07/02/2012

മര്‍ഹബന്‍ ബിക യാ ഹബീബല്ലാഹ്...

മരുഭൂമിയിലെ മരുപ്പച്ച അപൂര്‍വ്വവും മരീചിക കൃത്രിമവുമാണ് പക്ഷേ, 1486 ആണ്ട് മുമ്പൊരു തണല്‍ മരം അവിടെ മുളച്ചു പൊങ്ങി. ആ തണലിന്റെ വളര്‍ച്ചയും ഉയര്‍ച്ചയുമെല്ലാം അത്ഭുതകര വും അനിതരസാധരണവുമ ായിരുന്നു.
വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ തിന്മയുടെ തീക്കാറ്റില്‍ വെന്തുരികയ ഒരു സമൂഹത്തിന് നന്മയുടെ തെളിനീര്‍ കോരിക്കുടിപ്പിച്ച മഹാമനീഷി, അതായിരുന്നു മുഹമ്മദ് (സ).
ലോകചരിത്രത്തില്‍ ഒരു പാട് മഹരഥന്മാരെ പക്ഷേ അവരിലൊന്നും കാണാത്ത ഒരു വ്യക്തിപ്രഭാവം മുഹമ്മദ് നബി (സ) യെ വ്യതിരക്ത നാക്കുന്നു. മൈക്കല്‍ എച്ച് ഹര്‍ട്ട് ദി ഹണ്ട്രണ്ട് തയ്യാറാ ക്കുമ്പോള്‍ ഒന്നാമനായി മുഹമ്മദ് നബിയെ ചേര്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയതും അതേ ശ്രേഷ്ഠത തന്നെ.
തന്റെ ചുറ്റുവട്ടത്തിലൊതുങ്ങാതെ തന്നെ കുറിച്ചറിയുന്നവരെ മുഴുവന്‍ തന്നിലേക്ക് ആകര്‍ ഷിക്കുന്ന അമാനുഷികത്വം
.
ലോകത്തിലെ ജീവിത വൃത്തത്തില്‍ ആദ്യാന്ത്യം നിറഞ്ഞു നില്‍ക്കേണ്ട ധര്‍മ്മ ധാരയുടെ അവസാനത്തെ കണ്ണി ആ ശൃംഖലയിലെ തന്നെ ഏറ്റവും ശ്രഷ്ഠനും അത്യുന്നതനുമായിരിക്കേണ്ടത് അനിവാര്യതയാണല്ലോ?.
ആ വസ്തുതയെ അടി വരയിടുന്നതാണ് മുഹമ്മദ് (സ) യുടെ ജീവിതവും വ്യക്തിത്വവും.
നാഗരികതയുടെ ഒരു നന്മയും തൊട്ടു തീണ്ടിയി ട്ടില്ലാത്ത ഒരു തലമുറയെ, അതിന്റെ ഏറ്റവും പതിതകാ ലത്ത് ഒരു പരി ചയവുമില്ലാ ത്ത ആശയലോകത്തിലേക്ക് ക്ഷണിക്കാന്‍ നിയോഗിത നാവുകയും,  വൈകാരികത യുടെ ക്ഷിപ്രഭാവഭേദങ്ങള്‍ അനുനിമിഷം സംഘര്‍ഷത്തി ന്റെ ആവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയും അനീതിയു ടെ ആള്‍ക്കൂട്ടങ്ങള്‍ക്ക് പലത വണ രൂപം കൊടുക്കുകയും ചെയ്ത ജീവിതസാഹചര്യ ത്തെ നിയന്ത്രിക്കാനും ലോകക്രമത്തിലെ സമാധാന പ്രക്രിയയുടെ നെടുനായക ത്വം വഹിക്കാന്‍ പര്യാപതരായ ജനസമൂഹത്തെ സൃഷ്ടിച്ചെടു ക്കാന്‍ കീര്‍ത്തിക്കപ്പെടുകയും അങ്ങനെ സമഗ്രവും സര്‍വ്വ ജനീനവും സര്‍വ്വകാലിക വുമായ ഒരു ജീവിത ദര്‍ശനത്തിന്റെ അന്ത്യദീപശി ഖയേന്താന്‍ നിയുക്തനാ വുകയും ചെയ്തുവെന്നത് തന്നെ തിരുനബി(സ) യുടെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്.
 അല്ലാഹു തന്നെ തിരുനബി (സ) യുടെ മഹത്വം പലവുരു ഉണര്‍ത്തിയിരിക്കെ ആ സത്യതാരകത്തെ നിത്യമാ തൃകയായി സ്വീകരിക്കുക യെന്നതാണ് നമ്മുടെ ജീവിത ദൗത്യം.
കൈവണ്ടിക്കാരന്റെ ധര്‍മ്മബോധവും പ്രവാ ചകപ്രേമത്തിന്റെ ജീവിതസാ ക്ഷ്യവും നേരിന്റെ ലോകത്തി ലേക്ക് വഴിതുറന്നു കൊടുത്ത മര്‍മഡ്യൂക്ക് പിക്താളിന്റെ ജീവിതാനുഭവവും പ്രബോധന വീഥിയിലെ ത്വാഹ നബിയുടെ യഥാര്‍ത്ഥ പൈതൃകം നെഞ്ചേ റ്റുക വഴി നിരവധി മാനവര്‍ക്ക് ദിവ്യവെട്ടം പകര്‍ന്നു കൊടുത്ത പരശ്ശതം പ്രബോധകരും നമ്മുടെ ദൗത്യത്തിന്റെ മാതൃക പാഠങ്ങളാണ്.
പളപളപ്പുള്ള ഭൗതിക ജീവിതത്തിന്റെ വര്‍ണ്ണ ശബളിമ നമ്മുടെ കണ്ണുകളില്‍ ആസ്വാദ ത്തിന്റെ തിമിരം പടര്‍ത്തി അതിന്റെ ക്ഷണിക ഭാവവും പാരത്രികതയുടെ പരുപരുത്ത യാഥാര്‍ത്ഥ്യവും മറച്ചുകളഞ്ഞ ഒരു കാലത്തിന്റെ ഉമ്മറപ്പടി യിലിരുന്ന് വാര്‍ഷികമായി വിരുന്ന വരുന്ന നബിയോര്‍ മകളുടെ സുദിനത്തി ലെങ്കിലും നമ്മുക്കൊന്ന് തിരിഞ്ഞു നടക്കാനിറങ്ങാം.
ആസ്വാദന ലോകത്തിലെ താരങ്ങളും ശീലങ്ങളും വിലതരാതെ നിര്‍ബാധം കയറിയിറങ്ങുന്ന മനതാരിലെ വാതിലുകള്‍ തുറന്നിട്ട് നമ്മുക്കൊന്ന് നിഷ്‌കപടം മൊഴിയാം 'മര്‍ഹബന്‍ ബിക യാ ഹബീബല്ലാഹ്'.    
ഇജാസ് ഹസന്‍ കിണാശ്ശേരി

No comments:

Next previous home

Search This Blog