17/07/2012

ചിന്താ ധാര


ചിന്താ ധാര
ഒരിക്കല്‍ ഇബ്‌റീഹീം ബ്‌നു അ്വ്ഹമിന്റെ സദസ്സില്‍ ഒരു സംശയം ഉന്നയിക്കപ്പെട്ടു: പ്രാര്‍ത്ഥിച്ചാല്‍ ഞാനുത്തരം ചെയ്യുമെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ.പക്ഷേ പ്രാര്‍ത്ഥിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരം ലഭിക്കുന്നില്ല,എന്തുകൊണ്ടാണിത് ?
 
അദ്ദേഹം മറുപടി പറഞ്ഞു :നിങ്ങളുടെ ഖല്‍ബ് നിര്‍ജീവമായത് കൊണ്ടാണ്.എട്ടുകാര്യങ്ങള്‍ ഖല്‍ബിനെ നിര്‍ജീവമാക്കുന്നു.നിങ്ങല്‍ അഷ്ടാഹുവിനോടുള്ള ബാധ്യത തിരിച്ചറിയുന്നു.പക്ഷേ അത് നിര്‍വഹിക്കുന്നില്ല.ഖുര്‍ആന്‍ ഓതുന്നു;അഃിന്റെ വിധി വിലക്കുകളനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല.പ്രവാചനെ സ്‌നേഹിക്കുന്നുണ്ടെന്ന് പറയുന്നു;അവിടത്തെ ചര്യകള്‍ പ്രഒക്തത്തക്കുന്നില്ല.മരണത്തെ ഭയമുണ്ടെന്ന് പറയുന്നു ;അതിന്നുവേണ്ടി തയ്യാറാകുന്നില്ല
.പിശാച് മുഖ്യശത്രുവാണെ അവനെ കരുതിയിരിക്കണമെന്നും അല്ലാഹു പറയുന്നു.നിങ്ങളാകട്ടെ അവനോടൊപ്പം കിടപ്പറ പങ്കിടുന്നു .നരകത്തെ പേടിയാണെന്ന് പറയുന്നു,സ്വന്തം ശരീരത്തെ അതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു.സ്വര്‍ഗത്തോട് ഇഷ്ടമുണ്ടെന്ന് വാദിക്കുന്നു;അതിനുവേണ്ടി പണിയെടുക്കുന്നില്ല.സ്വന്തം ന്യൂനതകളെ പുറം തള്ളുകയും മറ്റുലവരുടെ വീഴ്ചകള്‍ക്കുപിന്നാലെ പായുകയും ചെയ്യുന്നു.ഇവ സ്രഷ്ടാവിനെ വെറുപ്പിക്കുന്നതാണ്.പിന്നെ എങ്ങനെ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍ശും.?

o ഇഹ്‌യാ ഉലൂമുദ്ധീന്‍

No comments:

Next previous home

Search This Blog