27/01/2012

ഹബീബീ യാ റസൂലല്ലാഹ്...


ഹബീബീ യാ റസൂലല്ലാഹ്...
നിങ്ങള്‍ പിന്തള്ളപ്പെടുന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തൊരൂ വ്യക്തിത്വം.........
മരണവേളയില്‍ പോലും അവിടത്തെ അകം ആകുലപ്പെട്ടത്,അധരങ്ങള്‍ മന്ത്രിച്ചത് നിങ്ങളെകുറിച്ചുള്ള വ്യാകുലതകളാണ്
മാത്രമല്ല നിങ്ങള്‍ ഉള്‍കൊള്ളുന്ന പ്രശ്‌നങ്ങള്‍ക്ക് അനുഗ്രഹവും മാര്‍ഗ്ഗ ദര്‍ശിയുമായിട്ടാണ് അവിടുന്ന് നിയുക്തനായതെന്ന് സൃഷ്ടാവായ അല്ലാഹു തന്നെ ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇനി പറയൂ....... നിങ്ങളും പ്രവാചകരും തമ്മില്‍ വല്ല ബന്ധവും കടമയുമുണ്ടോ? ഉണ്ടെന്ന് തീര്‍ച്ച.... കാരണം അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയും അന്ത്യ ദൂതരുമവരാണ് . സകല സൃഷ്ടികളുടെ ജന്മഹേതുമവരത്ര...! പിന്നെങ്ങെനെയാണ് നാമുക്ക് അവരോട് കൂറില്ലാതിരിക്കുക.
ഉവൈസുല്‍ ഖര്‍നിയെ നിങ്ങള്‍ കേട്ടിട്ടുണ്ടോ.? അദമ്യമായ പ്രവാചക സ്‌നേഹത്തിന്റെ അനുരാഗക്കടലില്‍ ആഴ്ന്നിറങ്ങിയിട്ടും വന്ദ്യമാതാവിനെയോര്‍ത്ത് തിരുതാഹയുടെ സന്നിധി പുല്‍കാനോ തിരുവദനം കാണാനോ ഭാഗ്യം സിദ്ധിക്കാതെ പോയ അകക്കാമ്പു നിറയെ നബിയിമ്പം കാത്തുവെച്ച പ്രവാചക പ്രേമി. തിരുനബിയെ ഗാഢമായി പ്രണയിച്ച ഉവൈസുല്‍ ഖര്‍നി പ്രേമ ഭാജനത്തെ കാണാതിരിക്കേണ്ടി വന്നാലും മാതൃത്വത്തെ മാനിക്കണമെന്ന റസൂലിന്റെ കല്‍പ്പന ജീവിത പാഠമാക്കിത്തീര്‍ക്കുക വഴി അദ്ദേഹം പറഞ്ഞു തരുന്നത് പ്രവാചകപ്രേമം ജീവിതഗന്ധിയാകണമെന്നാണ്.
തിരിച്ചറിയുക.!ആ ധര്‍മ്മ ജ്യോതിസ്സിന്റെ വെട്ടത്തില്‍ ലക്ഷ്യം പുല്‍കാന്‍ നാഥന്‍ തുണക്കട്ടെ. ആമീന്‍.
റസൂല്‍ (സ) ഖദീജ (റ) യുടെ വഫാത്തിനു ശേഷം മഹതിയെ അനുസ്മരിക്കുകയും ആടിനെ അറുത്ത് അവരുടെ സ്‌നഹിതകള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. (ആയിശ (റ) യില്‍നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍നിന്ന്.)
തിങ്കളാഴ്ച്ചയിലെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അന്നാണ് ഞാന്‍ പിറന്നതെന്ന് -മുഹമ്മദ് നബി(സ) (മുസ്‌ലിം ഹ: 1978 അബൂ ദാവൂദ് ഹ:2071)
മൗലിദാഘോഷം വ്യവസ്ഥാപിതമായി ആരംഭിച്ച രാജാവെന്ന് ചരിത്രം രേഖപ്പെടുത്തിയ ഇര്‍ബലിലെ മുളഫ്ഫര്‍ രാജാവ് ധീരനും നീതിമാനും ധാര്‍മ്മികനും പണ്ഡിതനുമായിരുന്നുവെന്ന് -ഇബ്‌നു തീമിയ്യയുടെ ശിഷ്യന്‍ ഇബ്‌നു കസീര്‍ (അല്‍ ബിദായതു വന്നിഹായ)
മൗലിദാഘോഷം പുതു നന്‍മയാണെന്ന് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്ന ഇമാം സുയൂത്വി, ഇബ്‌നു ഹജറുല്‍ അസ്ഖലാനി, അബൂശാമ, ഇബ്‌നു ഹജറുല്‍ ഹൈതമി തുടങ്ങിയ മഹാ പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.                
മൗലിദാഘോഷത്തിനെതിരെ ഇമാം ഫാകിഹാനിയെ നിന്ന് ഉദ്ധരിക്കുന്ന വാദത്തിന് ഇമാം സുയൂത്വി അത് തീര്‍ത്തും ഇസ്ലാമികമാണെന്നും പുതുനന്മയാണെന്നും മറുപടി പറയുന്നു. (അല്‍ ഹാവി ലില്‍ ഫതാവാ). വഹാബി കണ്ട അതേ ഹാവിയില്‍ തന്നെ ഇമാം ഫാകിഹാനിയുടെ വാദം ഉദ്ദരിച്ച ശേഷം ഇമാം സുയൂത്വി മൗലിദാഘോഷം നല്ല ശീലവും പുണ്യവുമാണെന്ന് തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നു.(അല്‍ ഹാവി ലില്‍ ഫതാവാ ഭാഗം 1, പേ: 271)
എല്ലാ ബിദ്അത്തും തിന്മയാണെന്ന് ഹദീസില്‍ വന്നത് മുഴുവന്‍ കാര്യങ്ങളിലുമല്ല, അത് സാന്ദര്‍ഭികമായി വിലയിരുത്തേണ്ടതാണ് -ഇമാം നവവി (ശറഹു മുസ്‌ലിം ഭാഗം 3, പേ:247)മുഴുവന്‍ പുതുമകളും തിന്മയാണെങ്കില്‍ ആധുനിക കാലത്തിലെ (സംഘ
ടനകളും പുതു ദഅവ മാര്‍ഗ്ഗങ്ങളും) മാറ്റങ്ങളൊക്കെ വിമര്‍ശകരെങ്ങനെ വിലയിരുത്തും?.
മുന്‍ കാല വഹാബികളെന്ത് പറയുന്നു? ;
റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ തിരുനബി(സ) ജനനം കാരണം വിശ്വാസികള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന്  -ഇ.കെ മൗലവി(അല്‍ മുര്‍ശിദ്.പുസ്തകം-1, ലക്കം-5, പേ: 153)
മൗലിദ് സദസ്സില്‍ പങ്കെടുക്കാന്‍ തൗഫീഖ് ലഭിച്ചവര്‍ ഭാഗ്യവാന്മാരെന്ന് എം സി സി മൗലവി. (അല്‍ മുര്‍ശിദ് പേ:41)
റബീഉല്‍ അവ്വല്‍ ആരംഭം മുതല്‍ റസൂല്‍ (സ)യുടെ മൗലിദ് കൊണ്ടാടുകയെന്നത് മശ്‌രിഖ് മുതല്‍ മഗ്‌രിബ് വരെ മുഴുവന്‍ മുസ്‌ലിം രാജ്യങ്ങളില്‍ നടന്നുവരുന്നുവെന്ന -ഇ.കെ മൗലവി.
മൗലിദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാ  അത് ഹിജ്‌റ മുന്നൂറിന്ന് ശേഷം വന്നതാ...
നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ  അതിനാല്‍ മുസ്വീബത്തൊക്കെയും  നീങ്ങുന്നതാ
( അല്‍ മവാഹിബുല്‍ ജലിയ്യ :സ്വലാത്ത് ചൊല്ലുന്നതിന്റെ ശ്രേഷ്ഠത പേ:49 -51)മൗലിദ് വിമര്‍ശകര്‍ ബാക്കി കൂടി വായിക്കേണ്ടതാ)
ദീനിചൈതന്യം ഉണര്‍ത്തുന്നതും സാത്വകരായ പണ്ഡിതര്‍ നന്മയെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത കാര്യം തിന്മയെന്ന് മുദ്രകുത്തുന്നതല്ലെ ഏറ്റവും അപകടകരം.



                                                                  





No comments:

Next previous home

Search This Blog