05/05/2014

അനന്തരാവകാശം - കവിത

അനന്തരാവകാശം  -  ജുറൈജ്.ഇ പുകയൂര്‍
 കവിത            

ല്ല, മനുഷ്യനെ അറിഞ്ഞ
യുക്തി വാദിയില്ല.
സമൂഹത്തെ അറിഞ്ഞ
ദൈവങ്ങളില്ല,
ഏക ദൈവമല്ലാതെ.

'നിരീശ്വരന്‍'
ഒരു കഥയിലെ കാര്യമിതാണ്.
അവന്‍ മലയാളി പ്രവാസി,
അച്ഛന്റെ മരണം മണത്ത്
കടല്‍ കടന്ന് പോന്ന
നിരീശ്വരന്‍.

മരണ വീട്ടില്‍ കയറി
ഒരു ശ്ലോകം പാടി.
' അച്ഛനെ കൊല്ലണം,
അമ്മയ്‌ക്കൊന്നും കൊടുക്കല്ലാ..
ചുളിവില്‍ സ്വത്തും കയ്യിലാക്കി
ശവം നല്‍കി അമ്മയെ യാത്രയാക്കി
പൊതു ശ്മശാനത്തിലേക്ക്..

എം.പിയുടെ കഥകള്‍ പ്രകാശിതമായി.

       എം.പിയുടെ കഥകള്‍ പ്രകാശിതമായി.
കപ്പാട്: കാപ്പാട് ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദ് എം.പി പെരിങ്ങൊളത്തിന്റെ പത്തോളം കഥകളുടെ സമാഹാരം പുറത്തിറങ്ങി. അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ എഡിറ്റേഴ്‌സ് കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന് കീഴിലാണ് പുസ്തകം പുറത്തിറക്കിയത്.  അല്‍ ഇഹ്‌സാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ റഫീഖ് സകരിയ്യ ഫൈസി സ്റ്റുഡന്റ്‌സ് എഡിറ്റര്‍ സിയാദ് ചെറുവറ്റക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ നിസാര്‍ ഹുദവി, രചിസ്ട്രാര്‍ ശാകിര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.


എഴുത്തോല കുഞ്ഞു വാരിക ഒന്നാം ലക്കം പുറത്തിറങ്ങി

    


   എഴുത്തോല 
                                കുഞ്ഞു വാരിക 
      ഒന്നാം ലക്കം പുറത്തിറങ്ങി.
 
       കാപ്പാട്:ഖാസി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന് കീഴില്‍ എഴുത്തോല കുഞ്ഞു വാരിക പുറത്തിറക്കി. സ്റ്റുഡന്റ്‌സ് എഡിറ്റര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസിലെ സര്‍ഗ്ഗ കൂട്ടായ്മ എഴുത്തുകൂട്ടമാണ് കുഞ്ഞു വാരിക പുറത്തിറക്കിയത്. അല്‍ ഹുദാ മസ്ജിദില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുറഊഫ് പട്ടിണിക്കര അസിസ്റ്റന്റ് എഡിറ്റര്‍ നിസാമുദ്ദീന്‍ കൊടുവള്ളിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സിയാദ് ചെറുവറ്റ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, മറ്റു ഉസ്താദുമാരടക്കം ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 
Next previous home

Search This Blog