08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

(മിനിക്കഥ)

  (മിനിക്കഥ)


  ശിക്ഷ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിക്ക് ശിക്ഷയായി വൈറസുള്ള ഫയല്‍ സെന്റ് ചെയ്തുകൊടുക്കുന്നു.
 
  കാലം,കോലം ഭാര്യമരിച്ച പിതാവിന്ന,് മകന്‍ സഹോദരിയെ ഓര്‍ത്ത് മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു.
   ഹബീബ് വി.കെ

മൃതിമരം പൂക്കുന്നു... (കഥ)

മൃതിമരം  പൂക്കുന്നു...    (കഥ)   
                                                  


         

        ചുവപ്പ്, പച്ച, മഞ്ഞ, നീല ഏതെടുക്കും, ചുവപ്പിനോടാണയാള്‍ക്ക് കൂടുതല്‍ പ്രണയം. ഭയാനകതയുടെ, കരാളതയുടെ ചൂടുള്ള രക്തത്തിനും ചുവപ്പ് നിറമാണല്ലോ. എക്യുലിക് കളറിന്റെ മൂടി തുറന്ന് കറുത്ത ബ്രഷ് ചുവപ്പില്‍ മുക്കി കാന്‍വാസിലെ സുന്ദരിയുടെ കണ്ണില്‍ അയാള്‍ പതിയെ അമര്‍ത്തി. സുന്ദരിയുടെ തീക്ഷ്ണതയുടെ നോട്ടം അയാള്‍ക്കല്‍പം പേടിതോന്നി. വിറക്കുന്ന കൈയിലെ ബ്രഷ് വെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ നിരത്തിലിറങ്ങി.
പ്രകാശന്‍ എന്നാണയാളുടെ പേര്. പേര് ചോദിച്ചാല്‍ വാചാലനായിക്കൊണ്ടിരിക്കുമെങ്കിലും പേരിട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ മൗനിയായിരിക്കും. കണ്ണുകളില്‍ തീപാറുന്ന ഭയാനകതയുടെ നോട്ടം അയാളുടെ കൂടപ്പിറപ്പായിരുന്നു. വായില്‍ സ്വര്‍ണ്ണക്കരണിയഫുമായി ജനിച്ചതു പോലെ പകുതി എരിഞ്ഞ സിഗരറ്റ് എപ്പോഴും ചുണ്ടില്‍ തന്നെ കാണും. അലസമായി നീണ്ടുപോയ മുടിയില്‍ ചീര്‍പ്പ് തട്ടിയതിന്റെ നേരിയ ലക്ഷണം പോലുമില്ല. നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഓരോ വാഹനവും അയാളെ പിന്നിലാക്കിക്കൊണ്ടിരുന്നു. പിന്നിട്ട വഴികളില്‍ ചവിട്ടിയ മുള്ളുകള്‍ തറച്ച രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് മടിയായിരുന്നു. നിറങ്ങളോടായിരുന്നു അയാള്‍ക്ക് കൂടുതല്‍  ഇഷ്ടം. പ്രത്യേകിച്ചും, കടും ചുവപ്പിനോട്. വെളുപ്പിനോടയാള്‍ക്ക് ദേഷ്യമായിരുന്നു, അമ്പേ ദേഷ്യം.
കണ്ണാടിയില്‍ നോക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നില്ല.
Next previous home

Search This Blog