കവിതകള്‍

"പട്ടുര്‍മാല് തൊടങ്ങ്യോളീ….
യഹ് യ  കട്ടിപ്പാറ
ഉമ്മാക്ക് 'പട്ടുറുമാല്‍'
ഇക്കാക്ക് 'സ്റ്റാര്‍ സിംഗര്‍'
കുഞ്ഞിമോന് 'അലാവുദ്ദീന്‍…'
ഇശാ മഗ്‌രിബിന്നിടയില്‍
വീട്ടിലൊരുഗ്ര സംഘട്ടനം………..!!!!!
                                                                                                                                 
മരുന്ന് കച്ചവടം
    സാലിം കെ കെ   മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര്‍ കവിതാരചന)


ചുമച്ച് ചുമച്ച്                                    
നെഞ്ചിലെ ദൈന്യത                                 
ചോരയായ് നീട്ടിത്തുപ്പി
ചൊറിയുടെ കാലുകള്‍
മരുന്ന് മണമുള്ള  മുറികയറി
ഡോക്ടര്‍ അളന്നു, ദീനവും
ഇടനെഞ്ചിലെ തീപ്പുകച്ചൂടും
പിന്നെ കീശയിലെ വലിയ വലിയ
ഗാന്ധിത്തലകളും.......
 


മരുന്നു മാഫിയ                                                                                                                                                                            (സദഖത്തുള്ള മുസ്ലിയാരങ്ങാടി)


ക്ഷങ്ങള്‍ വിതറിയ മണ്ണില്‍                          
കൊയ്‌തെടുക്കലിന്റെ മനസുമായ്                          
ആതുരസേവവേല രംഗം
മര്‍ത്യനെ പലതാക്കി പകുത്തു.........!!!...

 

യഹ്‌യ കട്ടിപ്പാറ
രണ്ട് പച്ചക്കറിക്കവിതകള്‍
ഉള്ളി !
എത്ര
ചികഞ്ഞാലും...........!!!!!
കയ്പ
മുഴച്ചു
നില്‍ക്കുന്ന.................!!!!!
 

യാഥാര്‍ത്ഥത്തില്‍.........
----ആശിഖ് റഹ്മാന്‍ നീലഗിരി
കണ്ണുനീരൊഴുക്കുമ്പോഴും കണ്ണ്
ചിരിക്കുകയായിരുന്നു.
ഹൃദയത്തിലേറ്റ മുറിവിന്ന് വേദന
തേനിന്റെ മധുരമായിരുന്നു.
കിളികള്‍ കേട്ടിരുന്ന ശബ്ദം
ചീവീടിന്റെ അലര്‍ച്ചയായിരുന്നു......
 

മെഴുകുതിരി
ബഷീര്‍ അഹമ്മദ്‌
 
ത്തിത്തുടങ്ങിയാ-
തിരി നാളം
പതുക്കെ പതുക്കെ ഉയര്‍ന്നു
ഇരുട്ടിന്റെ മൂടു പടത്തില്‍
പ്രകാശത്തിന്റെ പകലോനായത്
ജ്വലിച്ച് കൊണ്ടിരുന്നു......
അന്ധകാരത്തിന്റെ നിബിഢതയിലാ
തിരി നാളം..............
 
ഉരുകിയൊലിക്കുന്ന ദുഃഖം
അര്‍ക്കനെ തോല്‍പിക്കുവാന്‍ കഴിയില്ലെനി-      
ക്കിത്തിരി വെട്ടമേ തന്നുള്ളു തമ്പുരാന്‍.         
ആകാശമെന്തെന്ന് കണ്ടിട്ടുമില്ല ഞാന്‍
മേല്‍ക്കൂരയാണല്ലോ എന്റെ പുറം ലോകം.
ഒറ്റക്കിതെന്‍ കാലില്‍ നില്‍ക്കുമ്പോള്‍ മാത്രമേ
ഇറ്റുന്നതുള്ളെന്റെ കണ്ണീരിതെന്തമ്മേ
തീപ്പെട്ടിയാണെന്റെ യുറ്റ ചങ്ങാതിയതുരതി
യെന്‍ മെയ്യോട് ചേര്‍ക്കുന്ന നേരത്ത്.............
 
Read more….
 
 
 
home

Search This Blog