Showing posts with label വിശ്വാസം. Show all posts
Showing posts with label വിശ്വാസം. Show all posts

08/07/2015

റമളാന്‍ വിശുദ്ധിയുടെ വസന്തകാലം;;;;

                                                                                           
                                                                                  ഷാജഹാന്‍ പാറക്കടവ്


ദേഹവും ദേഹിയും പരം പുരാനിലര്‍പ്പിച്ച്, സകലവികാര വിചാരങ്ങള്‍ക്കും കടിഞ്ഞാണിട്ട് ശുദ്ധികലശം നടക്കുന്ന കാലമാണ് പുണ്യറമളാന്‍. ഹൃദയമാണ് നോമ്പിനെ നിയന്ത്രിക്കുന്നത്. ഹൃദയ വിശുദ്ധി കൈവരിക്കലാണ് നോമ്പ് കൊണ്ടള്ള ലക്ഷ്യം. ചീത്തവിചാരങ്ങളൊന്നും തന്നെ ഇല്ലാതെ സംശുദ്ധമായ മനസ്സില്‍ മാത്രമേ ദിവ്യ പ്രകാശത്തിന്റെ ആന്തല്‍ ഉണ്ടാവുകയുള്ളൂ. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശ്രവും ആര്‍ത്തിയുമുള്ള വസ്ത്തുക്കളാണ് ഭക്ഷണവും ലൈംഗികാസ്വാദനവും. ഈ രണ്ട് കാര്യങ്ങളും ത്യജിക്കാനുള്ള ത്യാഗ മനസ്‌കത സൃഷ്ടിക്കുന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 
         പരമ കാരുണികന്റെ കരുണ പരത്തിലെ ഒരോ പരമാണുവിലും നിറയുന്നതാണ് റമളാന്റെ ആദ്യ പത്ത് ദിന രാത്രങ്ങള്‍. പാപത്തിന്റ ആഴക്കടലില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന് പാപമോചനത്തിന്റെ കവാടങ്ങള്‍ തുറന്ന് കൊടുത്ത് വിശുദ്ധിയുടെ തീരമണയാനുള്ള അവസരമാണ് റമളാനിന്റെ മദ്ധ്യം. ജീവിതകാലത്തെ പാപം കാരണം നരകാവകാശികളായവര്‍ക്ക് മോചനം നല്‍കുന്ന നരക വിമോചനമാണതിന്റെ അന്ത്യം.
         മാനവരാശിക്ക് മാര്‍ഗദര്‍ശനമായി,സര്‍വ്വ വിജ്ഞാനങ്ങളുടെയും ഉറവിടമായ വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് പരിശുദ്ധ റമളാന്റെ ഏറ്റവും വലിയ സുകൃതി എന്ന് പ്രപന്ജ നാഥന്‍ തന്നെ   ഉണര്‍ത്തുന്നുണ്ട്.
        ഉള്ളവനും ഇല്ലാത്തവനും ഇഴചേര്‍ന്ന് കഴിയുന്ന ഒരു സമൂഹത്തില്‍ ഇല്ലാത്തവന്റെ വിശപ്പിന്റെ വേദന ഉള്ളവനെ അറിയിക്കുക എന്ന മഹത്തായ സാമൂഹിക സമത്വവാദം റമളാന്‍ വിളിച്ചോതുന്നുണ്ട്. ഇല്ലാത്തവന്റെ

സഹനം

                                                                                  മുഹമ്മദ് ഫയാസ്. പി.പി. കിണാശ്ശേരി.
സഹനം സുകൃത വാതില്‍
തുറന്നിട്ടു
നീലിമയില്‍ പൊതിര്‍ന്ന
നേത്രങ്ങളാല്‍ വലാഹങ്ങള്‍
ആഴിയുടെ ജ്വലിക്കുന്ന
മിഴികളിലേക്ക് തന്റെ
ശിരസ്സ് താഴ്ത്തി
തിളക്കമാര്‍ന്ന നയനങ്ങളോടെ-
പുഞ്ചിരിയോടെ പൂര്‍ണ ചന്ദ്രന്‍
ഇരുളിന്റെ ചില്ലകളിലൂടെ
ഏന്തിനോക്കി
ഹൃത്തില്‍ പതിഞ്ഞ
സുകൃത രാവ് മര്‍ത്ത്യന്റെ
പാപങ്ങളെ കരിച്ച് തുടങ്ങി
ചെയ്ത പാപങ്ങള്‍ ഏറ്റു് പറഞ്ഞ്
മര്‍ത്ത്യന്‍ രണ്ടാമതായി
ദൈവത്തിന് മോക്ഷമരുളി
സുകൃത യാമങ്ങളില്‍
മൂന്ന് അനുഗ്രഹ നക്ഷത്രങ്ങള്‍
വീണ്ടും തിളങ്ങി
വിരഹ വേദന വിളിച്ചോതി........




ചാനല്‍ റമളാന്‍

                                                                                                                 ഫൈസല്‍ മുള്ളൂര്‍ക്കര
''മാനത്ത് പൊന്നമ്പിളി തെളിഞ്ഞു വിശ്വാസികളുടെ ഹൃദയത്തില്‍ റമളാനിന്റെ ആരവമുയര്‍ന്നു. ആത്മസംസ്‌കരണത്തിന്റെ മാസത്തെ പിന്നെ ചാനലുകള്‍ ഏറ്റെടുത്ത് പതിവായി തോളില്‍ ചുറ്റുന്ന തട്ടത്തിന്റെ അറ്റം തലയിലേക്ക് കയറ്റിയിട്ട് ചാനലിലെ പെണ്ണ് പറഞ്ഞു.      '' എല്ലാവര്‍ക്കും സൂര്യാ ടിവിയുടെ റംസാന്‍ ആശംസകള്‍''.
തസ്ബീഹ് മാലകള്‍ക്ക് പകരം കയ്യില്‍ ടി വി റിമോട്ട് കൊണ്ട് നടക്കുന്ന വല്ലുമ്മമാരുടെ സ്വന്തം നാടായ കേരളത്തിലെ റമളാന്‍ വിശേഷം ഇപ്രകാരം തുടങ്ങുന്നു. 11 മാസത്തെ പാപക്കറ കഴുകിക്കളയാന്‍ അരയും തലയും മുറുക്കി കെട്ടുന്ന വിശ്വാസി സമൂഹം ഗൃഹത്തിലെ

റമളാന്‍: ഖുര്‍ആനിന്റെ മാസം


                                                                       
         
                               സഈദ് പി കെ പുനുര്‍ 
        ആത്മനിവൃത്തിയുടെയും ആത്മാനുഭൂതിയുടെയും നിറവസന്തമായ വിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി നമ്മില്‍ നിന്ന് വിടപറയാനായി. സ്വത്വത്തേയും ദൈവത്തേയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തിരിച്ചറിയാനുള്ള ആത്മീയതയുടെ ഉന്നതമാര്‍ഗവും റമളാന്‍ മാത്രമാണ്. ജീവിതത്തിന്റെ അഴിച്ച് പണിക്കും മാറ്റത്തിരുത്തലുകള്‍ക്കുമുള്ള ഉണര്‍ത്തു

07/02/2012

സത്യ സാക്ഷികളാവുക......


                    സത്യ സാക്ഷികളാവുക...... 

മാനവിക സഞ്ചാര പഥത്തിലെ നൈരന്തര്യത സൃഷ്ടിച്ചു വെക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് ക്ഷണിക്കുന്ന വഴിക്കാട്ടിയായിട്ടാണ് ഇസ്ലാമികാഗമനം. ജീവിതത്തിന്റെ ദശാഗന്ധികളിലലിഞ്ഞു ചേര്‍ന്ന നിത്യസനഗന്ധികമായവയെ  എടുത്തും നാശപരിണാമിയായവയെ തടുത്തും ജീവിതം മുന്നോട്ട് നയിക്കേണ്ടതിന്റെ മാര്‍ഗരേഖയുമായാണ് വിശുദ്ധമതം അവതരിക്കപ്പെട്ടത്. ധാര്‍മ്മിക മൂല്യങ്ങളുടെ ധാവള്യത്താല്‍ വിശുദ്ധിയേക്കാളുമുയര്‍ന്ന തലത്തിലേക്ക് ഇസ്ലാമികാശ്ലേഷണം ഇതിവൃത്തമായിത്തിരുന്നുവെന്ന് ബോധ്യപ്പെടുത്തും വിധം പ്രവാചക പ്രബോധന രീതി ശാസ്ത്രത്തിന്റെ പൊന്‍തൂവലുകള്‍ കൊണ്ട് അതിന്റെ മനോഹരമാക്കി ആദര്‍ശമൂല്യങ്ങളില്‍ സത്യപ്രകാശത്തിന്റെ സൗരഭ്യം തിളങ്ങിനില്‍ക്കണമെന്നും ജീവിതത്തിന്റെ സായംസന്ധികളിലേക്ക് ചീറിപ്പാഞ്ഞുവരുന്ന  അസത്യത്തിന്റെ കപടഷെല്ലുകളെ സധൈര്യം ആപ്രകാശമവലംബിച്ച് പ്രതിരോധിക്കണമെന്നും അല്ലാഹു നിബന്ധനവെച്ചു.ആഗ്രഹങ്ങളുടെ മായാ ലോകം തീര്‍ക്കുന്ന മുറിവുകളെ അചഞ്ചലമായി തടുത്തുനിര്‍ത്തണമെന്നാണ് ലോകമതത്തുന്റെ കല്‍പന.
    ഉത്തമസമുദായമായി  പ്രകീര്‍ത്തക്കപ്പെട്ട ഒരു ജനതയുടെ സകലമായ സംവ്യത്തികളും  സത്യസാക്ഷ്യത്തിന്റെ പ്രകാശ പ്രകാശരൂപമുമായി അരികുചേര്‍ന്നു നില്‍ക്കണമെന്നാണ് പറഞ്ഞു വന്നത്. നൂറ്റാണ്ടുകള്‍ക്കപ്പുറം തിരികരൊളുത്തി വെച്ച സത്യ പ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളായി മാറേണ്ടത് അനിവാര്യതയാണെന്ന ബോധനം തികച്ചും ഉചിതമായൊരു കാലമാണിത്.
കലര്‍പ്പില്ലാത്ത കര്‍മ്മശേഷിയുടെയും അനുപമമായ ഇച്ച ശക്തിയുടെയും വിജയക്കൊടിയുമായി സത്യത്തിന്റെ വിളമ്പര ഗോഥയില്‍ സജീവമാക്കുന്നവനാണ് സത്യസാക്ഷിത്വത്തിന്റെ പതാക വാഹകരാകാന്‍ സാധ്യമാവുക എന്നതില്‍ സംശയത്തിന്‍ സ്ഥാനമില്ല.

    ഭൂമിലോകത്തെ സത്യത്തിന്റെ പ്രഥമവാഹകരാണ് പ്രവാചകന്‍മാര്‍.പ്രബഞ്ചത്തിന്റെ സകലമാനക്യത്യങ്ങളും അടിമുടി പരിശോധനമിധേയാക്കുന്ന രീതി ശാസ്ത്രത്തിന്റെ സത്യസന്ധമായ സാക്ഷാത്കാരം പഠിപ്പിച്ചു നല്‍കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്‍മാരുടെ വ്യൂഹമായിരുന്നു പ്രവാചകന്‍മാര്‍. നിഷകളങ്കത തുളുമ്പി നില്‍ക്കുന്ന ആത്മാര്‍പ്പണ ബോധത്തില്‍ കൊത്തി വെക്കപ്പെട്ട ജീവിതമാനങ്ങളെ സത്യത്തിന്റെ പാതയില്‍ നടത്തിയതിലൂടെ അവര്‍ സ്വയം സാക്ഷ്യം വഹിക്കുകയും സാക്ഷികളാവുകയും ചെയ്തു. സത്യപ്രകാശത്തിന്റെ സതീര്‍ത്ഥരായ സാക്ഷികളാവുകയെന്നത് ഒരു വ്യക്തിയുടെ മൗലിക കടമയാണെന്നും സത്യപ്രകാശത്തിലേക്ക് പ്രബോധനം ചെയ്യല്‍ തങ്ങളുടെ ഉത്തരവാദിത്വമാണെന്ന ദ്വിധ്രുവങ്ങളുടെ ചുവടുപിടിച്ച ജീവിതമായിരുന്നു അവര്‍ പകര്‍ന്നു നല്‍കിയത്.         അല്ലാഹുവിന്റെ പരമമായ സത്യപ്രകാശം ഏവരേക്കാളുപരി സാമൂഹ്യദൃഷ്ടിയില്‍ ദൃഢപ്പെടുത്തിയ പ്രവാചക വ്യൂഹത്തിന്റെ നിഷ്‌കളങ്കതയാണ് അവരുടെ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഏറ്റവും വലിയ തെളിവ്.

27/01/2012

ഹബീബീ യാ റസൂലല്ലാഹ്...


ഹബീബീ യാ റസൂലല്ലാഹ്...
നിങ്ങള്‍ പിന്തള്ളപ്പെടുന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തൊരൂ വ്യക്തിത്വം.........
മരണവേളയില്‍ പോലും അവിടത്തെ അകം ആകുലപ്പെട്ടത്,അധരങ്ങള്‍ മന്ത്രിച്ചത് നിങ്ങളെകുറിച്ചുള്ള വ്യാകുലതകളാണ്
മാത്രമല്ല നിങ്ങള്‍ ഉള്‍കൊള്ളുന്ന പ്രശ്‌നങ്ങള്‍ക്ക് അനുഗ്രഹവും മാര്‍ഗ്ഗ ദര്‍ശിയുമായിട്ടാണ് അവിടുന്ന് നിയുക്തനായതെന്ന് സൃഷ്ടാവായ അല്ലാഹു തന്നെ ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇനി പറയൂ....... നിങ്ങളും പ്രവാചകരും തമ്മില്‍ വല്ല ബന്ധവും കടമയുമുണ്ടോ? ഉണ്ടെന്ന് തീര്‍ച്ച.... കാരണം അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയും അന്ത്യ ദൂതരുമവരാണ് . സകല സൃഷ്ടികളുടെ ജന്മഹേതുമവരത്ര...! പിന്നെങ്ങെനെയാണ് നാമുക്ക് അവരോട് കൂറില്ലാതിരിക്കുക.
ഉവൈസുല്‍ ഖര്‍നിയെ നിങ്ങള്‍ കേട്ടിട്ടുണ്ടോ.? അദമ്യമായ പ്രവാചക സ്‌നേഹത്തിന്റെ അനുരാഗക്കടലില്‍ ആഴ്ന്നിറങ്ങിയിട്ടും വന്ദ്യമാതാവിനെയോര്‍ത്ത് തിരുതാഹയുടെ സന്നിധി പുല്‍കാനോ തിരുവദനം കാണാനോ ഭാഗ്യം സിദ്ധിക്കാതെ പോയ അകക്കാമ്പു നിറയെ നബിയിമ്പം കാത്തുവെച്ച പ്രവാചക പ്രേമി. തിരുനബിയെ ഗാഢമായി പ്രണയിച്ച ഉവൈസുല്‍ ഖര്‍നി പ്രേമ ഭാജനത്തെ കാണാതിരിക്കേണ്ടി വന്നാലും മാതൃത്വത്തെ മാനിക്കണമെന്ന റസൂലിന്റെ കല്‍പ്പന ജീവിത പാഠമാക്കിത്തീര്‍ക്കുക വഴി അദ്ദേഹം പറഞ്ഞു തരുന്നത് പ്രവാചകപ്രേമം ജീവിതഗന്ധിയാകണമെന്നാണ്.
previous home

Search This Blog