06/12/2011

ക്യാമ്പസിന് പുത്തനുണര്‍വ്വേകി ചാനല്‍ ഡിസ്‌കഷന്‍


'അല്‍വാന്‍' 2011 അക്കാഡമിക് ഫെസ്റ്റ്
ക്യാമ്പസിന് പുത്തനുണര്‍വ്വേകി ചാനല്‍ ഡിസ്‌കഷന്‍
കാപ്പാട്: കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'അല്‍വാന്‍' 11 ഫെസ്റ്റിലെ ആവേശകരമായ ഹൗസിന മത്സരം ചാനല്‍ ഡിസ്‌കഷന്‍ ക്യാമ്പസിന് പുത്തനുണര്‍വ്വേകി. ദര്‍ശന ടി.വി ചീഫ് പ്രോഗ്രാം കോ.ഓര്‍ഡിനേറ്റര്‍ ഐ എം എ സലാം, 'ചന്ദ്രിക' സബ് എഡിറ്റര്‍മാരായ നൗഫല്‍ പേരാമ്പ്ര, ശാഹിദ് തിരുവള്ളൂര്‍ എന്നിവര്‍ വിധി നിര്‍ണ്ണയിച്ച ചാനല്‍ ഡിസ്‌കഷന്‍ പരിപാടിയായിരുന്നു ഫെസ്റ്റിന്റെ രണ്ടാം ദിവസത്തിലെ മുഖ്യ ആകര്‍ഷണം., 'കുത്തകകള്‍ കാലു കുത്തിയാല്‍', 'മുല്ലപ്പെരിയാര്‍ വാദവും മറുവാദവും' 'ക്യാമ്പസിലെ മൊബൈല്‍ ഉപയോഗം വഴിയും വഴികേടും' തുടങ്ങി വ്യത്യസ്തമായ സമകാലീന വിഷയങ്ങളെ അധികരിച്ചായിരുന്നു പരിപാടി. പരിപാടി ഉന്നത നിലവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.

കലകള്‍ സമൂഹ നന്മക്കായി ഉപയോഗിക്കണം -പൊയ്ത്തുംകടവ്‌


    അല്‍വാന്‍'11 അക്കാഡമിക്ക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം
കാപ്പാട്:കലകള്‍ സമൂഹിക നന്മ ലക്ഷ്യമിട്ട് ഉപയോഗിക്കണമെന്ന് പ്രശസ്ത കഥാകൃത്തും ചന്ദ്രിക പിരിയോഡിക്കല്‍സ് എഡിറ്ററുമായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് പ്രസ്ഥാവിച്ചു. കാപ്പാട് കെ. കെ. എം. ഇസ്‌ലാമിക് അക്കാഡമി വിദ്യാര്‍ത്ഥി സംഘടനയായ അല്‍-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'അല്‍വാന്‍' 2011 അക്കാഡമിക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കാപ്പാട് അല്‍-ഇഹ്‌സാന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ: യൂസഫ് മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ഐനുല്‍ ഹുദ യതീംഖാന പ്രസിഡന്റ് അഹ്മദ് കോയ ഹാജി, വൈസ് പ്രിന്‍സിപ്പാള്‍ റഷീദ് റഹ്മാനി പേരാമ്പ്ര, സൈദലവി വാഫി പാലക്കാട് എന്നിവര്‍ ചടങ്ങിന് ആശംസ നേര്‍ന്നു.ഇജാസ് ഹസന്‍ കിണാശ്ശേരി സ്വാഗതവും ജനൂബ് ഫറോക്ക് നന്ദിയും പറഞ്ഞു.

Next previous home

Search This Blog