10/10/2013

സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍


സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍
കാപ്പാട്: സര്‍ഗാത്മക പരിപോഷണത്തിനുതകുന്ന കലാവേദികള്‍ അതുല്യമായ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി. ദാമോദര
ന്‍ പറഞ്ഞു. ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് 'ഹൊറൈസണ്‍'13' നാലാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ അഗതി മന്ദിരങ്ങള്‍ സമുഹത്തില്‍ നിര്‍വ്വഹിക്കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന അക്കാദമിക് ഫെസ്റ്റ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക പുരോഗതിക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുന്നൂറോളം കലാ മത്സരങ്ങളും അമ്പതിലേറെ കായിക മത്സരങ്ങളുമണിനിരക്കുന്ന അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ പതിമൂന്നിന് സമാപിക്കും. പരിപാടിയില്‍ പ്രസിഡണ്ട് എം.അഹ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ, പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, കെ. പി അബ്ദുല്‍ അസീസ്, ലത്വീഫ് ഹാജി, മുനമ്പത്ത് അഹ്മദ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കോയ, നിസാര്‍ ഹുദവി, അബ്ദുര്‍റഊഫ് പട്ടിണിക്കര സംസാരിച്ചു.

Next previous home

Search This Blog