04/11/2011

കടലേഴും കടന്ന്...(കവിത)

കടലേഴും കടന്ന്...
എന്റെ വരയിലെ
ചെടികളൊക്കെയും
പെട്ടന്ന്  തളിരിട്ടു
ആഞ്ഞടിക്കുന്ന കാറ്റിലും
വീഴാതെ നോക്കി
രണ്ടിതളുള്ള ചെമ്പരത്തി.....!

പുഴവറ്റിയതറിയാതെ
നീന്തിത്തുടിക്കുന്നു
അവളുടെ പുള്ളിമീന്‍
(അരികിലുണ്ടെന്‍
കുഞ്ഞു പെങ്ങള്‍...)
'അവളുടെ ലോകത്ത് എന്റെ
വരകള്‍ക്ക് ജീവന്‍ വെക്കുന്നു...''
.
ദൈവമേ……
ഉടലില്ലാത്തൊരു സുന്ദരന്‍
കാന്‍വാസിലെവിടെയോ....?
അവളുടെ പാല്‍ചിരി
കൊണ്ടൊരറ്റത്ത്
ചക്രവാളം വരഞ്ഞുപോയ്..

കടലേഴും കടന്നവന്‍
വന്നതത്രെ ......!!
എന്‍ കുഞ്ഞുപെങ്ങളെക്കാത്ത്
കടലേഴും വരണ്ടുപോയ്.......!
യഹിയ കട്ടിപ്പാറ

കൂട്ടുകാരന്‍


കൂട്ടുകാരന്‍
നിനക്ക് സൗഹൃദം ആവശ്യമായിത്തോന്നിയാ ല്‍  നീ ആരെ തിരഞ്ഞെടുക്കും?
നീ സേവകനായാല്‍  അവ ന്‍  നിന്നെ സംരക്ഷിക്കണം, സഹവ ര്‍ത്തിച്ചാ ല്‍  നിനക്ക് മേന്മ കൂടണം, നിനക്ക് ചിലവ് വന്നാല്‍  അവ9 ഏറ്റെടുക്കണം, നിന്നില്‍  നന്മ കണ്ടാ ല്‍  അംഗീകരിക്കുന്നവനാകണം, പൊതുവായ ഒരു  തിരുമാനമെടുത്താ ല്‍ നിന്‍റെ  നേതൃത്വം  അംഗീകരിക്കാ9 അവ ന്‍ വിമുഖത കാണിക്കരുത് , രഹസ്യം സൂക്ഷിക്കുന്നവനുമാവണം...!
(ഇഹ്യാഉലൂമുദ്ദീന്‍ – ഇമാം ഗസ്സാലി)

സമ്പ-- സഅദ് കെ.വി വെള്ളിക്കീല്

മാതൃത്വം(കവിത)


മാതൃത്വം
ഓര്‍മ്മകള്‍ക്ക്
മുലപ്പാലിന്‍ ഗന്ധം
ഓര്‍മ്മകള്‍ കുടിയിരിക്കും
ഇരുട്ടറകളില്‍  
മാതൃത്വത്തിന്‍റെ നൊമ്പരങ്ങ ള്‍
ഇരുട്ടിനോട് കലഹിക്കുന്നു
അടുപ്പുതിണ്ണയില്‍,
അമ്മിക്കല്ലി ല്‍
മുലപ്പാലി൯ ഗന്ധം.....!
കരിപുരണ്ട
ചേലകളില്‍ കിടന്ന്
മാതൃത്വം വിതുമ്പുന്നു......
ഓര്‍മ്മയുടെ പുസ്തകത്താളുകളി ല്‍
വായിക്കപ്പെടാത്ത
മുലപ്പാലി൯ ഗന്ധം....!
(ഒരിക്കല്‍ മാത്രം
കണ്ടുമുട്ടിയ സുഹൃത്തിന്‍റെ
ഓര്‍മ്മകള്‍ക്ക്
കുപ്പിപ്പാലിന്‍
ഗന്ധമായിരുന്നു.........!!!!)

യഹിയ കട്ടിപ്പാറ

കാലവര്‍ഷം(കവിത)



കാലവര്‍ഷം
വല പാടത്തെറിഞ്ഞു ഞാന്‍
തിരിച്ചുപോന്നു,
കരക്കണിയാതൊരു
കൊതുമ്പില്‍ വള്ളം
പറയാതെ വന്നതിഥിയെ
ശപിച്ചുകൊണ്ടിരുന്നു....
ഓ4ക്കാപ്പുറത്ത് വലയില്‍
നിറയെ തവളകള്‍
സന്ധ്യാനേരം കറുത്ത മാനം നോക്കി
എന്നെ പരിഹസിക്കുന്നവ4
മഴയെ കവിതയാക്കും  മുന്‍പ്‌
കടലാസ് നനച്ചവ ന്‍
അകലെയാ വള്ളവും മറിച്ചിട്ടു..............!

-യഹിയ കട്ടിപ്പാറ

ഇരകള്‍ (കവിത)

ഇരകള്‍
ഇര,
മണ്ണിരയല്ല പെണ്ണിരയല്ല
എന്‍റെ ചൂണ്ടയെ
നിസ്സംശയം വിഴുങ്ങുന്ന
വിരുതനാണ്.
വല, ചൂണ്ട
അവന്‍  പ്രണയിക്കുന്നവരി ല്‍
ഒരുപക്ഷെ ഞാനും പെടും.
ചൂണ്ട വിഴുങ്ങതില്‍
ആര്‍ക്കുമില്ല അവന്‍റത്ര മികവ്
വലയില്‍ കയറുമവ ന്‍ 
ധീരമായി പലതും പറഞ്ഞ്,
ചിലപ്പോ ള്‍
വല മുറിച്ച് പുറത്തുപോകും
ചൂണ്ട വിഴുങ്ങനായി...
ശ്ചികമെന്ന് പറയട്ടെ
ഇന്നലെ ഞാനും ഇരയായി,
അവന്‍ കരക്ക് നില്‍ക്കുന്നു
ഏതോ ചൂണ്ടയുമായി ...........!
പുഴയിലും മേശപ്പുറത്തും
അവന്‍ നില്‍ക്കുന്നു
ഞാന്‍ കളഞ്ഞ ചൂണ്ടയുമായി
(യഹിയ കട്ടിപ്പാറ)

വാള്‍ സ്ട്രീറ്റും വീ ആര്‍ കൃഷ്ണയ്യരും ചില വീണ്ടു വിചാരങ്ങള്‍


വാള്‍ സ്ട്രീറ്റും വീ ആര്‍ കൃഷ്ണയ്യരും ചില വീണ്ടു വിചാരങ്ങള്‍
ഈയടുത്ത കാലത്തായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നവയാണ് വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ എന്ന പേരില്‍ അമേരിക്കയിലെ സാധാരണക്കാര്‍ സെപ്തംബര്‍ 17 മുതല്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയുടെ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ തെരുവില്‍ നടത്തിയ പ്രക്ഷോഭവവും വീ. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ കമ്മീഷന്‍ കൊണ്ടു വന്ന വനിത ബാല ബില്ല് വിവാദവും.
കടുത്ത ദാരിദ്രമാണ് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രത്തിലെ പൗരന്മാരായിട്ടും ഭരണകൂടത്തിനെതിരെ രംഗത്ത് വരാന്‍ അമേരിക്കയിലെ സാധാരണക്കാരെ നിര്‍ബന്ധിതരാക്കിയത്, അമേരിക്കയിലെ ആറിലൊരാള്‍ ദാരിദ്ര രേഖക്ക് താഴെയാണെന്നതും തൊഴിലില്ലായ്മ 9.2 ശതമാനമാണെന്നതും ദാരിദ്രത്തിന്റെ ബോധ്യപ്പെടുത്തുന്നു. സമ്പത്തിന്റെ 40 ശതമാനം ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലാണ്, ബാക്കി 99 ശതമാനം ജനതയുടെ നികുതിപ്പണം സര്‍ക്കാറും കുത്തകകളും ചൂഷണം ചെയ്യുന്നുവത്രെ.
വാള്‍ സ്ട്രീറ്റിലാണ് തുടങ്ങിയതെങ്കിലും ലോകത്തിലെ വന്‍കിട നഗരങ്ങളിലൊക്കെ ഈ വിരുദ്ധ വികാരം അലയടിച്ച് തുടങ്ങിയരിക്കുന്നു. അമേരിക്കന്‍ ബാങ്കുകള്‍ അവയുടെ അത്യാര്‍ത്ഥി മൂലം തകര്‍വന്നടിഞ്ഞപ്പോള്‍  സര്‍ക്കാര്‍ നികുതിപ്പണം കൊടുത്തു അവയെ സംരക്ഷിക്കാന്‍ വന്നത് പോലെ കുത്തകകള്‍ക്ക് എവിടെയും സുരക്ഷിതത്വവും സഹായവും ലഭിക്കുന്നു പക്ഷേ സ്വതവേ ദുര്‍ബലനായ സാധാരണക്കാരന് ഒരിടത്തും അത്താണിയുമില്ലതാനും. വിപ്ലവം വീട്ടില്‍ തുടങ്ങുന്നുവെന്ന് മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോക്കിന്റെ വാള്‍ സ്ട്രീറ്റ് ജേണലിനോട് സാദൃശ്യമുള്ള ഒക്കുപൈഡ് വാള്‍ സ്ട്രീറ്റ് ജേണലിലൂടെ പ്രഖ്യാപിച്ചിരിക്കയാണ് പ്രക്ഷോഭകാരികള്‍. സാമ്പത്തിക അസമത്വത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുന്ന ഭൂരിപക്ഷ ജനതയുടെ ദുരവസ്ഥ നമ്മുടെ വ്യവ്സ്ഥികളെ കുറിച്ചൊരു പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.
വീ ആര്‍ കൃഷ്ണയ്യരാണ് മറ്റൊരു കതീനക്ക് തീ കൊടുത്തത്, 2010 ഓഗസ്ത് എട്ടിന് കേരള സര്‍ക്കാര്‍ കൃഷണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച വനിത ക്ഷേമ ബില്ലിന്റെ കരടു രൂപമാണ് ഇപ്പോള്‍ പരക്കെ വിമര്‍ശനം ഏറ്റു വാങ്ങിയിരിക്കുന്നത്. മതങ്ങളെല്ലാം ദൈവീകാനുഗ്രഹമായി പഠിപ്പിക്കുന്ന സന്താനോല്‍പ്പാദനത്തിന് കടിഞ്ഞാണിടാനും കുത്തഴിഞ്ഞ സാമൂഹ്യ വ്യവസ്ഥിതിക്ക് ചൂട്ടു പിടച്ച് കൊടുക്കുന്ന നിയമങ്ങളുമായും കമ്മീഷന്‍ മുന്നോട്ട് വന്നിരിക്കുന്നത്. പക്ഷേ നമ്മുടെ ചര്‍ച്ചകള്‍ ഇവിടെ തട്ടി നില്‍ക്കേണ്ടതല്ല, മറിച്ച് ഈ രണ്ട് പ്രതിസന്ധികള്‍ ഉയര്‍ത്തുന്ന സാമ്പത്തിക സാമൂഹ്യ പ്രശനങ്ങള്‍ക്ക് വല്ല പരിഹാരവുമുണ്ടോ? എന്ന അന്വേഷണങ്ങള്‍ തുടങ്ങേണ്ടതുണ്ട്.
ലോകത്തില്‍ കമ്യൂണിസവും സോഷ്യലിസവും ഇപ്പോള്‍ കാപ്പിറ്റലിസവും പരാജയപ്പെട്ടയിടമാണ് സാമ്പത്തിക രംഗം. സ്വകാര്യ ഉടമസ്ഥാവകാശം പാടെ നിഷേധിച്ച കമ്യൂണിസം അത് അനുവദിക്കാനും തീര്‍ത്തും തുറന്നു കൊടുത്ത കാപ്പിറ്റലിസം അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കാനും തുടങ്ങിയിരിക്കുന്നു, എന്നാല്‍ സോഷ്യലിസത്തിനാകട്ടെ ഉട്ടോപ്യന്‍ ചിന്തകളുടെ ലോകത്ത് നിന്ന് പ്രായോഗികതയുടെ ലോകത്തിലേക്ക് ഇറങ്ങി വരാനുമായിട്ടില്ല. അപ്പോള്‍ ലോകത്തിലെ സാമ്പത്തിക സംവിധാനം സുസ്ഥിരമാകേണ്ടതിന് ജനതയുടെ വൈജാത്യങ്ങളും പ്രകൃത്യാ അനിവാര്യമായ വ്യത്യാസങ്ങളുമുള്ള സമ്പത്തിക വ്യവസ്ഥ നിലവില്‍ വരേണ്ടതുണ്ട് പക്ഷേ അത് സമ്പത്ത് ഒരിടത്ത് മാത്രം കെട്ടികിടക്കുന്നതാകാന്‍ ഒരിക്കലും അനുവദിക്കുന്നതുമാകരുത്. ഇവിടെയാണ് നിര്‍ബന്ധദാനങ്ങളുടെ പ്രസക്തി, അത് കേവലം മുതലാളിയുടെ ഔദാര്യമല്ല കാരണം അത് സൃഷ്ടാവിന്റെ കല്‍പ്പനയും സാധാരണക്കാരന്റെ കൂടി അവകാശപ്പെട്ട ഭൂമിയിലെ വിഭവവുമാണ്. മനുഷ്യനിര്‍മിത പ്രത്യേയശാസ്ത്രങ്ങള്‍ മണ്ണടിയുന്നത് അവയുടെ ദൗര്‍ബല്യമാണ് വെളിപ്പെടുത്തുന്നത്. അപ്പോള്‍ പ്രകൃതിയെ സൃഷ്ടിച്ച സൃഷ്ടാവ് പറയുന്നത് തീര്‍ത്തും പ്രായോഗികമായിരിക്കുമെന്നത് തീര്‍ച്ചയല്ലേ?.
ചെരിപ്പിനൊത്ത് കാല് മുറിക്കുന്നതാണ് കൃഷ്ണയ്യരുടെ നിര്‍ദേശങ്ങള്‍, മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ പ്രജനനപ്രക്രിയയെ നിയന്ത്രിക്കാനും സാമൂഹ്യജീവിതം താറുമാറാക്കുന്ന സ്വാതന്ത്യം അനുവദിക്കാനും തുനിയുന്നത് അപകടകരമാണെന്നത് തീര്‍ച്ച. പക്ഷേ ദൈവികമായ കല്‍പ്പനകള്‍ സമ്പൂര്‍ണ്ണമായി പാലിക്കപ്പെടേണ്ടതുണ്ട്, പ്രജനനപ്രക്രിയ നിര്‍വിഘ്‌നം തുടരുന്നതോടെ മനുഷ്യവിഭവം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും സാമ്പത്തിക വിഭവം നൈതികബോധത്തോടെ വിതരണം ചെയ്യപ്പെടേണ്ടതുമുണ്ട്. അല്ലാത്ത പക്ഷം വികലമായ സമൂഹനിര്‍മിതിയാണ് നിര്‍വ്വഹിക്കപ്പെടുക.
ഇജാസ് ഹസന്‍ കിണാശ്ശേരി
Next previous home

Search This Blog