മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. മതങ്ങള്‍ പരസ്പരം ഐക്യവും സമാധാനവും മനുഷ്യനന്മയുമാണ് വിഭാവന ചെയ്യുന്നത്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇസ്‌ലാം സുതാര്യമായ മതമാണ് അതിനെ കബളിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് വിലപോവില്ല. മതഭൗതിക വിദ്യാഭ്യാസം മനുഷ്യ നന്മക്ക് അനിവാര്യമാണ്. ഈ ദൗത്യം ഏറ്റെടുത്ത ഐനുല്‍ ഹുദാ സ്ഥാപനത്തെ ഞാന്‍ ശ്ലാഘിക്കുന്നു. നാടിന്റെ നന്മയ്ക്കായുള്ള പ്രവര്‍ത്തനത്തില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സനദ് ദാന സമ്മേളന സോവനീര്‍ ശ്രീ ഉമ്മന്‍ചാണ്ടി പ്രമുഖ വ്യവസായി പി.എ ഇബ്രാഹിം ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അല്‍ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സ്വാഗതവും പ്രിന്‍സിപ്പാള്‍ റഷീദ് റഹ്മാനി കൈപ്രം നന്ദിയും പറഞ്ഞു.
അല്‍ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടിയില്‍ ശിഹാബുദ്ധീന്‍ ഫൈസി, കെ.പി.എ മജീദ്, എം.എ.
റസാഖ് മാസ്റ്റര്‍,കെ.സി അബു, പി.കെ അഹ്മദ് സാഹിബ്, ടി.ടി ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല,ആര്‍.വി കുട്ടി ഹസന്‍ ദാരിമി, കെ.പി മുഹമ്മദ് കുട്ടി, അശ്‌റഫ് വേങ്ങാട്, ജാഫര്‍ കടലൂര്‍, ആലിയ ഹമീദ് ഹാജി, ഫൈസല്‍ മലബാര്‍, ഉണ്ണി ഒളകര, എം.അഹ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.