25/01/2012

അക്ഷര സാഗരത്തിന് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍



സാംസ്‌കാരിക കൈരളിയുടെ അണയാത്ത അക്ഷരജ്യോതിക്ക് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍..................

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്
ടാലി എന്ന് കേള്‍ക്കാത്തവരുണ്ടോ? ഇന്ത്യക്കകത്തും പുറത്തും അക്കൗണ്ടിംഗ് സോഫ്റ്റ് വെയറായി ഉപയോഗിച്ച് വരുന്ന സോഫ്റ്റ് വെയറാണ് ടാലി.  ടാലി ഇന്ത്യയുടെ ഉല്‍പന്നമാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്ന കാര്യമാണ്. ലോകത്തറിയപ്പെടുന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളില്‍ ടാലിയുടെ സ്ഥാനം വളരെ മുമ്പിലാണ്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള പടവുകളിലാണ് ടാലിയിന്ന് ടാലിയുടെ സ്ഥാപകരും.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസസിന്റെ (നാസ്‌കോം) ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരം ടാലിയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭാരത് ഗോയങ്കയെ തേടിയെത്തിയിരിക്കുന്ന. 'സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന വ്യാപാരത്തിന്റെ പിതാവ്'' എന്നാണ് പുരസ്‌കാര സമിതി അദ്ധേഹത്തെ വിശേഷിപ്പിച്ചത്. 'ഈ അംഗീകാരം എന്നെ അത്യുത്സാഹവാനാക്കുന്നു, സമശീര്‍ഷരില്‍ നിന്നുള്ള അംഗീകാരം വളരെ പ്രത്യേകതയാര്‍ന്നതാണ്' 50 കാരനായ ഗോയങ്കെ മനസ്സ് തുറക്കുന്നു.
'ഞങ്ങളൊരുമിച്ച്, ടാലിയെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഏജന്റായി മാറ്റിയെടുക്കും'' 
എല്ലാ ക്രഡിറ്റും തന്റെ പിതാവിനും ടാലി സൊലൂഷനിലെ ജോലിക്കാര്‍ക്കും സമര്‍പ്പിച്ച് ഗോയങ്കെ മനസ്സ് തുറക്കുന്നു.
ഭാരത് ഗോയങ്കെ തന്റെ പിതാവായ എസ്.എസ്. ഗോയങ്കെക്കൊപ്പം 1986ലാണ് ടാലി സൊലൂഷന്‍ രൂപീകരിച്ചത്. 'ടാലി സ്പര്‍ഷിക്കുന്നവരെയെല്ലാം സംതൃപ്തരാക്കുക' എന്ന തത്വചിന്തയാണ് തങ്ങളുടെ വിജയത്തിനെല്ലാം നിദാനമെന്നും ഭാരത് ഗോയങ്കെ പറഞ്ഞു വെക്കുന്നു.
മുഹമ്മദലി നരിപ്പറ്റ

Next previous home

Search This Blog