Showing posts with label ഇ വേള്‍ഡ്‌. Show all posts
Showing posts with label ഇ വേള്‍ഡ്‌. Show all posts

20/09/2012

'ഇസ്ദിഹാര്‍-2012' അക്കാഡമിക് ഫെസ്റ്റി‌ന്‌

'ഇസ്ദിഹാര്‍-2012'  അക്കാഡമിക് ഫെസ്റ്റി‌ന്‌
നാളെ തുടക്കം
കാപ്പാട്:കെ.കെ.എം.ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന  ആറാമത് അക്കാദമിക് ഫെസ്റ്റ് 'ഇസ്ദിഹാര്‍-2012' ന് നാളെ തുടക്കമാവും. കേരളത്തിലെ പ്രമുഖചരിത്ര പണ്ഢിതനും ചിന്തകനുമായ ഡോ. എം.ജി.എസ് നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇരുനോറോളം മത്സരയിനങ്ങളിലായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിധി കര്‍ത്താക്കളായി പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

25/01/2012

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്
ടാലി എന്ന് കേള്‍ക്കാത്തവരുണ്ടോ? ഇന്ത്യക്കകത്തും പുറത്തും അക്കൗണ്ടിംഗ് സോഫ്റ്റ് വെയറായി ഉപയോഗിച്ച് വരുന്ന സോഫ്റ്റ് വെയറാണ് ടാലി.  ടാലി ഇന്ത്യയുടെ ഉല്‍പന്നമാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്ന കാര്യമാണ്. ലോകത്തറിയപ്പെടുന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളില്‍ ടാലിയുടെ സ്ഥാനം വളരെ മുമ്പിലാണ്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള പടവുകളിലാണ് ടാലിയിന്ന് ടാലിയുടെ സ്ഥാപകരും.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസസിന്റെ (നാസ്‌കോം) ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരം ടാലിയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭാരത് ഗോയങ്കയെ തേടിയെത്തിയിരിക്കുന്ന. 'സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന വ്യാപാരത്തിന്റെ പിതാവ്'' എന്നാണ് പുരസ്‌കാര സമിതി അദ്ധേഹത്തെ വിശേഷിപ്പിച്ചത്. 'ഈ അംഗീകാരം എന്നെ അത്യുത്സാഹവാനാക്കുന്നു, സമശീര്‍ഷരില്‍ നിന്നുള്ള അംഗീകാരം വളരെ പ്രത്യേകതയാര്‍ന്നതാണ്' 50 കാരനായ ഗോയങ്കെ മനസ്സ് തുറക്കുന്നു.
'ഞങ്ങളൊരുമിച്ച്, ടാലിയെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഏജന്റായി മാറ്റിയെടുക്കും'' 
എല്ലാ ക്രഡിറ്റും തന്റെ പിതാവിനും ടാലി സൊലൂഷനിലെ ജോലിക്കാര്‍ക്കും സമര്‍പ്പിച്ച് ഗോയങ്കെ മനസ്സ് തുറക്കുന്നു.
ഭാരത് ഗോയങ്കെ തന്റെ പിതാവായ എസ്.എസ്. ഗോയങ്കെക്കൊപ്പം 1986ലാണ് ടാലി സൊലൂഷന്‍ രൂപീകരിച്ചത്. 'ടാലി സ്പര്‍ഷിക്കുന്നവരെയെല്ലാം സംതൃപ്തരാക്കുക' എന്ന തത്വചിന്തയാണ് തങ്ങളുടെ വിജയത്തിനെല്ലാം നിദാനമെന്നും ഭാരത് ഗോയങ്കെ പറഞ്ഞു വെക്കുന്നു.
മുഹമ്മദലി നരിപ്പറ്റ

02/01/2012

ഓണ്‍ലൈന്‍ ഫ്രീ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ ഫ്രീ വിദ്യാഭ്യാസം
വീട്ടിലിരുന്ന് പ്രഗത്ഭരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ഇതാ നിങ്ങള്‍ക്കും അവസരം. ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പുതിയ ക്ലാസാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. മസാച്യൂസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ പുതിയ പ്രോഗ്രാമിന് രൂപം കൊടുത്തിരിക്കുന്നത്. കാമ്പസിനകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് ഈ സര്‍വ്വകലാശാലയുടെ പ്രതീക്ഷ. തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുവാനും സ്ഥാനമാനങ്ങളും നേടാനുള്ള അവസരവുമുണ്ട് ഇതില്‍. പക്ഷെ, ചെറുയൊരു തുക ചെലവാക്കണമെന്ന് മാത്രം. 2012 ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോഗ്രാം ആര്‍ക്കും വീക്ഷിക്കാവുന്ന വിധത്തില്‍ സൗജന്യമായിരിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടിനും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും ഒരു പോലെ ഉപയുക്തമാവുന്ന ഒരു വിപ്ലവാത്മക പ്രോഗ്രാമായിരിക്കുമിതെന്ന് സ്ഥാപന പ്രസിഡന്റ് സൂസന്‍ ഹോക്ക്ഫീല്‍ഡ് പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിലവിലുണ്ടെങ്കിലും ഈ പ്രോഗ്രാം അതിനു പുതിയൊരു ഭാവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മുഹമ്മദലി നരിപ്പറ്റ

29/12/2011

ഇന്ത്യന്‍ ബാലികക്ക് ഗൂഗിള്‍ അവാര്‍ഡ്

ഇന്ത്യന്‍ ബാലികക്ക് ഗൂഗിള്‍ അവാര്‍ഡ്......
വര്‍ഷ ഗുപ്ത എന്ന ഏഴു വയസ്സ് കാരി ഡൂഡിള്‍ 4 ഗൂഗിള്‍ മത്സരവിജയിയായി. ഇതിന്റെ മുമ്പും രണ്ട് ഇന്ത്യക്കാര്‍ ഇതില്‍ വിജയികളായിരുന്നു. 'ഇന്ത്യന്‍ സംഗീത ഉപകരണങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ഡൂഡിളാണ് ഈ ബാലികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ഗ്രെയ്റ്റര്‍ നോയ്ഡയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഈ കൊച്ചു മിടുക്കി 'ലോകത്തിന് ഇന്ത്യയുടെ സമ്മാനം' എന്ന പ്രമേയത്തിലാണ് ഈ ഡിസൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുത്ഭവിച്ച സംഗീത ഉപകരണങ്ങളുടെ രൂപങ്ങള്‍ ഉയോഗിച്ചാണ് ഈ ഡിസൈന്‍ മനോഹരമാക്കിയിട്ടുള്ളത്. ഒരു ലാപ്‌ടോപ്പും ഒരു വര്‍ഷത്തേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷനും അവളുടെ സ്‌കൂളിന് രണ്ടു ലക്ഷം രൂപ ഗ്രാന്റുമാണ് പുരസ്‌കാര മൂല്യമായി ഈ ബാലികക്ക് ലഭിക്കുക. ഈ വര്‍ഷം കുട്ടികളുടെ ദിനമായി ആചരിക്കുന്ന നവംബര്‍ 14ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോം പേജ് അലങ്കരിക്കാന്‍ ഈ മിടുക്കിയുടെ ഡൂഡിളുണ്ടാവും.
മുഹമ്മദലി നരിപ്പറ്റ

24/12/2011

ഇന്ത്യ മുഴുവന്‍ കവര്‍ ചെയ്യാന്‍ മാപ് ഇന്ത്യ

ഇന്ത്യ മുഴുവന്‍ കവര്‍ ചെയ്യാന്‍ മാപ് ഇന്ത്യ
ഡിജിറ്റല്‍ മാപ്പിംഗ് രംഗത്തെ ഇന്ത്യയിലെ അതികായരായ മാപ്പ് ഇന്ത്യ ടവീംചലമൃ യ്യ എന്ന പേരില്‍ ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. ബ്ലാക്ക് ബെറി, ആന്‍ഡ്രോയിഡ്, ഐഫോണ്‍ തുടങ്ങിയവയെ പിന്തുണക്കുന്ന തികച്ചും സൗജന്യമായ ഈ അപ്ലിക്കേഷന്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ തെരയാനും കണ്ടെത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു. അടുത്തുള്ള റെസ്‌റ്റോറന്റുകള്‍, എ.ടി.എമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, കോഫീ ഷോപ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അടിയന്തര സേവനകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് തെരെഞ്ഞ് കണ്ടെത്താന്‍ കഴിയും.
ഉപയോക്താവിന്റെ സ്ഥാനം സ്വയം നിര്‍ണ്ണയിച്ച് അതിനോടടുത്തുള്ള കേന്ദ്രങ്ങള്‍ ദൂരത്തിനനുസരിച്ച് ക്രമപ്പെടുത്തുകയാണ് ഈ അപ്ലേക്കേഷന്‍ ചെയ്യുന്നത്. ഉപഭോക്താവ് പോകാനാഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ഈ അപ്ലിക്കേഷന്‍ കാണിച്ചു തരുന്നു. സ്ഥലത്തിന്റെ കൃത്യതയാര്‍ന്ന മാപ്പ് കാണാനും അവിടേക്കുള്ള ദിശ കൃത്യമായി നിര്‍ണ്ണയിക്കാനും ഈ അപ്ലിക്കേഷനുപയോഗിച്ച് സാധിക്കുന്നു. ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് നേരിട്ട് കോള്‍ ചെയ്യാനും ആ നമ്പറുകള്‍ ഉപഭോക്താവിന്റെ സമ്പര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കഴിയുന്നു. ഇവ എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ കൂട്ടുകാരുമായി പങ്ക് വെക്കാനും ഈ അപ്ലേക്കേഷന്‍ ഉപയോക്താവിന് അവസരം നല്‍കുന്നു. അടുത്തു തന്നെ ഇതിന്റെ വിന്‍ഡേസ് വേര്‍ഷനും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഈ അപ്ലിക്കേഷന്‍ ബ്ലാക്ക് ബെറി അ്പ്ലിക്കേഷന്‍ വേള്‍ഡ്, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്, ഐടൂണ്‍സ് അപ്ലിക്കേഷന്‍ സ്റ്റോര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്. 
മുഹമ്മദലി നരിപ്പറ്റ



15/12/2011

യാഹൂ ഇനി മലയാളത്തിലും

യാഹൂ ഇനി മലയാളത്തിലും.........!!!!
യാഹൂ ഇന്ത്യയുടെ മെയില്‍ സേവനങ്ങള്‍ ഇനി ഇന്ത്യയിലെ പ്രധാന എട്ട് പ്രാദേശിക ഭാഷകളിലും ലഭ്യമാവും. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമായ ഒരു നീക്കമാണിത്. മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലാണ് ഇനി യാഹൂമെയില്‍ സേവനങ്ങള്‍ ലഭ്യമാവുക. യാഹൂവിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ ഭാഷകളില്‍ ലഭ്യമായിത്തുടങ്ങുന്നത്. ഈ പുതിയ യാഹൂ പതിപ്പ് പുതിയ 22 ഭാഷകളില്‍ ലഭ്യമാണ്. ഇതോടെ ലോകാടിസ്ഥാനത്തില്‍ മൊത്തം 47 ഭാഷകളില്‍ യാഹൂ മെയില്‍ സേവനങ്ങള്‍ ലഭ്യമാണ്.
പുതിയ പതിപ്പ്,  ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയൊരു ഭാവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രാദേശിക ഭാഷകളില്‍ മെയില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതോടെ അത് കമ്പനിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ജനകീയമാകുമെന്നും അവര്‍ അവകാശപ്പെട്ടു. പുതിയ പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് സഹായകരമായ ധാരാളം അപ്ലേക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഫെയ്‌സ് ബുക്ക്, യാഹൂ ഗ്രൂപ്പുകള്‍, യാഹൂ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോക്താക്കളുടെ കോണ്‍ടാക്ടുകള്‍ക്ക് തല്‍സമയ മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റ് മെയില്‍ ദാതാക്കളുടേതിലെ കോണ്‍ടാക്റ്റുകള്‍ക്ക് പുറമെയാണിത്. ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് തുടങ്ങി സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ കാണാനും പങ്ക് വെക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന അപ്‌ഡേറ്റ് ടാബും പുതയ വേര്‍ഷന്റെ പ്രത്യേകതയാണ്.
നിരന്തര മത്സരങ്ങളുടെ വിളനിലമായ ഇന്റര്‍നെറ്റ് രംഗത്ത് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് യാഹൂ പുതിയ പതിപ്പിലൂടെ. ആകര്‍ഷകമായ ഡിസൈനും പുതിയ വേര്‍ഷന്റെ സവിശേഷതകളിലൊന്നാണ്. 
 
മുഹമ്മദലി നരിപ്പറ്റ

previous home

Search This Blog