08/02/2012

ആസാര് ന്നബി

ആസാര് ന്നബി
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്ത്വഫ (സ) അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ്. അല്ലാഹുവിന്റെ പ്രഥമ സ്രഷ്ടി തന്നെ അവിടുത്തെ പ്രകാശമായിരുന്നു. നബി തങ്ങള്‍ക്ക് വേണ്ടിയാണ് അല്ലാഹു ഈ ലോകത്തെയും അതിലുള്ള സര്‍വ്വചരാചരങ്ങളെയും സ്രഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ നബി (സ) അല്ലാഹുവിന്റെ സ്രഷ്ടി കളില്‍ സര്‍വ്വോത്തമരാണ്.
നബി (സ) യുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കള്‍ക്കെല്ലാം അല്ലാഹു വലിയ മഹത്വം കല്‍പ്പിച്ചിട്ടുണ്ട്. അവിടുത്തെ ഉമ്മത്തായത് കൊണ്ട് മാത്രമാണ് നമ്മുടെ സമൂഹം ഉത്തമ സമൂഹമായത്. മക്കയും മദീനയുമടങ്ങുന്ന അറേബ്യന്‍ മരുപ്രദേശങ്ങള്‍ക്ക് ഇത്രത്തോളം സ്രേഷ്ടത ലഭിച്ചത് നബി തങ്ങള്‍ അവിടെ ജീവിച്ചു എന്നത് കൊണ്ട് മാത്രമാണ്.

07/02/2012

പ്രേമാഗ്നിയില്‍ വെന്തുരുകുന്ന രാഗതാളങ്ങള്‍

പ്രേമാഗ്നിയില്‍ വെന്തുരുകുന്ന രാഗതാളങ്ങള്‍
തിരുപിറവിയുടെ അനുഗ്രഹീതരാപകലുകള്‍ വസന്തപേമാരിയുമായി ആസന്നം ചെയ്തിരിക്കുന്ന ശാന്തമുഹൂര്‍ത്തത്തിന്റെ സൗകുമാര്യത തൂകുന്ന ആനന്ദോല്‍സവമായി ഒരു റബീഅ് കൂടി കടന്നുവന്നിരിക്കുന്നു. മനുഷ്യ ജമണ്ഡലങ്ങളുടെ നായകന്‍ മുഹമ്മദ് നബി (സ) യുടെ പ്രകാശപൂര്‍ണ്ണമായ ജീവിതത്താളുകള്‍ അക്ഷരക്കൂട്ടങ്ങളായും കാവ്യോല്‍സവങ്ങളായും പ്രകീര്‍ത്തനാരവങ്ങള്‍ സൃഷ്ടിക്കുന്ന സ്തിതവിശേഷമാണെവിടെയും. സൈകതതട്ടില്‍ വരച്ചുവെച്ച പുണ്ണ്യജീവിതത്തിന്റെ അനുരണനങ്ങള്‍ താള്ത്മകതയുടെ ആത്മീയരാഗങ്ങളായി രൂപം പ്രാപിക്കുകയും അനുരാഗാത്മകതയുടെ സ്വരരാഗസുധയായി പടര്‍ന്നിറങ്ങുകയും ചെയ്യുന്ന പുണ്ണ്യരാവുകളാണ് ഈ വസന്തത്തിന്റെ അകക്കാല്‍ പനികത തുറന്നുകാട്ടുന്നത്.
വിശ്വാസ സൗകുമാര്യതയുടെ അകത്തളങ്ങളില്‍ തളം കെട്ടിനില്‍ക്കുന്ന വൈകാരികതയുടെ പ്രായോഗികരൂപങ്ങളായാണ് പ്രകീര്‍ത്തന്ങ്ങള്‍ പ്രവാചക ദര്‍ബാറിന്റെ പാര്‍ശ്വങ്ങളില്‍ പ്രതിധ്വനിപ്പിക്കുന്നത്. പ്രേമഭാജനത്തിന്റെ ദര്‍ശനങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പ്രകാശം

വെളിച്ചെത്തിനെന്തൊരു വെളിച്ചം

വെളിച്ചെത്തിനെന്തൊരു വെളിച്ചം
അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. വെളിച്ചത്തിനുമേല്‍ വെളിച്ചം. മുഹമ്മദ് നബി(സ) വെളിച്ചമാണ്. അല്ലാഹുവിന്റെ വഴിയിലേക്ക് ക്ഷണിക്കാന്‍ നിയോഗിതനായ ജാജ്വലഭദ്രദീപമാണെന്ന് (സിറാജുല്‍ മുനീര്‍) അഹ്‌സാബ് സൂറ:45-46 വചനങ്ങളിലും കാണാം. പ്രവാചകാനുരാഗ കാവ്യത്തില്‍ അന്‍ത നൂറുന്‍ ഫൗഖ നൂര്‍ എന്നത് ഒരു മഹോന്നത ഉപമാലങ്കാരമാണ്. അല്ലാഹുവിന്റെ നൂറില്‍ നിന്ന് ആവാഹിച്ചെടുത്ത തിരുനബി (സ) യുടെ പരിശുദ്ധ ഒളിവിനെ സ്വീകരിച്ചവരുടെ മുഖങ്ങള്‍ പുനരുദ്ധാരണദിനത്തില്‍ പ്രകാശമായിരിക്കും. പ്രകാശവാനായ നാഥനിലേക്കുള്ള അവരുടെ നോട്ടം കാരണം അവരുടെ വദനങ്ങള്‍ വെട്ടിത്തിളങ്ങും. ആസമയം അവരുടെ പ്രാര്‍ത്ഥന റബ്ബനാ അത്മിം ലനാ നൂറനാ എന്ന പ്രകാശപൂര്‍ത്തിക്കുവേണ്ടിയുള്ള തേട്ടവചനമായിരിക്കും

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി

പ്രവാചക സ്‌നേഹം: ആസ്വാദനം, അനുഭൂതി
മനുഷ്യന്റെ സഹജശേഷിയാണ് സ്‌നേഹം. അഭൗമികവും ദിവ്യപ്രചോദിതവുമാണത്. സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനും തമ്മിലുള്ള അഗാത തല സ്പര്‍ശിയായ പാരസ്പര്യത്തിന്റെ, അത്യുന്നതമായ ബാന്ധവത്തിന്റെ അനന്തര ഫലങ്ങളാണ് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴവും പരപ്പും അളക്കാന്‍ നമ്മെ സഹായിക്കുന്നത്. ഈ ദ്വിമുഖങ്ങളുടെ വൈകാരികവും വൈചാരികവുമായ കാര്‍മ്മികവുമായ സമാനതകള്‍
ഈ ബന്ധത്തിന്റെ ഉത്തമ നിദര്‍ശനങ്ങള്‍ തന്നെയാണ്. സ്‌നേഹിതര്‍ തമ്മില്‍ അനുകരണാത്മകമായ സ്വഭാവ കൈമാറ്റങ്ങള്‍ നടക്കുകയും അത് കാരണം ഇവരുടെ വികാരവിചാരാദികള്‍ സമീകരിക്കപ്പെടുകയും ഫലത്തില്‍ ഉന്നതമായ സ്‌നേഹപാരവശ്യത്തിന്റെ വരിഷ്ടമായ വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. അന്തസ്സാരശ്ശൂന്യവും മാംസനിബദ്ധവുമായ പ്രേമപ്രണയങ്ങളൊഴിച്ചു നിര്‍ത്തിയാലുള്ളതൊക്കെ ഈ താത്വിക മാനത്തിന്റെ വെളിച്ചത്തില്‍ വായിക്കപ്പെടുന്നതും വായിക്കപ്പെടേണ്ടതുമാണ്

അറബിക്ക് സ്‌കോളര്‍ഷിപ്പ്.

അറബിക്ക് സ്‌കോളര്‍ഷിപ്പ് സെലക്ഷന്‍ പൂര്‍ത്തിയായി





കാപ്പാട്:കെ കെ എം ഐ അക്കാദമി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന സ്ഥാപനത്തിലെ പ്രമുഖ പ്രതിഭകള്‍ക്ക് വേണ്ടി നടത്തുന്ന അറബിക്ക് സ്‌കോളര്‍ഷിപ്പിന് വേണ്ടിയുള്ള സെലക്ഷന്‍ പൂര്‍ത്തിയായി. 36 വിദ്യാര്‍ത്ഥികളില്‍ നിന്നും കഴിവ് തെളിയിച്ച അഞ്ച് പ്രതിഭകളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്.
അറബിഭാഷയിലെ അബാക്കിറകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന സ്‌കോളര്‍ഷിപ്പ് ക്യാമ്പസിന് പുറത്ത് നടക്കുന്ന എല്ലാ അറബിക് സെമിനാറുകളിലും പങ്കെടുക്കുവാനുള്ള അവസരവും അതിന് വേണ്ട എല്ലാ സാമ്പത്തിക സഹായങ്ങളും നല്‍കുകയും ചെയ്യുന്ന രീതിയാണ് അവതരിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെട്ട പരീക്ഷകളില്‍ നിന്ന് അഞ്ച് പേരെയാണ് അബാക്കിറ ആയി തിരഞ്ഞടുത്തത്. ഒബ്ജക്റ്റീവ് ഡിസ്‌ക്രപ്റ്റീവ് എന്നീഘട്ടങ്ങളില്‍ നിന്ന് വിജയിച്ച പത്ത് പേരെ അവസാനഘട്ടമായ ഇന്റര്‍വ്യൂവിലേക്ക് തെരഞ്ഞെടുത്തു. ഇതില്‍ നിന്ന് വിജയിച്ച അഞ്ച് പേരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്
മര്‍ഹബന്‍ ബിക യാ ഹബീബല്ലാഹ്...

മരുഭൂമിയിലെ മരുപ്പച്ച അപൂര്‍വ്വവും മരീചിക കൃത്രിമവുമാണ് പക്ഷേ, 1486 ആണ്ട് മുമ്പൊരു തണല്‍ മരം അവിടെ മുളച്ചു പൊങ്ങി. ആ തണലിന്റെ വളര്‍ച്ചയും ഉയര്‍ച്ചയുമെല്ലാം അത്ഭുതകര വും അനിതരസാധരണവുമ ായിരുന്നു.
വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ തിന്മയുടെ തീക്കാറ്റില്‍ വെന്തുരികയ ഒരു സമൂഹത്തിന് നന്മയുടെ തെളിനീര്‍ കോരിക്കുടിപ്പിച്ച മഹാമനീഷി, അതായിരുന്നു മുഹമ്മദ് (സ).
ലോകചരിത്രത്തില്‍ ഒരു പാട് മഹരഥന്മാരെ പക്ഷേ അവരിലൊന്നും കാണാത്ത ഒരു വ്യക്തിപ്രഭാവം മുഹമ്മദ് നബി (സ) യെ വ്യതിരക്ത നാക്കുന്നു. മൈക്കല്‍ എച്ച് ഹര്‍ട്ട് ദി ഹണ്ട്രണ്ട് തയ്യാറാ ക്കുമ്പോള്‍ ഒന്നാമനായി മുഹമ്മദ് നബിയെ ചേര്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയതും അതേ ശ്രേഷ്ഠത തന്നെ.
നവ്യാനുഭൂതിയായി സിര്‍റുസ്സീന്‍
പുസ്തക പ്രദര്‍ശനം
കാപ്പാട്; നബിദിനാഘോഷത്തോടനുബന്ധിച്ച് സ്ഥാപനത്തിലെ അല്‍- സ്വഹ്‌വ എഡ്യുക്കേഷനല്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച സിര്‍റുസ്സീന്‍ പുസ്തക പ്രദര്‍ശനം ശ്രദ്ധേയമായി. മലയാള സാഹിത്യത്തിലെ നബിയെഴുത്തിന് നൂറാണ്ട് തികയുന്ന സാഹചര്യത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാര്‍ രചിച്ചതുള്‍പ്പടെയുള്ള നൂറ്ററുപതോളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. പുസ്തക പ്രദര്‍ശനം സ്ഥാപന പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവാചക ജീവിതത്തില്‍ ആഴ്ന്നിറങ്ങുന്നതിനും കൂടുതല്‍ പഠനത്തിനും ഇത്തരം പരിപാടികള്‍ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസതക പ്രദര്‍ശനത്തിനു മേല്‍നോട്ടം വഹിച്ച അല്‍- സ്വഹ്‌വ എഡ്യുക്കേഷനല്‍ സര്‍ക്കിള്‍ ഡയറക്ടര്‍ സയ്യിദ് ശാക്കിര്‍ ബാഹസന്‍ ഹുദവിയെ അദ്ദേഹം പ്രത്യകം അഭിനന്ദിച്ചു.

ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു
കാപ്പാട്:കെ.കെ.എം.ഇസ്ലാമിക് അക്കാഡമിയില്‍ പുതുതായി നിര്‍മ്മിച്ച അല്‍ ഹുദ ഇസ്ലാമിക് ലൈബ്രറി & റിസേര്‍ച്ച് സെന്റര്‍ പേര്‍സനല്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റാബിഅ് ഹസന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു
പുതുതായി നിര്‍മ്മിച്ച ലൈബ്രറി യില്‍ റഫറന്‍സ് ഗ്രന്ഥങ്ങളട ക്കം പതിനായിരത്തോളം പുസ്തകങ്ങളും ഇംഗ്ലീഷ്, മലയാളം,അറബ, ഉറുദു തുട ങ്ങി വിവിധ ഭാഷകളിലെ ആനുകാലികങ്ങളും പത്ര ങ്ങളും ഉള്‍ക്കൊള്ളുന്നു. തഫ്‌സീര്‍, ഹദീസ, ചരിത്രം,  ഭാഷാസാഹിത്യം, നോവല്‍, കഥ, ഇസ്ലാമികപഠനങ്ങള്‍, തുടങ്ങി വ്യത്യസ്ത സെഷനുകളിലാക്കി സജ്ജീ കരച്ച ലൈബ്രറി വായന ക്കാര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്നു. റിസേര്‍ച്ച് സൗകര്യത്തിനായ് ഡിജിറ്റല്‍ ലൈബ്രറിയും വിഷ്വല്‍ പ്രോഗ്രാമുകള്‍ക്കായി എല്‍. സി.ഡി തിയ്യേറ്റര്‍ സൗകര്യ വും ആരംഭിക്കാനുള്ള നീക്ക ത്തിലാണ് അധികൃതര്‍ അതി നായുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്


സത്യ സാക്ഷികളാവുക......


                    സത്യ സാക്ഷികളാവുക...... 

മാനവിക സഞ്ചാര പഥത്തിലെ നൈരന്തര്യത സൃഷ്ടിച്ചു വെക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിക്കുന്ന വഴിക്കാട്ടിയായിട്ടാണ് ഇസ്ലാമികാഗമനം. ജീവിതത്തിന്റെ ദശാഗന്ധികളിലലിഞ്ഞു ചേര്‍ന്ന നിത്യസനഗന്ധികമായവയെ  എടുത്തും നാശപരിണാമിയായവയെ തടുത്തും ജീവിതം മുന്നോട്ട് നയിക്കേണ്ടതിന്റെ മാര്‍ഗരേഖയുമായാണ് വിശുദ്ധമതം അവതരിക്കപ്പെട്ടത്. ധാര്‍മ്മിക മൂല്യങ്ങളുടെ ധാവള്യത്താല്‍ വിശുദ്ധിയേക്കാളുമുയര്‍ന്ന തലത്തിലേക്ക് ഇസ്ലാമികാശ്ലേഷണം ഇതിവൃത്തമായിത്തിരുന്നുവെന്ന് ബോധ്യപ്പെടുത്തും വിധം പ്രവാചക പ്രബോധന രീതി ശാസ്ത്രത്തിന്റെ പൊന്‍തൂവലുകള്‍ കൊണ്ട് അതിന്റെ മനോഹരമാക്കി ആദര്‍ശമൂല്യങ്ങളില്‍ സത്യപ്രകാശത്തിന്റെ സൗരഭ്യം തിളങ്ങിനില്‍ക്കണമെന്നും ജീവിതത്തിന്റെ സായംസന്ധികളിലേക്ക് ചീറിപ്പാഞ്ഞുവരുന്ന  അസത്യത്തിന്റെ കപടഷെല്ലുകളെ സധൈര്യം ആപ്രകാശമവലംബിച്ച് പ്രതിരോധിക്കണമെന്നും അല്ലാഹു നിബന്ധനവെച്ചു.ആഗ്രഹങ്ങളുടെ മായാ ലോകം തീര്‍ക്കുന്ന മുറിവുകളെ അചഞ്ചലമായി തടുത്തുനിര്‍ത്തണമെന്നാണ് ലോകമതത്തുന്റെ കല്‍പന.
    ഉത്തമസമുദായമായി  പ്രകീര്‍ത്തക്കപ്പെട്ട ഒരു ജനതയുടെ സകലമായ സംവ്യത്തികളും  സത്യസാക്ഷ്യത്തിന്റെ പ്രകാശ പ്രകാശരൂപമുമായി അരികുചേര്‍ന്നു നില്‍ക്കണമെന്നാണ് പറഞ്ഞു വന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം തിരികരൊളുത്തി വെച്ച സത്യ പ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളായി മാറേണ്ടത് അനിവാര്യതയാണെന്ന ബോധനം തികച്ചും ഉചിതമായൊരു കാലമാണിത്.
കലര്‍പ്പില്ലാത്ത കര്‍മ്മശേഷിയുടെയും അനുപമമായ ഇച്ച ശക്തിയുടെയും വിജയക്കൊടിയുമായി സത്യത്തിന്റെ വിളമ്പര ഗോഥയില്‍ സജീവമാക്കുന്നവനാണ് സത്യസാക്ഷിത്വത്തിന്റെ പതാക വാഹകരാകാന്‍ സാധ്യമാവുക എന്നതില്‍ സംശയത്തിന്‍ സ്ഥാനമില്ല.

    ഭൂമിലോകത്തെ സത്യത്തിന്റെ പ്രഥമവാഹകരാണ് പ്രവാചകന്‍മാര്‍.പ്രബഞ്ചത്തിന്റെ സകലമാനക്യത്യങ്ങളും അടിമുടി പരിശോധനമിധേയാക്കുന്ന രീതി ശാസ്ത്രത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരം പഠിപ്പിച്ചു നല്‍കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്‍മാരുടെ വ്യൂഹമായിരുന്നു പ്രവാചകന്‍മാര്‍. നിഷകളങ്കത തുളുമ്പി നില്‍ക്കുന്ന ആത്മാര്‍പ്പണ ബോധത്തില്‍ കൊത്തി വെക്കപ്പെട്ട ജീവിതമാനങ്ങളെ സത്യത്തിന്റെ പാതയില്‍ നടത്തിയതിലൂടെ അവര്‍ സ്വയം സാക്ഷ്യം വഹിക്കുകയും സാക്ഷികളാവുകയും ചെയ്തു. സത്യപ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളാവുകയെന്നത് ഒരു വ്യക്തിയുടെ മൗലിക കടമയാണെന്നും സത്യപ്രകാശത്തിലേക്ക് പ്രബോധനം ചെയ്യല്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ദ്വിധ്രുവങ്ങളുടെ ചുവടുപിടിച്ച ജീവിതമായിരുന്നു അവര്‍ പകര്‍ന്നു നല്‍കിയത്.         അല്ലാഹുവിന്റെ പരമമായ സത്യപ്രകാശം ഏവരേക്കാളുപരി സാമൂഹ്യദൃഷ്ടിയില്‍ ദൃഢപ്പെടുത്തിയ പ്രവാചക വ്യൂഹത്തിന്റെ നിഷ്‌കളങ്കതയാണ് അവരുടെ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഏറ്റവും വലിയ തെളിവ്.

പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം.

പ്രവാചക പ്രകീര്‍ത്തന സമ്മേളനം ഷാഹിദ്‌ യമാനി മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്യുന്നു
പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന്
പ്രൗഢോജ്ജ്വല തുടക്കം.
കാപ്പാട്; അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തിന് പ്രൗഢോജ്ജല തുടക്കം. മര്‍ഹബന്‍ ലക യാ ഹബീബല്ലാഹ്..... എന്ന പ്രമേയത്തില്‍ അല്‍ ഹുദാ കാമ്പസിലെ നിറഞ്ഞ സദസ്സില്‍ കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ പ്രമുഖ പണ്ഢിതനും ഉജ്ജ്വല വാഗ്മിയുമായ ശാഹിദ് യമാനി മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സ്വന്തം കൂട്ടുകുടുംബങ്ങളേക്കാളും സ്വത്വത്തേക്കാളും പ്രവാചകരെ (സ്വ) സ്‌നേഹിക്കല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണെന്നും അത് നിര്‍വ്വഹിക്കുന്നത് വരെ ആരും തന്നെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ വിശ്വാസികളാവുന്നില്ലെന്നും അദ്ദേഹം പ്രസ്താവിച്ചൂ. പൂര്‍വ്വ സൂരികളായ സ്വഹാബത്തുല്‍ കിറാം പ്രവാചകരെ അവരുടെ ജീവനേക്കാളേറെ സ്‌നേഹിച്ചിരുന്നതായും അവര്‍ നമുക്ക് ഉദാത്തമായ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിന് മുന്നോടിയായി അക്കാദമി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രദര്‍ശനം ശ്രോതാക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു.
അക്കാദമി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി നിര്‍വ്വഹിച്ചു. മദ്രസാ പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അല്‍ ഹുദാ പ്രസിഡന്റ ജ, അഹ്മദ്‌കോയ ഹാജി, ഖാസി ശിഹാബുദ്ദീന്‍ ഫൈസി, മൂസ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുഖ്യപ്രഭാഷണത്തിനു ശേഷം മഹാരാഷ്ട്ര സ്വദേശിയും അക്കാദമി ലക്ചറര്‍ കൂടിയായി യൂസുഫ് ഇഅ്ജാസിയുടെ നേതൃത്വത്തില്‍ ത്വുയൂറുല്‍ മദീന സംഘടിപ്പിച്ച ഖവ്വാലിയും സദസ്സിനെ ഹരം കൊള്ളിച്ചു.
പ്രസിഡന്റ് അഹ്മദ്‌കോയ ഹാജി അദ്ധ്യക്ഷ്യത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജനൂബ് കെ. പി. സ്വാഗതവും കാമ്പസ് ലീഡര്‍ ശാഫി കെ. പി. നന്ദിയും പറഞ്ഞു.

05/02/2012

നബിദിനാശംസകള്‍ .............


 ഏവര്ക്കും ഹൃദയം നിറഞ്ഞ മീലാദ് ആശംസകള്......
പ്രവാചക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഊളിയിടുമ്പോള്‍ നാമറിയാതെ ആ ജീവിതം അടുത്തറിയുന്നു.
ഭാഷണം വെള്ളിയാണെങ്കില്‍ മൗനം സ്വര്‍ണ്ണമാണെന്ന പഴ

മൊഴി അന്വര്‍ത്ഥമാക്കും വിധം തിരുനബിയുടെ ഭാഷണവും മൗനവും സ്വര്‍ണ്ണത്തേക്കാള്‍ വിലപിടിപ്പുള്ളതായിരുന്നു. ആ വിജ്ഞാനത്തിന്റെ വിശാലമായ അക്ഷയഖനി മാലോകര്‍ക്ക് തുറന്നിട്ട പ്രവാചകന്‍ (സ), വിജ്ഞാനവിസ്‌ഫോടനത്തിന്റെ കോടാനുകോടി നന്മകളാണ് ആ ജീവിതത്തില്‍ അങ്കുരിച്ച് നിന്നത്. ആതിരു നബിയുടെ സുന്ദര തിരുപ്പിറവി ഇന്ന്, എല്ലാ പ്രവാചകാനുരഗികള്‍ക്കും ഹൃദയം നിറഞ്ഞ മീലാദ് ആശംസകള്‍....!!!
പ്രവാചക നൂറിനാല്‍ പ്രശോഭിതമായ അറിവിന്റെ അരുണ കിരണങ്ങള്‍ പാരില്‍ വരക്കട്ടെ.........
.


Next previous home

Search This Blog