11/03/2013

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം                                       റാഷിദ് വി.പി.പി ചോറോട്
      


കാലിക ലോകത്ത് മാധ്യമങ്ങള്‍ പലതുണ്ട്. അവ തന്നെ പല രീതിയിലുമുണ്ട്. ദൃശ്യമാധ്യമങ്ങളും ശ്രാവ്യ മാധ്യമങ്ങളുമാണവ. ഏതൊരു കാര്യവും കേട്ടവനേക്കാള്‍ പ്രാമുഖ്യം കണ്ടവനാണല്ലോ? ഇതു തന്നെയാണ് ദൃശ്യമാധ്യമങ്ങളുടെ വിശ്യവ്യാപനത്തിന് എളുപ്പം സ്വീകാര്യത കിട്ടിയതും. കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനന്ദദായകമാകുന്നത് അവ കണ്ടുകൊണ്ട് കേള്‍ക്കുമ്പോഴാണ്. ഈ രീതിയാണ് ഇന്നിന്റെ ദൃശ്യ മാധ്യമങ്ങള്‍ അവലംബിച്ചു പോരുന്നത്. എന്നാല്‍ ഏതൊരു മാധ്യമവും പാലിക്കേണ്ട സത്യസന്ധതയും സാമൂദായിക നീതി ബോധവും ആശയത്തോടുള്ള ധാര്‍മികതയും ഇവ പാലിക്കുന്നുണ്ടോ എന്നതാണ് മുഖ്യ വിഷയം. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലും പടല പിണക്കം പടച്ച് വിടുന്നതിലും വാര്‍ത്തകള്‍ നിര്‍മിക്കുന്നതിലും ഇവറ്റകള്‍ എന്തൊരു മാത്സര്യ ബൂദ്ധിയാണ് കാട്ടുന്നത്!
 ഏതൊരു മാധ്യമവും കാണിക്കേണ്ട നിശ്പക്ഷതയും നിസ്വാര്‍ത്ഥതയും വക്രതയുടെ മരണക്കുണ്ടിലാണിന്ന്. അന്തരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന പൂത്തി വെപ്പുകള്‍ മുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രോപ്പഗണ്ടകള്‍ വരെ ഉടലെടുക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മാധ്യമ ചെകുത്താന്‍മാരുടെ കുത്തക സ്വാവം കൊണ്ടാണ്. സാമ്രാജ്യത്ത കാട്ടാളന്മാരുടെ കാലുച്ചുവട്ടില്‍ അടിയറവു പറിയേണ്ടി വന്ന വാര്‍ത്തകള്‍ക്കെങ്ങാനും പുനര്‍ജന്മം നല്‍കപ്പെട്ടാല്‍, ലോകത്തിന്റെ ചക്രവാളങ്ങളില്‍ സഹതാപത്തിന്റെയും മാനുഷിക മൂല്യത്തിന്റെയും പ്രച്ചന്ന വേഷമണിയുന്ന പലരുടെയും ഉള്ളില്‍ ഗോപ്യമാക്കിവെച്ച രാക്ഷസ സ്വഭാവത്തിന്റെ കളങ്ക രഹിത കാട്ടാളത്തമായിരിക്കും അവകള്‍.
 ഇരയിട്ട് മീന്‍ പിടിക്കുന്ന അമേരിക്കന്‍ പ്രസ്സും, ഇളിച്ച് കൊണ്ട് കൊള്ളയടിക്കുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിഗും, കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഫ്രാന്‍സ് പ്രസ്സും മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി എന്നുപറയുന്നതില്‍ തെറ്റില്ല. ഇറാഖിന്റെയും അഫ്ഗാനിന്റെയും രണഭുവില്‍ ലക്ഷങ്ങളുടെ സ്വാതന്ത്ര സമരത്തെ ഭീകര പ്രവര്‍ത്തനമാക്കുന്ന ഇതേ മാധ്യമങ്ങള്‍ തന്നെ, മൂല്ലപ്പൂ വിപ്ലവകാരികളുടെ ചിത്രങ്ങള്‍ സ്ലൈഡിലെത്തുമ്പോള്‍ ഫോര്‍മുല മാറ്റുന്നത് തന്നെ കാപട്യത്തിന്റെ ഒന്നാം നമ്പര്‍ ഉദാഹരണമാണ്.
 വികസിത രാജ്യങ്ങളെന്ന് പറഞ്ഞ് കോട്ടും ഷര്‍ട്ടും കഴുത്തില്‍ പട്ടയുമിട്ട ഒരു പറ്റം മാധ്യമ രാജാക്കള്‍ ഏതു വിധത്തിലുമുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളും മദ്ധ്യസ്തം വഹിക്കുമെന്നതെന്തൊരത്ഭുതമാണ്.മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുപയോഗിച്ച് യാഥാര്‍ത്ഥ്യം കൃത്രിമമാക്കാനും സത്യം കള്ളമാക്കാനും ആദ്യത്തേത് അവസാനത്തേതാക്കാനും പൊന്തിയതിനെ പൂഴ്ത്താനും ഇവര്‍ ഉപയോഗിക്കുന്ന മാരണശക്തിക്കെതിരെ മരണമണിമുഴക്കാന് ബദല്‍ ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുവരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.
 ഇംഗിതങ്ങളുടെ  ഇച്ഛകള്‍ക്കനുസൃതമായി കാളെയെ തെളിയിക്കുന്ന ഇന്നിന്റെ മാധ്യമ കുത്തകകള്‍ ഇറാഖിലും അഫ്ഗാനിലും പൊലിഞ്ഞ സ്വാതന്ത്രസമര സേനാനികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നേടിക്കൊടുത്തില്ല എന്നതിനപ്പുറം ആരോ പാവങ്ങളുടെ പിച്ച പാത്രത്തിലിട്ടു കൊടുത്ത മനുഷ്യാവകശാങ്ങളുടെ എച്ചിലെല്ലുകളെ പിടിച്ചുപറിക്കുകയും ചെയ്തു.
 മാധ്യമങ്ങള്‍ക്ക്  പലതും ചെയ്യാന്‍ കഴിയും. കമ്പ്യൂട്ടര്‍യുഗത്തില്‍ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവം മുതല്‍ പഴക്കം വന്ന സ്വാതന്ത്രസമരം പോലും വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച നിസ്തുല  പങ്ക് അവിസ്മരണീയമാണ്.പോര്‍ച്ചുഗീസുകാരനെതിരെ പൊരുതുവാന്‍ ആഹ്വനംചെയ്ത മഹ്ദും തങ്ങള്‍  തൂലിക മാധ്യമമാക്കിയെനങ്കില്‍, സമകാലിക സമസ്യകള്‍ക്ക് പൂരണമണിയിക്കുന്ന  ഇന്നത് ഫെയ്‌സ്ബുക്കിലേക്കും ട്വിറ്ററിലേക്കും  എത്തിയിരിക്കുന്നു.നമ്മുടെ കാലത്ത് ഓരോപാര്‍ട്ടിക്കും തങ്ങളുടേതായ ദൃശ്യ---ശ്രാവ്യ മാധ്യമങ്ങളുണ്ട്.തങ്ങളുടെ വാദങ്ങളുടെ ക്ലാരിറ്റി വര്‍ദ്ധിപ്പിക്കാനും പോരായ്മകളെ സാങ്കേതിക തടസ്സമായ് ചിത്രീകരിക്കാനും മാത്രം ഇവിടെ മാധ്യമങ്ങള്‍ ഒതുങ്ങിപ്പോയി.അടമത്തത്തിന്റെ ചങ്ങലയില്‍ കുരുങ്ങിയ ദൃശ്യ മാധ്യമങ്ങളെ കാരാഗൃഹങ്ങളില്‍ നിന്ന് പരോളില്‍ വന്ന്കിട്ടിയാല്‍ തന്നെ ഏറെ ആശ്വാസകരമാണ്.
 സ്വകാര്യ മാധ്യമങ്ങള്‍ക്ക് പുരമെ സര്‍ക്കാര്‍ ചാനലുകളും മലീനസമാക്കപ്പെടുന്ന ദയനീയ കാഴ്ചയും വല്ലപ്പോഴുമുണ്ടാകാറുണ്ട്.കച്ചവട താല്‍പര്യവും വാണിജ്യവല്‍കരണവും ഇത്തരം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ഉദയാസ്തമയങ്ങളാണ്.തലപ്പത്തിരിക്കുന്ന മേലധികാരിയുടെ താളങ്ങള്‍ക്കനുസരിച്ച് തുള്ളുന്ന ഒരു വെപ്പാട്ടിയെന്നതിലുപരി മാധ്യമ ധര്‍മ്മം കാത്ത്‌സൂക്ഷിക്കുന്ന മാനുഷിക മൂല്യങ്ങള്‍ കുടികൊള്ളുന്ന അവതാരങ്ങളെങ്കിലുമാവേണ്ടതായിരുന്നു.
 ദൃശ്യമാധ്യമങ്ങള്‍ നല്‍കുന്ന ന്യൂസുകളോ പരസ്യങ്ങളോ മാത്രമല്ല സമുദായത്തിന് ദിശാബോധം നല്‍കുന്നത്, അവ പുറത്ത് വിടുന്ന സിനിമയും റിയാലിറ്റിഷോകളും കൂടി സാസ്‌കാരിക സ്വരൂപണത്തില്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പറയുമ്പോള്‍ ……… നഗ്നതയുടെ നാഗസര്‍പ്പങ്ങള്‍ ഫണംവിരിച്ചാടുമ്പോള്‍ മാസാല കൂമ്പാരത്തിന്റെ പര്‍വത ഗിരിശൃഖത്തില്‍ പ്രതിഷ്ടിക്കപ്പെടുന്ന പ്രേക്ഷകന്റെ സംസാകാരം നേരിടുന്ന മൂല്യച്യുതിയെ കുറിച്ചവര്‍ക്ക് വല്ല ബോധവുമുണ്ടോ? ഗ്ലാമറിന് പ്രൊഫഷണല്‍ സ്വ‘ാവം നല്‍കുന്ന ചില ചാനലുകള്‍ നഗ്നതയെ തൊഴിതെട്ടെ പ്രണാമം പോലുമര്‍പ്പിക്കൂ എന്നു തോന്നും.   ഗുണ്ടായിസവും സ്റ്റെണ്ടും കൈമുതലാക്കി കൊള്ളയും കൊലയും നടത്തുന്ന നടന്മാരെ ഹീറോയാക്കി ജനമനസ്സുകളെ കബളിപ്പിക്കുന്ന ഇത്തരം മാധ്യമങ്ങള്‍ തന്നെയാണ് കൊലക്കേസും കൊള്ളയും സംപ്രേക്ഷണം ചെയ്യാന്‍ ആദ്യം ഓടി വരുകയെന്നതെത്ര വിരോധാഭാസമാണ്.
 സമൂഹം ഒരു പൂന്തോട്ടമാണ്. സ്ത്രീയും പുരുഷനും അതില്‍ പൂരകങ്ങളാണ്. പുരുഷന്റെ കയ്യിലെ റൈഹാന്‍ പുഷ്പമാണവള്‍ എന്നാണൊരറബിക് മൊഴി. ത്രസിപ്പിക്കുന്ന സ്ത്രീ പീഠനങ്ങളെ അമര്‍ച്ച ചെയ്യാന്‍ ശിക്ഷയുടെ കാഠിന്യം കൂട്ടണമെന്ന് ശുപാര്‍ഷ ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ സൂത്രത്തില്‍  മുങ്ങുകയാണ്. കോടതിയടക്കം സ്ത്രീകളുടെ വിഷയത്തില്‍ ഇത്തരം ദൃശ്യമാധ്യമങ്ങളെ ഒന്ന് കണക്കിലെടുക്കണം. ഇത്തരം മാധ്യമശയ്യയുടെ  അസ്ഥാനത്തുള്ള ലൈംഗിക ഉത്തേജനങ്ങളാണ് പാപം പുരുഷന്റെ മനോമുകരങ്ങളില്‍ വികാരക്കുമിളകള്‍ കൂണ്‍ പോലെ പൊക്കുന്നത്. ഇവയെ മുളയിലേതന്നെ നുള്ളണം. എന്നാല്‍ പേരിനുള്ളൊരു സന്‍സര്‍ഷിപ്പും നടത്തി ചടങ്ങ് നിര്‍വഹിച്ച് തടിതപ്പുകയാണധികാരികള്‍.
കേരളം വിറപ്പിച്ച കാട്ടുകള്ളന്‍ വീരപ്പന്റെ ജീവിത കഥ മുതല്‍ ഇന്ത്യ നടുക്കിയ നാട്ടുകള്ളന്‍ ബണ്ടി ചോറിനെ പോലും മാധ്യമങ്ങള്‍ പോസിറ്റീവാക്കുന്നുണ്ടോ എന്ന് നാം ഗത്ഗതപ്പെടേണ്ടിയിരിക്കുന്നു.
 ദൃശ്യമാധ്യമങ്ങള്‍ ഒന്നിച്ചിരുന്ന് കാണുമ്പോള്‍ കണ്ണ് മഞ്ഞളിച്ച പല കുടുംബ നാഥന്മാരും ചാനലുമാറ്റി മുങ്ങാറാണു പതിവ്. സ്റ്റെണ്ടുകളനുകരിച്ച പല കൊച്ചു ബുദ്ധികളുടെയും ഇളം ശരീരം പല രക്ഷിതാക്കളും പിന്നീട് മോര്‍ച്ചറിയില്‍ നിന്നേറ്റുവാങ്ങേണ്ടി വന്ന ദുര്‍വിധി.യും നമുക്ക് മുമ്പില്‍ സൈറണ്‍ മുഴക്കുന്നു. ക്യാമറകളുടെ ഒളികണ്ണുകളെ ദത്തെടുക്കുന്ന പല ദൃശ്യമാധ്യമങ്ങളും നമുക്ക് മുന്നിലെ ഉത്തരമില്ലാ ചോദ്യങ്ങളാണ്.
 വികാരങ്ങള്‍ക്ക് വിവേകം വഴിമാറാത്ത മാധ്യമ ധര്‍മമായിരിക്കും സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് അ‘ികാമ്യം. അത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ എന്നെങ്കിലുമൊരു ‘ാഗ്യം കിട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം.
 

No comments:

Next previous home

Search This Blog