സെസ്റ്റ്' : കിരീടം സബീലുല്‍ ഹിദായക്ക്
കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി പ്രഥമ സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ''സെസ്റ്റ് '12'' ഇന്റര്‍ കോളേജിയേറ്റ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം. 114 പോയിന്റ് നേടി പറപ്പൂര്‍ സബീലുല്‍ ഹിദായ അറബിക് കോളേജ് കരസ്ഥമാക്കി. 102 പോയിന്റ് നേടി താനൂര്‍ ഇസ്ലാഹുല്‍ ഉലൂം അറബിക് കോളേജ് രണ്ടാം സ്ഥാനവും 79 പോയന്റ് നേടി മാണൂര്‍ ദാറുല്‍ ഹിദായ അറബിക് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊടുവള്ളി റിയാളുസ്സ്വാലിഹീന്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ എന്‍.കെ കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍ഗോഡ് വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.