28/01/2012

പ്രവാചക പ്രകീര്‍ത്തന സദസ്സും ബുര്‍ദ മജ്ളിസും

''മര്‍ഹബന്‍ ലക യാ ഹബീബള്ളാ.......''
പ്രവാചക പ്രകീര്ത്തന സമ്മേളനവും ബുര്ദ മജ്‌ലിസും ഫെബ്രു: 6,7 തിയ്യതികളില്


കാപ്പാട്:''മര്‍ഹബന്‍ ലക യ ഹബീബള്ളാ.......'' മീലാദ് കാമ്പയിനോടനുബന്ധിച്ച് കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്ത്ഥി സംഘടന അല്-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്ത്തന സമ്മേളനവും ബുര്ദ മജ്‌ലിസും ഫെബ്രു: 6,7 (തിങ്കള് ചൊവവ ) തിയ്യതികളില് അല്-ഹുദ കാമ്പസില് വെച്ച് നടക്കും. 06-02-2012 തിങ്കളാഴ്ച കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി, ഷാഹിദ്‌ യമാനി മുണ്ടക്കല്‍ എന്നിവരുടെ പ്രഭാ ഷണവും ത്വയൂറുല്‍  മദീന, ഹാഫിസ് യൂസുഫ് ഇഅ്ജാസി മഹാരാഷ്ട്ര യുടെ
നേതൃത്വത്തില്  അവതരിപ്പിക്കുന്ന ബുര്ദ മജ്‌ലിസും അരങ്ങേറും. 07-02-2012 ചൊവ്വാഴ്ച്ച പ്രമുഖ പണ്ഡിതനും  വാഗ്മിയുമായ ഉസ്താദ്‌  റഹ്മതുല്ലാഹ് ഖാസിമി, ആബിദ്‌ ഹുദവി തച്ചണ്ണ എന്നിവരുടെ പ്രഭാഷണവും പ്രാہത്ഥനാ സദസ്സും  ഉണ്ടാവും.Next previous home

Search This Blog