യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്?
പ്രമുഖ പാശ്ചാത്യ ചിന്തകന്‍ ഗോസ്റ്റഫ് ലെബോണ്‍ തന്റെ (അറബ് സംസ്‌കാരം ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (ചില എഴുത്തുകാര്‍ അവകാശപ്പെടുന്നത് പോലെ കുരിശു യുദ്ധങ്ങളല്ല യൂറോപ്പില്‍ വിജ്ഞാനം വിതറിയത്. മറിച്ച് സ്‌പെയിന്‍,സിസിലി,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ വിജ്ഞാന ധാരകള്‍ യൂറോപ്പിലേക്കെത്തുകയായിരുന്നു.)
യൂറോപ്പ് ഇന്ന് നേടിക്കയിഞ്ഞ സര്‍വ്വസ്വ മേധാവിത്തങ്ങള്‍ക്ക് പിന്നില്‍ ഒരു കാലത്ത് അജ്ഞതയുടെ ആഴക്കടല്‍ താണ്ടിയ അറബികള്‍ വഹിച്ച പങ്കിനെ തുറന്ന് സമ്മദിക്കുന്നതോടൊപ്പം സാര്‍വ്വ ലൗകിക സ്വീകാര്യതയും ഉത്തരാധുനിക ലോക സംഹിതയെ അടക്കി വാഴാനുതകുന്ന വൈജ്ഞാനിക ,സാംസ്‌കാരിക മേധാവിത്വ ശക്തിയായി മാറിയ യൂറോപ്പിന്റെ നവോന്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മാത്രം അറബികള്‍ പ്രാപ്തരായിരുന്നോ എന്ന സംശയാദൃഷ്ടിയോടുള്ള പെതുബോധത്തെ തച്ചുടക്കുകയാണിവിടെ സര്‍ ഗോസ്റ്റണ്‍ ലെബോണ്‍.
ദുര്‍ഗുണങ്ങള്‍ക്കും ധാര്‍മ്മിക അധ:പതനങ്ങള്‍ക്കും നിരന്തരമായ ഗോത്ര കലഹങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച അറബ്യന്‍ ഉപദ്വീപില്‍ കലാപങ്ങളും കലഹങ്ങളുമായി ഒട്ടകക്കൂട്ടങ്ങളോട് സല്ലപിച്ച് നാടോടികളായി ജീവിച്ച അറബികളില്‍ ക്രിസ്താബ്ദം 571 ല്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) യുടെ ദിവ്യ സന്ദേഷത്തിന്റെ ജ്ഞാന സ്ഫുരണ്ങ്ങള്‍ പ്രവഹിച്ചതോടെ മുരടിച്ചു പോയ ശിലാഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ തെളിനീര്‍ തടാകങ്ങളായ ഒരു നവ സമീഹം അവിടെ രൂപം പ്രാപിക്കുയായിരുന്നു. അങ്ങനെ ജീര്‍ണതയുടെ മരണവാതില്‍ക്കലില്‍ നിന്നും പതിയെ എഴുനേറ്റ് വിജ്ഞാനത്തിന്റെ പ്രകാശ ജ്യോതിസ്സുകളാവുകയായിരുന്നു അവര്‍.