16/12/2011

മരണക്കിടക്ക


പട്ടാള ക്യാമ്പില്‍ നിന്നും
ഒളിച്ചോടിയപ്പോള്‍
ശരീരത്തിനേറ്റിരുന്ന-
വെടിയാണ്
പിന്നീട്,
ആംബുലന്‍സിന്‍ അകമ്പടിയോടെ
ഉമ്മാന്റരികിലെത്തിച്ചത്.
നാട്ടുകാരെല്ലാമെത്തി
കണ്ണീരിനാല്‍
വീടിന്‍ അഴുവുചാല്‍
ശുദ്ധവെള്ളത്തിനുറവയായ്.
ഞാനോര്‍ക്കുന്നു;'
മരണശയ്യയില്‍ കിടന്നു
പുലമ്പുന്നതും
പിന്നീട്,
കണ്ണടയ്ക്കുന്നതും.
പിന്നയുമോര്‍ത്തു;'
എനിക്ക് ഉണ്ടയെന്തന്നറിയില്ല,
വെടിയുതിര്‍ക്കാനറിയില്ല,
എന്റെ ശരീരത്തിനേറ്റ
തീയുണ്ടയ്ക്ക് ഞാനര്‍ഹനല്ല!
പിന്നെ,
മര്‍ഥ്യന്റെ മനസ്സിനേറ്റത്-
വെറും 'ഇരുളു'ണ്ടയാണെന്ന്.
പ്രഭാതകിരണത്തെ വെല്ലുന്ന
നട്ടുച്ച വെയിലില്‍,
എനിക്കു പോരാടാനാവുമോ....?
ഞാനുറങ്ങിപ്പോയി, അല്‍പനേരം
അതായിരുന്നു,അതായിരിക്കാം
എന്റവസാന,ഒടുക്കത്തെ
നിശ്വാസം!
ജനം ആര്‍ത്തുവിളിച്ചു
ഉറക്കെപ്പറഞ്ഞു;
'അതാ........
മരണക്കിടക്കയില്‍-
മലര്‍ന്നു കിടക്കുന്നു
ഒരു ദേശ സ്‌നേഹി '
ഞാന്‍ നിശ്ചയിച്ചു
'ഒരു പക്ഷെ!
അതാവണം എന്‍-
സുഖവേദനകളുടെ അന്ത്യം..'

നിസാമുദ്ധീന്‍
(മൂന്നാം സ്ഥാനം ജൂനിയര് വിഭാഗം കവിതാ രചന)     

മരണക്കിടക്കയെന്നാല്‍ ?!


ചക്രവാളങ്ങള്‍
പല്ലിളിച്ചു-ആ
വൃദ്ധ അസ്തികൂടം
മരണവും കാത്തു കിടന്നു.
ദൂരെ സൂര്യനും ചന്ദ്രനും
അയാള്‍ക്ക്-
റ്റാറ്റ പറഞ്ഞകന്നു
മരണക്കിടക്കയില്‍,
മനസ്സു നോവുന്നവര്‍ക്ക്
വേദന മാത്രമായ്
പടു വൃദ്ധന്‍
....           .....         ......
ഇന്ത്യ മുഴുവനുമിപ്പോള്‍
മരണത്തിന്റെ-
വലിയൊരു കിടക്കയാണ്
മുല്ലപ്പെരിയാര്‍ തൊടുത്ത
ജല ശയ്യയില്‍
തമിഴ്‌നാട് കേരളത്തെ
പ്പിടിച്ചു കിടത്തി,
ശാസ്ത്രത്തിന്റെ
ചിന്താഞു റിയാക്ടറില്‍
തമിഴ്‌നാടിനു മുണ്ട്
വലിയൊരു
അണുശയ്യ
....           .....         ......
ജീവിതം മടുക്കുമ്പോള്‍
കിടത്തപ്പെടുന്ന
നേര്‍ത്തതോ,പരുത്തതോ
ആയ മെത്ത
അതാണ്
മരണക്കിടക്ക
ഇനിയുമുണ്ടോ സംശയം?
ഈ പറയുന്നതൊന്നു
കേള്‍ക്കൂ-
നടന്നു മരിക്കാനുള്ള
കിടക്കയാണ് റോഡ്
ഇനി പറന്നു മരിക്കണോ?
അതിനാണ് വിമാനം
പിന്നെയുമുണ്ട്
ചാവേറും,ബോംബേറും
മിസൈലുകളുമായി
മല്ലിട്ടു മരിക്കാന്‍
ജന്മ നാടെന്നൊരു
മരണക്കിടക്ക
....           .....         ......
മരിക്കട്ടെയെന്നു കരുതി
പാളത്തില്‍ തലവെ-
ച്ചവര്‍ക്കായ്....ഹേയ്
അതു മരണക്കിടക്കയല്ല-
ട്രെയിനും വഴിമാറിപ്പോവും
മരണം കിടന്നാല്‍
മാത്രമെന്നല്ലല്ലോ-!

ആശിഖ് റഹ്മാന്‍
(രണ്ടാം സ്ഥാനം ജൂനിയര് വിഭാഗം കവിതാരചന)
Next previous home

Search This Blog