24/10/2012

വലത് കൈ കൊണ്ട് മനോഹരം ചെയ്യാമെന്നോ



    ഇടത് കൈയിലുള്ള ആദരിക്കപ്പെടുന്ന വസ്തുക്കള്‍ (ഉദാ അല്ലാഹുവിന്റെ നാമം കൊത്തിവെച്ച മോതിരം) മനോഹരം ചെയ്യുന്ന വേളയില്‍ അഴിച്ചു വെക്കല്‍ നിര്‍ബന്ധമാണല്ലോ. എന്നാല്‍ ജന്മനാ തന്നെ ഇടത്തെ കൈക്ക് മുകളില്‍ ജലാലത്തിന്റെ നാമം പോലോത്തവയുള്ള ഒരാള്‍ ഇടത്തെ കൈ കൊണ്ട് മനോരം ചെയ്യാന്‍ പറ്റുമോ ..?
                ഉ: ഇത്തരം വേളയില്‍ അവ നജസുമായി ചേരാത്ത വിധത്തില്‍ അവന് ഇഷ്ടം പ്രവര്‍ത്തിക്കാം.
നജസുമായി ചേരുമെന്ന് ഭയപ്പെട്ടാല്‍  വലതുകൈ ഉപയോഗിച്ച്  മനോഹരം ചെയ്യാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്.
ഇമാം ബുജൈരിമി വലത് കൈ കൊണ്ട് മനോരം ചെയ്യല്‍ നിര്‍ബന്ധമാണെന്നും അലിയ്യുശ്ശബ്‌റാ മില്ലസി സുന്നത്താണെന്നും അഭിപ്രായപ്പെടുന്നു.(ബുജൈരിമി 1/196)
 
POSTED BY FIQH FAQULTY

രൂപ സാദൃശ്യമുള്ള മുസ്‌ലിമും കാഫിറും !!



                രൂപ സാദൃശ്യമുള്ള ഒരു മുസ്‌ലിമും കാഫിറും തമ്മില്‍ തിരിച്ചറിയാതായാല്‍ അവര്‍ രണ്ടു പേരോടും ഇസ്‌ലാമിന്റെ ഒരു കാര്യം കൊണ്ടും കീര്‍ത്തിക്കല്‍ നിര്‍ബന്ധമില്ല, എങ്കിലും സുന്നത്താണ്.
                ഇനി അവര്‍  പ്രായപൂര്‍ത്തിയായതിനു ശേഷം മുസ്‌ലിമായാല്‍ മുമ്പ് നഷ്ടപ്പെട്ടവ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമില്ല, എങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്താണ്. ഇനി അവര്‍ തിരിച്ചറിയാതെ തന്നെ മരണപ്പെട്ടാല്‍ രണ്ട് പേര്‍ക്കു വേണ്ടി യും 'മുസ്‌ലിമായ മയ്യിത്തിന്റെ മേല്‍ ഞാന്‍ നിസ്‌കരിക്കുന്നു' എന്ന നിയ്യത്തോടുകൂടി മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യാം.
 POSTED BY FIQH FAQULTY
               

               

അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിച്ചാല്‍ !!




  അമ്പിയാക്കളുടെ കറാമത്ത് പ്രകാരം അസ്തമിച്ച സൂര്യന്‍ വീണ്ടും ഉദിച്ചാല്‍ ആ സമയത്തെ പകലായി പരിഗണിക്കുന്നതാണ്. അതിനാല്‍ തന്നെ നോമ്പുകാരന്‍ നോമ്പ് മുറിച്ചാല്‍ നോമ്പ് ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.അതു പോലെതന്നെ ആരെങ്കിലും മഗ്‌രിബ് നിസ്‌കരിച്ചെങ്കില്‍ അതിനെ മടക്കി നിസ്‌കരിക്കല്‍ നിര്‍ബന്ധമാവുന്നതും അസ്‌റ് നിസ്‌കാരത്തെ ഒരാള്‍ക്ക് ആ സമയത്ത് അദാആയി നിസ്‌കരിക്കാവുന്നതാണ്. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ അവരുടെ മുസ്‌നദില്‍ രേഖപ്പെടുത്തുന്നു: ഒരിക്കല്‍ പ്രവാചകന്‍(സ) അലി (റ)ന്റെ മടിയില്‍ കിടന്നുറങ്ങി. അങ്ങനെ സൂര്യന്‍ അസ്തമിച്ചു. ഉറങ്ങിക്കിടക്കുന്ന പ്രവാചകനെ ഉണര്‍ത്താന്‍ അലി(റ) മടിക്കുകയും അസ്‌റ് നിസ്‌കാരം ഖളാആവുകയും ചെയ്തു. പ്രവാചകര്‍ ഉണര്‍ന്നപ്പോള്‍ അലി(റ) കാര്യം വിശദീകരിച്ചു.അപ്പോള്‍ നബി (സ) പ്രാര്‍ത്ഥിച്ചു  അല്ലാഹുവേ തീര്‍ച്ചയായും അലി(റ) നിന്റെയും നിന്റെ റസൂലിന്റെയും അനുസരണയിലായിരുന്നു. അതിനാല്‍ നീ അദ്ദേഹത്തിന് വേണ്ടി സൂര്യനെ മട ക്കി നല്‍കേണമേ . അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും അലി(റ) അസ്‌റ് നിസ്‌കരിക്കുക യും ചെയ്തു( ബുജൈരിമി 1/390)


ഇദ്ദ : മെഡിക്കല്‍ ചെക്കപ്പ് മതിയോ...?



? ഇദ്ദക്ക് പകരം മെഡിക്കല്‍ ചെക്കപ്പ് മരിയാകുമോ...? സാധൂകരിക്കാമോ...?
 മതിയാകില്ല, കാരണം അതൊരു നിര്‍ണ്ണിത ആരാധനയാണ്. (തഅബ്ബുദി)
وهي شرعا مدة تتربص فيها المرأة لمعرفة براءة رحمها من الحمل أو للتعبد.
ഒരു ആരാധന എന്നതിനാലോ ,തന്റെ ഗര്‍ഭ പാത്രം ഗര്‍ഭത്തില്‍ നിന്ന് ഒഴിവാണ് എന്നറിയാനോ ഒരു സ്ത്രീ നടത്തുന്ന കാത്തിരിപ്പ് കാലയളവിനാണ് ഇദ്ദ എന്ന് പറയുന്നത്. (ഫത്ഹുല്‍ മുഈന്‍ 4/37)
ഇവിടെ ഗര്‍ഭപാത്രം ഒഴിവാകുക എന്നത് മാത്രമല്ല കാരണം. അതിന്റെ ആവശ്യം ഇല്ലെങ്കിലും ഒരു ആരാധന എന്ന നിലക്ക് തന്നെ ഇദ്ദ നിര്‍ബന്ധമാണ് എന്നര്‍ത്ഥം.
ഇക്കാര്യം ഇബ്‌നു ഹജരില്‍ ഹൈത്തമി (റ) വളരെ വ്യക്തമായ് പറയുന്നു.
'മരുന്ന് കൊണ്ട് ശുദ്ധി വരുത്തിയാലും നിയമാനുസൃതമായ ഇദ്ദ കഴിയണം.ആയത്ത് വന്നതിന്ന് വേണ്ടി'(തുഹ്ഫ 8/232)
( وَعِدَّةُ حُرَّةٍ ذَاتُ أَقْرَاءٍثَلَاثَةٌ ) مِنْ الْأَقْرَاءِ وَإِنْ اسْتَجْلَبَتْهَا بِدَوَاءٍ لِلْآيَةِ
മെഡിക്കല്‍ ചെക്കപ്പ് പോര എന്ന് ഇവിടെ വ്യക്തമായല്ലോ...
POSTED BY FIQH FAQULTY

25/09/2012

ആത്മീയത മനുഷ്യന്റെ ജീവവായു: എം.ജി.എസ്

ആത്മീയത മനുഷ്യന്റെ ജീവവായു: എം.ജി.എസ്  
കാപ്പാട്: ആത്മീയത മനുഷ്യന്റെ ജീവവായുവാണെന്നും ആദ്ധ്യാത്മികതക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത പ്രത്യായശാസ്ത്രങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനം ഇതാണ് കാണിക്കുന്നത്. മനുഷ്യന്റെ ആത്മീയ ചോദനകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ പൊറുതി മുട്ടിയ ജനതയുടെ വിമോചന പ്രഖ്യാപനമായിരുന്നു സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത്.
ആത്മീയ ഭൗതിക വിഭജനങ്ങള്‍ തന്നെ പ്രകൃതിവിരുദ്ധമാണ്. വിവിധ ദര്‍ശനങ്ങള്‍ മുന്നോട്ട് വെച്ച ചിന്താധാരകളെ സൗഹൃദ ഭാവത്തോടെ സ്വാംശീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ലോകത്ത് കേരളത്തെ വ്യത്യസ്ഥമാക്കി നിര്‍ത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങൡ പരസ്പരം പോരടിക്കുമ്പോഴും തികഞ്ഞ സൗഹൃദ ഭാവം കാത്ത് സൂക്ഷിക്കാന്‍ ഇവിടെയെത്തിയ മതവിഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ചരിത്രത്തില്‍ നിരവധി തെളിവുകള്‍ ഈ വസ്തുതകള്‍ സാധൂകരിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.കെ.എം. ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'ഇസ്ദിഹാര്‍ 2012' ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ ഉപഹാരം സമര്‍പ്പിച്ചു. അഹ്്മദ് കോയ ഹാജി എം.ഇ.എസിനെ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പാള്‍ റഷീദ് റഹ്്മാനി കൈപ്രം അധ്യക്ഷത വഹിച്ചു. ശവീല്‍ യൂണിവേഴ്‌സിറ്റി സ്വാഗതവും ശരീഫ് തോടന്നൂര്‍ നന്ദിയും പറഞ്ഞു.

23/09/2012

ഇസ്ദിഹാര്‍-2012 വൈവിധ്യമായി സ്റ്റേജ് അലങ്കാരം..

''ഇസ്ദിഹാര്‍-2012'' വൈവിധ്യമായി സ്റ്റേജ് അലങ്കാരം..
കാപ്പി നിറം കലര്‍ന്ന കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞു കാണുന്ന മുളങ്കൊമ്പുകളാല്‍ വശ്യമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന വേദി കൗതുകമായി. തെര്‍മോകോളില്‍ മുളങ്കൊമ്പിന്റെ സൗന്ദര്യം ചിത്രീകരിച്ചാണ്ഇസ്ദാഹാറിന്റെ വേദി അലങ്കരിച്ചത്. സുഹൈല്‍ സി.കെ കളരാന്തിരി, ജസീം ഇ.കെ അമ്പലക്കണ്ടി, നിഅമല്‍ കെ.കെ മട്ടന്നൂര്‍, മുഹമ്മദ് കെ.ടി വേങ്ങര എന്നിവര്‍ ചേര്‍ന്നാണ് വേദി അലങ്കരിച്ചത്.  

ഇസ്ദിഹാര്‍ 2012 അക്കാദമിക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം....

''ഇസ്ദിഹാര്‍ 2012'' അക്കാദമിക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം....അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന ആറാമത് അക്കാഡമിക് ഫെസ്റ്റ് ഇസ്ദിഹാര്‍ 2012 ന് ആവേശ്വോജ്ജ്വല തുടക്കം. വെള്ളിയാഴ്ച്ച രാത്രിയോടെ പ്രാരംഭം കുറിച്ച പരിപാടിയില്‍ കൊയിലാണ്ടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജോയിന്‍ സെക്രട്ടറി ഷരീഫ് മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വ്യത്യസ്തമായ കലാ പരിപാടികളാല്‍ ശ്രദ്ധേയമായ അക്കാഡമിക് ഫെസ്റ്റില്‍ നാളെ മുഖ്യാതിഥിയായി പ്രശസ്ത ചരിത്ര പണ്ഡിതനും ചിന്തകനുമായ ഡോ.എം.ജി.എസ് നാരായണന്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ റശീദ് റഹ്മാനി അധ്യക്ഷത വഹിച്ചു. മൂസ മാസ്റ്റര്‍, കോയാലിക്കണ്ടി മുഹമ്മദ് കോയ, പനായി അബ്ദുല്‍ ഖാദര്‍, സി.കെ അഹമ്മദ് മൗലവി എന്നിവര്‍ പങ്കെടുത്തു.

20/09/2012

'ഇസ്ദിഹാര്‍-2012' അക്കാഡമിക് ഫെസ്റ്റി‌ന്‌

'ഇസ്ദിഹാര്‍-2012'  അക്കാഡമിക് ഫെസ്റ്റി‌ന്‌
നാളെ തുടക്കം
കാപ്പാട്:കെ.കെ.എം.ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന  ആറാമത് അക്കാദമിക് ഫെസ്റ്റ് 'ഇസ്ദിഹാര്‍-2012' ന് നാളെ തുടക്കമാവും. കേരളത്തിലെ പ്രമുഖചരിത്ര പണ്ഢിതനും ചിന്തകനുമായ ഡോ. എം.ജി.എസ് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇരുനോറോളം മത്സരയിനങ്ങളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിധി കര്‍ത്താക്കളായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Next previous home

Search This Blog