പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാചക ജീവിതത്തില്‍ ആഴ്ന്നിറങ്ങുന്നതിനും കൂടുതല്‍ പഠനത്തിനും ഇത്തരം പരിപാടികള്‍ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസതക പ്രദര്‍ശനത്തിനു മേല്‍നോട്ടം വഹിച്ച അല്‍- സ്വഹ്‌വ എഡ്യുക്കേഷനല്‍ സര്‍ക്കിള്‍ ഡയറക്ടര്‍ സയ്യിദ് ശാക്കിര്‍ ബാഹസന്‍ ഹുദവിയെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു.
വിശ്വപ്രസിദ്ധ ചിന്തകന്‍ ഹൈക്കലിന്റെ ദി ലൈഫ് ഓഫ് മുഹമ്മദിന്റെ മലയാള പരിഭാഷ, പ്രശസ്ത മലയാള സാഹിത്യകാരന്‍ വാണിദാസ് എളയാവൂരിന്റെ പ്രവാചകന്‍, കേരള സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ച മുഹമ്മദ് നബിയുടെ ജീവിത സന്ദേശം ഉള്‍പ്പെടേയുള്ള പ്രശസ്തമായ ഗ്രന്ഥങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.

No comments:
Post a Comment