07/02/2012

അറബിക്ക് സ്‌കോളര്‍ഷിപ്പ്.

അറബിക്ക് സ്‌കോളര്‍ഷിപ്പ് സെലക്ഷന്‍ പൂര്‍ത്തിയായി





കാപ്പാട്:കെ കെ എം ഐ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സ്ഥാപനത്തിലെ പ്രമുഖ പ്രതിഭകള്‍ക്ക് വേണ്ടി നടത്തുന്ന അറബിക്ക് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള സെലക്ഷന്‍ പൂര്‍ത്തിയായി. 36 വിദ്യാര്‍ത്ഥികളില്‍ നിന്നും കഴിവ് തെളിയിച്ച അഞ്ച് പ്രതിഭകളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
അറബിഭാഷയിലെ അബാക്കിറകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് ക്യാമ്പസിന് പുറത്ത് നടക്കുന്ന എല്ലാ അറബിക് സെമിനാറുകളിലും പങ്കെടുക്കുവാനുള്ള അവസരവും അതിന് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും നല്‍കുകയും ചെയ്യുന്ന രീതിയാണ് അവതരിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട പരീക്ഷകളില്‍ നിന്ന് അഞ്ച് പേരെയാണ് അബാക്കിറ ആയി തിരഞ്ഞടുത്തത്. ഒബ്ജക്റ്റീവ് ഡിസ്‌ക്രപ്റ്റീവ് എന്നീഘട്ടങ്ങളില്‍ നിന്ന് വിജയിച്ച പത്ത് പേരെ അവസാനഘട്ടമായ ഇന്റര്‍വ്യൂവിലേക്ക് തെരഞ്ഞെടുത്തു. ഇതില്‍ നിന്ന് വിജയിച്ച അഞ്ച് പേരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്
. അമാനത്ത് ഫൈസിയുടെയും നാഫിഅ്‌റഹ്മാനിയുടെയും നിയന്ത്രണത്തില്‍ നടത്തപ്പെട്ട ഇന്റര്‍വ്യൂവില്‍ അന്താരാഷ്ട്രതലങ്ങളില്‍ വരെ പ്രതിഭാതിക്കുന്ന പലകാര്യങ്ങളും ചര്‍ച്ചാ വിഷയമായി.
ഫൈസല്‍ കെ വൈ, ഉസ്മാന്‍ ശഫീഖ് സി പി, സിദ്ധീഖ് കെ കെ, സഅദ് കെ വി, മുഹമ്മദ് ഹസന്‍ എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പ്രതിഭകള്‍. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനം സയ്യിദ് റാബിഅ്    റശീദ് ഹസനി നദ്‌വി അവര്‍കള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹുദായില്‍ നടന്ന സഈദ് നൂര്‍സി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത്‌കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

No comments:

Next previous home

Search This Blog