13/03/2013

തിരുദൂതരേ...... അങ്ങ്

തിരുദൂതരേ...... അങ്ങ്
                                                                      യഹ് യ കട്ടിപ്പാറമരുക്കാട്ടിലിരുട്ടിന്‍ വിഗ്രഹങ്ങള്‍
തച്ചുടച്ച കെടാവിളക്ക്..,
ശിര്‍ക്ക് പൂത്ത മരുക്കുന്നുകളില്‍
തൗഹീദ് വിളയിച്ച ദൈവദൂതര്‍..,
മണല്‍ക്കാട്ടിലൊരു മരുപ്പച്ച
സത്യത്തിന്‍ തെളിനീരൊഴുക്കും കുളിര്‍പ്പച്ച.,
ഇരുളടഞ്ഞ പാപ ഹൃദയങ്ങളില്‍
നന്മ തന്‍ തിരിതെളിയച്ചവര്‍..
അങ്ങ്, പുഞ്ചിരി മായാത്ത സ്‌നേഹത്താല്‍ മികന്തവര്‍..,
പൂനിലാവിന്‍ പാലൊളിയഴകിനേക്കാള്‍
മുറ്റിടും പാലഴക് പൂവദനത്തില്‍..,
ഉമിനീരു പോലും സുഗന്ധമാ-
മേനി തന്‍ വിയര്‍പ്പിനോ
മിസ്‌കിനേക്കാള്‍ സൗരഭ്യമാ...
മണല്‍ക്കാട്ടിലൊരു മഴയായ് പെയ്തവര്‍
അങ്ങ്, നേരിന്‍ വറ്റാത്ത തെളിനീര്‍ ചാലൊഴുക്കുന്നവര്‍..
സ്‌നേഹമാണങ്ങ്,
സന്തോഷമാണങ്ങ്..
ഈ പാപ ഹൃദയങ്ങള്‍ക്ക് മടങ്ങുവാനൊരിടമാണങ്ങ്.... 

11/03/2013

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം                                       റാഷിദ് വി.പി.പി ചോറോട്
      


കാലിക ലോകത്ത് മാധ്യമങ്ങള്‍ പലതുണ്ട്. അവ തന്നെ പല രീതിയിലുമുണ്ട്. ദൃശ്യമാധ്യമങ്ങളും ശ്രാവ്യ മാധ്യമങ്ങളുമാണവ. ഏതൊരു കാര്യവും കേട്ടവനേക്കാള്‍ പ്രാമുഖ്യം കണ്ടവനാണല്ലോ? ഇതു തന്നെയാണ് ദൃശ്യമാധ്യമങ്ങളുടെ വിശ്യവ്യാപനത്തിന് എളുപ്പം സ്വീകാര്യത കിട്ടിയതും. കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനന്ദദായകമാകുന്നത് അവ കണ്ടുകൊണ്ട് കേള്‍ക്കുമ്പോഴാണ്. ഈ രീതിയാണ് ഇന്നിന്റെ ദൃശ്യ മാധ്യമങ്ങള്‍ അവലംബിച്ചു പോരുന്നത്. എന്നാല്‍ ഏതൊരു മാധ്യമവും പാലിക്കേണ്ട സത്യസന്ധതയും സാമൂദായിക നീതി ബോധവും ആശയത്തോടുള്ള ധാര്‍മികതയും ഇവ പാലിക്കുന്നുണ്ടോ എന്നതാണ് മുഖ്യ വിഷയം. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലും പടല പിണക്കം പടച്ച് വിടുന്നതിലും വാര്‍ത്തകള്‍ നിര്‍മിക്കുന്നതിലും ഇവറ്റകള്‍ എന്തൊരു മാത്സര്യ ബൂദ്ധിയാണ് കാട്ടുന്നത്!
 ഏതൊരു മാധ്യമവും കാണിക്കേണ്ട നിശ്പക്ഷതയും നിസ്വാര്‍ത്ഥതയും വക്രതയുടെ മരണക്കുണ്ടിലാണിന്ന്. അന്തരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന പൂത്തി വെപ്പുകള്‍ മുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രോപ്പഗണ്ടകള്‍ വരെ ഉടലെടുക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മാധ്യമ ചെകുത്താന്‍മാരുടെ കുത്തക സ്വാവം കൊണ്ടാണ്. സാമ്രാജ്യത്ത കാട്ടാളന്മാരുടെ കാലുച്ചുവട്ടില്‍ അടിയറവു പറിയേണ്ടി വന്ന വാര്‍ത്തകള്‍ക്കെങ്ങാനും പുനര്‍ജന്മം നല്‍കപ്പെട്ടാല്‍, ലോകത്തിന്റെ ചക്രവാളങ്ങളില്‍ സഹതാപത്തിന്റെയും മാനുഷിക മൂല്യത്തിന്റെയും പ്രച്ചന്ന വേഷമണിയുന്ന പലരുടെയും ഉള്ളില്‍ ഗോപ്യമാക്കിവെച്ച രാക്ഷസ സ്വഭാവത്തിന്റെ കളങ്ക രഹിത കാട്ടാളത്തമായിരിക്കും അവകള്‍.
 ഇരയിട്ട് മീന്‍ പിടിക്കുന്ന അമേരിക്കന്‍ പ്രസ്സും, ഇളിച്ച് കൊണ്ട് കൊള്ളയടിക്കുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിഗും, കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഫ്രാന്‍സ് പ്രസ്സും മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി എന്നുപറയുന്നതില്‍ തെറ്റില്ല. ഇറാഖിന്റെയും അഫ്ഗാനിന്റെയും രണഭുവില്‍ ലക്ഷങ്ങളുടെ സ്വാതന്ത്ര സമരത്തെ ഭീകര പ്രവര്‍ത്തനമാക്കുന്ന ഇതേ മാധ്യമങ്ങള്‍ തന്നെ, മൂല്ലപ്പൂ വിപ്ലവകാരികളുടെ ചിത്രങ്ങള്‍ സ്ലൈഡിലെത്തുമ്പോള്‍ ഫോര്‍മുല മാറ്റുന്നത് തന്നെ കാപട്യത്തിന്റെ ഒന്നാം നമ്പര്‍ ഉദാഹരണമാണ്.
 വികസിത രാജ്യങ്ങളെന്ന് പറഞ്ഞ് കോട്ടും ഷര്‍ട്ടും കഴുത്തില്‍ പട്ടയുമിട്ട ഒരു പറ്റം മാധ്യമ രാജാക്കള്‍ ഏതു വിധത്തിലുമുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളും മദ്ധ്യസ്തം വഹിക്കുമെന്നതെന്തൊരത്ഭുതമാണ്.മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുപയോഗിച്ച് യാഥാര്‍ത്ഥ്യം കൃത്രിമമാക്കാനും സത്യം കള്ളമാക്കാനും ആദ്യത്തേത് അവസാനത്തേതാക്കാനും പൊന്തിയതിനെ പൂഴ്ത്താനും ഇവര്‍ ഉപയോഗിക്കുന്ന മാരണശക്തിക്കെതിരെ മരണമണിമുഴക്കാന് ബദല്‍ ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുവരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

03/03/2013

K K M Islamic Academy Student won in national Exam

Next previous home

Search This Blog