നിസ്‌കാരങ്ങളില്‍ ഫാതിഹക്ക് ശേഷം ഓതേണ്ട സൂറത്തുകള്‍ ചെറുതായി വിശകലനം ചെയ്യാം. ഒരൊറ്റ ആയത്തോ പൂര്‍ണാര്‍ത്ഥമുള്ള
അല്‍പആയതോ ഓതിയാലും സൂറത്തോതുക എന്ന സുന്നത്ത് കരസ്ഥമാകും.എന്നാല്‍ മൂന്ന് ആയത്ത്
ഓതലാണ് പൂര്‍ണത.ഉത്തമമോ ഒരു പൂര്‍ണ്ണ സുറത്ത് ഓതലും.
ചില ഇമാമുകള്‍ വലിയ സൂറത്തിലെ
ഏതാനും ആയത്തുകുകള്‍ ഓതി നിസ്‌കരിക്കുന്നത് കാണാം. ഉത്തമം ഇതല്ല പൂര്‍ണ്ണമായ
ഒരു സൂറത്ത് ഓതി നിസ്‌കരിക്കലാണ്. ഇവന്‍ എത്ര കൂടുതല്‍
ആയത്ത് ഓതിയാലും അതിനേക്കാള്‍ ഉത്തമം ഒരു സൂറത്ത്-അതു
ചെറുതെങ്കിലും-പൂര്‍ണ്ണമായി ഓതലാണ്. എന്നാല്‍ പ്രവാചകപൂങ്കവര്‍(സ)
"ആയത്തുകള്‍ ഓതി" എന്ന് പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍
പ്രസ്തുത ആയത്തുകള്‍ തന്നെ ഉത്തമം സൂറതല്ല. ഉദാ:തറാവീഹ്, തറാവീഹില്‍ ഒരു
മാസം കൊണ്ട് ഒരു ഖത്മ് തീര്‍ക്കല്‍ പ്രത്യേക സുന്നത്താണ്.ഇത് ചെയ്യുന്നവന്
അല്‍പ ഭാഗങ്ങള്‍ ഒതാം.അല്ലാത്തവന് പൂര്‍ണ്ണ സൂറത്ത് തന്നെ ഉത്തമം.
read more....
read more....
ജംഉം ഖസ്വ്‌റും
രണ്ട് സമയങ്ങളിലുള്ള
നിസ്‌കാരങ്ങളെ ഏതെങ്കിലുമൊന്നിന്റെ സമയത്ത് നിസ്‌കരിക്കലണ് ജംഅ്. നാല് റക്അതുള്ള നിസ്‌കാരങ്ങളെ
ചുരുക്കി രണ്ട് റക്അത് നിസ്‌കരിക്കലാണ് ഖസ്വ്‌റ്. ഈ രണ്ട് ഇളവുകളും ഒന്നിച്ച് അനുഭവിക്കാവുന്നതാണ്.
ഇവ രണ്ടിനും പൊതുവായും അല്ലാതെയും പല നിബന്ധനകളും ബധകമാണ്.
പൊതുവായ നിബന്ധനകള്‍:
Ø യാത്ര ദീര്‍ഘമായിരിക്കുക. (132 km ലധികമായിരിക്കുക)
Ø അനുവദനീയ യാത്രയായിരിക്കുക.
Ø ലക്ഷ്യ സ്ഥാനം അറിഞ്ഞിരിക്കുക
Ø യാത്രികന്റെ നാട് വിട്ട് കടക്കുക
ഖസ്വ്‌റിന്റെ നിബന്ധനകള്‍:
അഞ്ച് വഖ്ത് നിസ്‌കാരങ്ങളില്‍
നാല് റക്അതുള്ളവയെ മാത്രമെ ഖസ്വ്‌റാക്കാവൂ. ഇവതന്നെ അദാഓ ഖസ്വ്‌റ് അനുവദനീയമായ യാത്രയില്‍
നഷ്ടപ്പെട്ടതോ ആയിരിക്കണം.ദീര്‍ഘയാത്രയില്‍ മാത്രമേ ഇതും ഖസ്വ്‌റാക്കാവൂ
Ø പൂര്‍ണ്ണമായ് നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക.
Ø തുടക്കത്തില്‍ രന്നെ ഖസ്‌റിന്റെ നിയ്യത്ത് ചെയ്യുക
Ø തീരുവോളം പ്രസ്തുത നിയ്യത്തില്‍ ഉറച്ച് നില്‍ക്കുക
Ø നിസ്‌കാരം കഴിയുവോളം യാത്രയിലായിരിക്കുക
Ø ഖസ്വ്‌റ് അനുവദനീമാണെന്നറിയുക
4 comments:
هل على المتيمم رد الصلاة اذاتيمم لجرح فى اليد؟
لا..... علي ما رجحه في التحفة وان اعتمد الشرواني خلافه
yathrayil oral ظهر niskarathodoppam عصر niskaram قصر ayi niskarikkan agrahikkunnu..idinu entokke sharthukal palikkappedendathund ?...ظهر niskaram poorthiyavunnadinu munp عصر nte قصر ne manasil karudano ?? utharam pradeekshikkunnu
jam&qasrinte sharthukal cheruthay manassilakkan ithu sandarshikkoo....
http://yamanoli4.blogspot.com/2011/11/blog-post.html
pinne ningalude chodyathil chila avyakthakal kanunnu.
ningal asrine qasr(2 rakathaakki churukkuka ) ennanu thanneyanu udheshichathenkil luhril athu bkaruthendathilla. marichu asrine luhrodukoode munthichu jamaakkaananu udheshichathenkil athu niyyathhodu koodeyo allenkil luhr avasaanikkum mumbo karuthiyirikkanam.
mattu nibandanakl mel linkil ninnu kittum.
samshayam bakkiyunbdenkil veendumezhuthumallo...
Post a Comment