മാര്‍ക്സിസ്റ്റ് സത്രീ വിരുദ്ധത.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് അനിഷേധ്യമാണ്. പാര്‍ട്ടി സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ ബുദ്ധിജീവികളെ അണിനിരത്തി സി.പി.ഐ.എമ്മിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെങ്കിലും പ്രബുദ്ധകേരളത്തിലെ ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ അതുള്‍കൊള്ളാന്‍ തയ്യാറല്ല.പാര്‍ട്ടി പങ്ക് നിഷേധിക്കുകയും മീഡിയകള്‍ക്കെതിരെ ആക്രോശിക്കുകയും നിഷ്പക്ഷമതികളുടെ വിമര്‍ശനങ്ങളെ പ്രധിരോധിക്കുകയും ചെയ്യുമ്പോഴും കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പാര്‍ട്ടി നേതാക്കന്മാര്‍ അറിയുന്നില്ല. ടി.പി വധം സി.പി.ഐ.എമ്മി ന്റെ ആസൂത്രിത പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ നൂറ് കണക്കിനു പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞു.പ്രത്യേയ ശാസ്ത്ര വ്യകതത നഷ്ടപെടുകയും ക്വട്ടേഷന്‍ സംഘങ്ങളുടെ കൂടാരവുമായി മാറിയ പാര്‍ട്ടി ഇതുവരെ ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറായിട്ടില്ല
എന്നതാണ് വസ്തുത. കോഴിക്കോട് ജില്ലാ സെക്രട്ടറിയംഗം പി.മോഹനനും സി.പി.ഐ.എം വക്താവും നട ത്തിയ പ്രസ്ഥാവനകളും വധിക്കപ്പെട്ട ടി.പിയുടെ വിധവ രമക്ക് ഈയിടെ വന്ന ഊമകത്തുകളും ഈ നിലപാടിനെ കൂടുതല്‍ ദ്രഡപ്പെടുത്തുന്നു.
തന്റെ ഭര്‍ത്താവിന്റെ ഘാതകരുടെയും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മീഡിയകളിലൂടെ ആവശ്യപ്പെട്ടതാണോ രമ ചെയ്ത അപരാധം ?.രമയുടെ മനോധൈരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ ചോദ്യം ചെയ്യുന്ന ഗീതയുടെ കുറിപ്പിനോട് പൂര്‍ണമായും യോജിക്കേണ്ടിയിരിക്കുന്നു.സി.പി.ഐ.എമ്മിന്റെ സ്ത്രീ വിമോചന ശാക്തീകരണ പോരാട്ടങ്ങള്‍ കപടമാണെന്ന് പി.മോഹനെന്റെ പ്രസ്ഥാവനയിലൂടെ തെളിഞ്ഞ്കഴിഞ്ഞു. കഴിഞ്ഞവര്‍ഷം മലമ്പുഴ നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്ന ലതകാസുഭാഷിനെയും ,മാര്‍ക്കിസിസ്റ്റ് നയങ്ങളില്‍ മനം മടുത്ത് പാര്‍ട്ടി അംഗത്തം രാജിവെച്ച സിന്ദുജോയിയെയും മാനസികമായി പീഡിപ്പിച്ച വി.എ സിന്റെ പ്രസ്ഥാവനകളും ഈ നിലപാടിനെ ശക്തിപ്പെടുത്തുന്നു.അതിനാല്‍ സ്ത്രീ സ്വാതന്ത്രവും ശാക്തീകരണവും ആഗ്രഹിക്കുന്നവര്‍ മാര്‍ക്കിസിസ്റ്റ് പാര്‍ട്ടിയുടെ കപടമുഖം തിരിച്ചറിയേണ്ടിയിരിക്കുന്നു..
അനീസ് പേരാമ്പ്ര.
No comments:
Post a Comment