12/03/2017


ബുര്‍ദ : വിസ്മയം തീര്‍ത്ത   ശമനഗീതം

മരുപ്പറമ്പിനെ മലര്‍വാടിയാക്കാന്‍ നിയുക്തരായ സത്യപ്രവാചകന്‍ (സ)യുടെ മാഹാത്മ്യങ്ങള്‍ തന്റെ വശ്യമനോഹരമായ വാക്‌സുധകളിലൂടെ വരച്ചു കാട്ടുകയായിരുന്നു ഇമാം സഈദുല്‍ ബൂസ്വീരി (റ). പ്രവാചകാനുരാഗത്തിലൂടെ ആത്മസായൂജ്യം കത്തെിയ കാവ്യസാമ്രാട്ടുകള്‍ കാവ്യലോകത്ത് നിരവധിയാണെങ്കിലും ബുര്‍ദയോളം കാവ്യരാഗതാളങ്ങളിലൂടെ നബിയിമ്പത്തിന്റെ കടലിരമ്പം തീര്‍ത്ത കാവ്യവിസ്മയങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. രുന്നു. സ്‌നേഹവും ചുമയും ഒളിപ്പിച്ചു വെക്കാനാവില്ല എന്നാണല്ലോ ആപ്തവാക്യം.
തീവ്രമായ അനുരാഗത്തെ ഏത് പാതാളത്തില്‍ ഒളിപ്പിച്ചു വെച്ചാലുംഒരു നാളത് മറനീക്കി പുറത്ത് വരും. അതു തന്നെയാണ് ബുര്‍ദയിലും സംഭവിച്ചത്. കവിഹൃദയത്തിലെ സ്‌നേഹനൊമ്പരങ്ങളും വിരഹവേദനകളും കവിള്‍ത്തടത്തിലൂടെ കണ്ണുനീര്‍പ്പുഴ തീര്‍ത്തപ്പോള്‍ അവ അനുഗ്രഹീതമായ തൂലികത്തുമ്പിലൂടെ ബുര്‍ദയായി നിര്‍ഗളിക്കുകയായിരുന്നു. ഒടുവിലത് മാറാവ്യാഥിയായിരുന്ന ഒരു മഹാമാരിയുടെ നിത്യശമനത്തിലേക്ക് നയിച്ച സാന്ത്വനഗീതമായി പരിണമിച്ചു.' അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ' എന്ന ആ ശമനഗീതിയെ കുറിച്ച് പറയാതെ പ്രവാചകപ്രകീര്‍ത്തനങ്ങളുടെ ആമുഖം പ്രാപിക്കാല്‍ പോലും അസാധ്യമാകുന്നു. 
ഈജിപതിലെ ബൂസ്വീരില്‍ ജനിച്ച ഇമാം ബൂസ്വീരി (റ) ചെറുപ്രായത്തില്‍ തന്നെ സാഹിത്യരചയില്‍ തല്‍പരനായിരുന്നു. അദ്ദേഹത്തിന്റെ ആഘര്‍ഷകമായ കൃതികള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയിരുന്നു. സര്‍വ്വാംഗീകൃതനായ മഹാനവറുകളുടെ മികവ് ഈജിപ്തിലെ രാജകൊട്ടാരത്തിലും പ്രസിദ്ധിയാര്‍ജ്ജിച്ചു. എന്നാല്‍ പ്രവാചകസ്‌നേഹം മൂലം ഇതരകാവ്യരചനകളെ യെ ല്ലാം തൃണവല്‍ഗണിച്ച് പ്രവാചകപ്രകീര്‍ത്തനകാവ്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.
  ആരമ്പപ്പൂമേനിയോടുള്ള അടങ്ങാത്ത അനുരാഗം മൂര്‍ച്ചിച്ച് സ്‌നേഹഭാജനുമായുള്ള ശാരീരികാകല്‍ച്ചയുടെ വേദനയില്‍ പൊട്ടിക്കരഞ്ഞ് കൊാണ് ബുര്‍ദ എന്ന മഹാവിസ്മയം സമാരംഭം കുറിക്കപ്പെടുന്നത്. ബുര്‍ദക്കാരന്‍ അത് വിവരിക്കുന്നതിങ്ങനെ: ഹബീബായ മുഹമ്മദ് (സ) യെ കാണാനും അവിടുത്തോട് കൂടുതല്‍ പ്രിയം വെക്കാനും എന്റെ ഹൃദയം വല്ലാതെ ആശിച്ചു. മനസ്സു നിറയെ ഈ വികാരം പതഞ്ഞു പൊങ്ങുന്നുായിരുന്നു. പ്രവാചകപ്രേമത്തിന്റെ വേലിയേറ്റം കടന്ന്് എന്റെ മനസ്സ് അജ്ഞാതമായ ഏതോ തീരത്തേക്കണഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ എന്റെ ആശ പൂവണിഞ്ഞു. എന്റെ ഹബീബിനെ ഞാന്‍ കണ്‍കുളിര്‍മയോടെ ദര്‍ശിച്ചു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോഴും സ്വപ്‌നത്തിലുടെ എന്നെ കീഴടക്കിയ പ്രവാചകപ്രേമം എന്നെ വിട്ടു പോയിരുന്നില്ല. അതെന്നെ പിന്തുടരുകയായിരുന്നു. മറ്റു സാഹിത്യരചനകള്‍ ഉപേക്ഷിക്കുവാനും പ്രവാചകപ്രശംസകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യങ്ങള്‍ രചിക്കാനും എന്നെ മനസ്സ് സര്‍വ്വസജ്ജമാക്കി' തന്റെ ജീവിതത്തിലെ അഭിലാഷ സാക്ഷാല്‍കാത്തിന് തിരുദൂതരില്‍ അഭയം കത്തെിയ ഇമാം ബൂസ്വീരി (റ) തനിക്കു പിടിപെട്ട മാറാരോഗത്തിനും റസൂലുല്ലാഹിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രസ്തുത കാവ്യത്തിന്റെ നാമകരണകാരണം അല്ലാമ ബാജൂരി (റ) വിവരിക്കുന്നു്. വൈദ്യന്മാര്‍ക്ക് ചികിത്സിക്കാന്‍ സാധിക്കാത്ത വിധം പക്ഷപാതം പിടിപെട്ട് ശരീരത്തിന്റെ പകുതി ഭാഗത്തിന്റെ ശേഷി നഷ്ടപ്പെട്ടപ്പോള്‍ രോഗശമനം ലക്ഷ്യം വെച്ചായിരുന്നു ഇമാം ബൂസ്വീരി (റ) ബുര്‍ദ രചിച്ചത്. അതിന്റെ രചന പൂര്‍ത്തിയായപ്പോള്‍ ബൂസ്വീരി (റ) നബി (സ) യെ സ്വപനത്തില്‍ ദര്‍ശിക്കുകയും അവിടുത്തെ തിരുകരങ്ങള്‍ കൊ് ബൂസ്വീരി (റ) വിന്റെ ശരീരത്തില്‍ തടവുകയും അവിടുത്തെ പുതപ്പില്‍ അദ്ദേഹത്തെ ചുറ്റുകയും ചെയ്തു. തല്‍ക്ഷണം അദ്ദേഹത്തിന്റെ രോഗം സുഖം പ്രാപിക്കുകയും ചെയ്തു.' അതു കൊാണ് ബുര്‍ദ (പുതപ്പ്) എന്ന പേരില്‍ ഈ കാവ്യം പ്രസിദ്ധമായത്. രോഗശമനത്തിന് തന്റെ മനസ്സാക്ഷി തന്നെ പറഞ്ഞു കൊടുത്ത സിദ്ധൗഷധമായിരുന്നു ബുര്‍ദ എന്ന  കാവ്യതല്ലജം. എന്നാല്‍ സ്വഹാബിയായ കഅബുബ്‌നു സുഹൈര്‍(റ) ബാനത് സുആദ എന്ന കാവ്യം കേട്ട് നബി(സ) പുതപ്പിട്ടു കൊടുത്തതിനാലാണ് ബുര്‍ദ എന്ന പേരില്‍ പ്രസിദ്ധമായതെന്നും അഭിപ്രായങ്ങളു്. ത രോഗശമനം എന്നര്‍ത്ഥം വരുന്ന ബുര്‍ഉദ്ദാഅ് എന്ന വേറൊരു നാമവും ഇതിനു്. 
അടക്കാനാവാത്ത പ്രവാചകപ്രേമത്തിന്റെ കുത്തൊഴുക്കു  കൊാണ് ബുര്‍ദയുടെ വരികള്‍ തുളുമ്പുന്നത്. 'ദ ൂസലമിലെ അയല്‍ക്കാരെ ഓര്‍ത്ത് കൊാണോ നിന്റെ നയനങ്ങളും ചെഞ്ചോരയും കലര്‍ന്ന് ചെമ്പിച്ച് ചാലിടുന്നത് .എന്ന ആകുലതയോടെയാണ് ഇമാം സഈദ് ബൂസ്വീരി തന്റെ കാവ്യോത്സവത്തിന് നാന്ദി കുറിക്കുന്നത്. കരയാന്‍ നിരവധി കാരണങ്ങളു്. പക്ഷെ നീ കരയുന്നത് ദ ൂസലമിലെ അയല്‍ക്കാരനെ ഓര്‍ത്തിട്ടാണ് എന്നാണ് കവിസ്രേഷ്ടന്‍ സ്വന്തത്തോട് ആരായുന്നത്. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ദ ൂസലമിലെ അയല്‍ക്കാരന്‍ പ്രവാചകന്‍ (സ) ആകുന്നു. സ്വന്തം പ്രാണപ്രേയസിയെ ബോധനം ചെയ്തു തുടങ്ങുന്ന ഈ കാവ്യശൈലി അജ്ഞാത കാലത്തെ യുഗപ്രഭാവരായ കവികളുടെയെല്ലാം ഒരു പൊതുരീതിയായിരുന്നു. അറേബ്യയിലന്ന് പേര് കേട്ട കാവ്യതമ്പുരാക്കന്മാരുടെ വിശ്വപ്രസിദ്ധ കവിതാ സമാഹാരങ്ങളെല്ലാം സമാന രീതിയില്‍ വിരചിതമായതാണ്. അത്രമേല്‍ ശക്തവും സാരസമ്പൂര്‍ണവുമായ ആഖ്യാനശൈലികളില്‍ അറബി കാവ്യരചനയുടെ സകല സീമകളും സ്പര്‍ശിച്ചു കൊാണ് ഇമാം ബൂസ്വീരി (റ) ബുര്‍ദയെ ധന്യമാക്കിയത്. 
ജീവിതയാത്രിയിലും സര്‍വ്വചലനങ്ങളിലും നബി (സ)യെ കെത്തുന്ന കവി ഇരുത്തവും നടത്തവും ഉറക്കവും ഉണര്‍വ്വുമെല്ലാം പ്രവാചകരോടുള്ള സ്‌നേഹ പ്രകടനമായി മാത്രം പരിണമിക്കുന്നു. നിറഞ്ഞൊഴുകുന്ന എന്‍ കണ്‍തടങ്ങള്‍ക്കെന്തു പറ്റി. തടയാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് കുലം കുത്തിയൊഴുകുകയാണല്ലോ എന്ന് കവിയെ കൊ് ചോദിപ്പിച്ചതും പ്രവാചകാനുരാഗത്തിന്റെ തീവ്രതയാണ്. തിരുനബി (സ) യെ കുറിച്ചുള്ള ചിന്തകളും വൃത്താന്തങ്ങളുമാണ് കവിമനസ്സിലെപ്പോഴും. അത് നിദ്രയെ ഇല്ലായ്മ ചെയ്യുന്നു കവിയുടെ സകല ആനന്ദങ്ങളും കെടുത്തിക്കളയുകയാണത്. 
അതെ എന്റെ പ്രേമഭാജനത്തിന്റെ ചിന്ത രാത്രിയില്‍ എന്നെ സന്ദര്‍ശിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. അന്നപാനീയങ്ങള്‍ പോലും അരുചികരമായി അനുഭവപ്പെടുന്നു. സ്‌കോട്ട്‌ലാന്റ് രാജാവായിരുന്ന ഡങ്കനെ നിഷ്ഠുരമായി വധിച്ച് അസ്വസ്ഥഹൃദയനായ മാക്ബത്ത് കേട്ട അശരീരിയെ ഷേക്‌സ്പിയര്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്. മാക്ബത്ത് ഇനി നിനക്ക് ഉറക്കിമില്ല.  നിന്റെ ഉറക്കമവന്‍ കെടുത്തിക്കളയും. ഇവിടെയും ഉറക്കമില്ലായ്മയാണ് അസ്വസ്ഥത വിടര്‍ത്തുന്നത്. പ്രവാചകപ്രേമത്താല്‍ അസ്വസ്ഥനായി അന്നപാനീയങ്ങള്‍ പോലും ഉപേക്ഷിക്കേി വന്നെങ്കില്‍ കവിക്കെങ്ങനെ ഉറക്കം വരും. പ്രവാചകനെ കുറിച്ചുള്ള ഓര്‍മകള്‍ കവിയു ടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പ്രവാചകപ്രേമത്തില്‍ എരിയുകയാണ് കവിമനസ്സ്. ചിറകുവിരിച്ച അനുരാഗത്തിന്റെ തേരിലേറി ആകാശനീലിമയിലേക്ക് പറന്നുയരാനുള്ള തിരക്കില്‍ മുന്നില്‍ കാണുന്ന എന്തിനെയും സ്‌നേഹപാത്രമായ തിരുമേനിയോട് കവി ബന്ധിപ്പിക്കുന്നു. മദീനയുടെ ഭാഗത്തു നിന്നും വീശുന്ന മന്ദമാരുതനോട് കവിയുടെ ചോദ്യം. നീ എന്റെ ഹബീബിനെ കിരുന്നോ. എന്താണ് കാറ്റിന് ഹബീബുമായുള്ള ബന്ധം. പ്രത്യക്ഷത്തില്‍ ഒന്നുമില്ല. പക്ഷെ ആ കാറ്റ് മദീനയുടെ ഭാഗത്തു നിന്നാണ് ഒഴുകിയെത്തുന്നത്. മദീന നബി (സ) യുടേതാണല്ലോ. മദീനയുടെ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മന്ദമാരുതന്‍ വന്ന് തലോടുമ്പോള്‍ പ്രേമഭാജനത്തിന്റെ അമൃതസ്മരണകള്‍ കവിഹൃദയം അയവിറക്കുകയാണ്. ഓര്‍മ്മകളുടെ ചെപ്പു തുറന്നു നോക്കുന്ന കവിമനസ്സ് തന്റെ പടിവാതില്‍ക്കല്‍ കയറി വന്ന മന്ദമാരുതനോട് പോലും പ്രവാചകനെ കുറിച്ച് അന്വേഷിക്കുകയാണ്. 
ഇത്തരത്തില്‍ പുണ്യനബി (സ)യുടെ സഹസ്രസൂര്യശോഭയുള്ള വ്യക്തിമാഹാത്മ്യത്തെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഇമാം ബൂസ്വീരി (റ). ഭാവനകളുടെ ഒഴുക്കിനപ്പുറം ആഖ്യാനശൈലിയുടെ അലങ്കാരങ്ങളും ചിത്രീകരണങ്ങളുമെല്ലാം ബുര്‍ദക്ക് ലോകോത്തരക്ലാസിക്കുകള്‍ക്കിടയില്‍ തന്നെ അദൈ്വതമായ ഒരിടം നല്‍കുന്നു്. ആ പ്രണയഗാഥയില്‍ എന്തെല്ലാം ഉള്‍ച്ചേര്‍ന്നു എന്ന് വിചിന്തനം നടത്തി ഗദ്യത്തിലെഴുതുക ശ്രമകരമാണ്. 
ഇന്ന് അനുവാചകഹൃദയത്തില്‍ അനുഭൂതി യുടെ അലമാലകളായി അലതല്ലുകയാണ് ഖസീദതുല്‍ ബുര്‍ദ. പ്രവാചകരെ പാടിയും പുകഴ്ത്തിയും പ്രണയ സംഭാഷണം കൈമാറിയും കുറ്റങ്ങളേറ്റു പറഞ്ഞും റബ്ബിനോട് പാപമോചനം തേടി കവിത സമാപ്തി കുറിക്കുമ്പോള്‍ ആരാണാ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാതിരിക്കുക. വിശ്വമാകെയും ബുര്‍ദ പ്രചാരം നേടിയതും ചരിത്രത്തില്‍ പ്രവാചകാനുരാഗത്തിന്റെ പുതിയ തങ്കത്താളുകള്‍ തുന്നിച്ചേര്‍ ത്തതും അതു കൊാണ്. ബുര്‍ദയ്ക്ക് 300 ലധികം പരിഭാഷകളിറങ്ങിയിട്ടു് എന്ന് ഫിലിപ്പ് ഹിറ്റി പറയുന്നു. മലയാളക്കരയില്‍ മാത്രം എട്ടിലധികം വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങി. പരിഭാഷകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പുറമെ നിരവധയനവധി അനുബന്ധരചനകളും വിശകലന കാവ്യങ്ങളും ഇന്ന് പ്രചാരത്തിലു്. പക്ഷെ, ഇമാം ബൂസ്വീരി(റ) ബുര്‍ദയുടെ കാവ്യവരികള്‍ക്കിടയില്‍ പാകി വെച്ച അക്ഷരരത്‌നങ്ങള്‍ പൂര്‍ണ്ണമായി ഒരു ഗ്രന്ഥത്തില്‍ പ്രകാശനം ചെയ്യാന്‍  ഒരു വ്യാഖ്യതാവിന്റെ തൂലികക്കും കഴിഞ്ഞിട്ടില്ല. മദീനയിലെ മസ്ജിദുന്നബവിയുടെ ചുവരുകളില്‍ പോലും ബുര്‍ദ മുഴുവനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. അതിലെ ചില വരികള്‍ ഇപ്പോഴും അവിടെ കാണാം. ഫ്രഞ്ച് കോളനിവാഴ്ചയില്‍ നിന്ന് അള്‍ജീരിയയുടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങാന്‍ നേതൃത്വം കൊടുത്ത അബ്ദദുല്‍ ഖാദര്‍ അല്‍ ജസാഇരി തന്റെ യുദ്ധപതാകയില്‍ ആലേഖനം ചെയ്ത ബുര്‍ദയുടെ വരികള്‍ നോക്കൂ.ദൈവദൂതരുടെ സഹായമുള്ളവരെ 
സിംഹങ്ങള്‍ വനത്തില്‍ വെച്ച് കാല്‍ പോലും ഭയന്ന് നിശബ്ദമാകും. 
















MUHAMMED SAEED. PK
PATHAYAKKODEN (HO)
CHELAPPURAM, UNNIKULAM (PO)
POONOOR, THAMARASSREY (VIA)
CALICUT, 673574 (PIN)
9544447144 (MOB)


No comments:

Next previous home

Search This Blog