05/02/2013

ബണ്ടിച്ചോറിലും പാഠമോ?

ബണ്ടിച്ചോറിലും പാഠമോ?

ഹൈടെക് കള്ളന്‍,സൂപ്പര്‍ച്ചോര്‍,ബണ്ടിച്ചോര്‍ എന്നീ നാമങ്ങള്‍ അപരിചിതമായ കൊച്ചുകുട്ടികള്‍പോലും കേരളത്തിലെന്നല്ല ഇന്ത്യയിലും കാണില്ല.2013 ജനുവരി 22 മുതല്‍ കേവലം നാലോ അഞ്ചോ ദിവസങ്ങള്‍ക്കകം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കുപ്രസിദ്ധ കള്ളന്‍ ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് എങ്ങനെ ഇത്രയും കുതന്ത്രശാലിയായി മാറി? ഒരേയൊരു ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിന്റെ മോഷണം അതും റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ കാമറകളും സ്ഥാപിക്കപ്പെട്ട ഗോപാലന്‍ നായരുടെ വീട്ടില്‍.! മോഷണത്തിന്റെ സകല നീക്കുപോക്കുകളും സ്വമേതയാ തീരുമാനിച്ച് കടന്ന്കളയുകയും ചെയ്ത ബണ്ടിചോറിന്ന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഉറക്കച്ചുവടില്‍ നിന്ന് എഴുന്നേറ്റടുടന്‍ ബണ്ടിയുടെ വാര്‍ത്തയ്ക്കായ് ഓടുന്ന അവസ്ഥ സംജാതമായി.മാത്രമല്ല ബണ്ടിയെ കുറിച്ച്വന്ന്വേഷിക്കാനുള്ള അന്വേഷണത്വരയും ജിജ്ഞാസയും ഒരായ്ച്ചയോളം നിലനിന്നു.
പതിമൂന്നുവര്‍ഷം ജയില്‍വാസമരുഭവിക്കുകയും ആശുപത്രിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടതും മോഷിടിച്ച മിസ്തുഷിബയുപയോഗിച്ച് ടാക്‌സിയില്‍ സഞ്ചരിക്കവെ മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാഫിക് ഐലന്‍സിന്ന് സമീപത്തെ ട്രാഫിക് ജാമില്‍ നിന്ന് ഡ്രൈവറെ ആക്രമിച്ച് കടന്ന് കളയുകയും തുടങ്ങി വിവിധ ക്രൈമുകള്‍ ചെയ്തവന്‍ ക്രിമിനലിന്ന് എന്തുകൊണ്ടും കഠിന ശിക്ഷ തന്നെ നല്‍കേണ്ടിയിരുന്നു.ഒടുവില്‍ പൂനയില്‍ പോലീസിന്റെ മുന്‍കരുതലോടെയുള്ള അറസ്റ്റിന്ന് കീഴടങ്ങേണ്ടിവന്ന ബണ്ടിക്ക് എന്ത്‌കൊണ്ടും ശിക്ഷലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Next previous home

Search This Blog