29/01/2012

കെ.കെ.എം ഇസ്ലാമിക് അക്കാദമി ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.


ഇന്ത്യന്‍  മുസ്ലിംകള്‍ പോരാടേണ്ടത് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി- റാബിഅ് ഹസന് നദ്വി
കാപ്പാട്: ഇന്ത്യന്‍ മുസ്ലിംകള്‍ പോരാടേണ്ടത് വിദ്യഭ്യാസ പുരോഗതിക്ക് വേണ്ടിയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി അന്നദ് വി. വിദ്യഭാസ സ്ഥാപനങ്ങളും അവിടുത്തെ വിദ്യാര്‍തഥികളുമാണ് വരാനിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷ അതിനാല്‍ വിദ്യഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമിയിലെ ലൈബ്രറി റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മത വിദ്യഭ്യാസവും സംരക്ഷിക്കപ്പെടുന്ന കേരളീയ സാഹചര്യം അഭിമാനാര്‍ഹമാണ്. ഇവിടുത്തെ മുസ്ലിം രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കപ്പടേണ്ടതാണ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയം വസ്ത്രം മാറ്റുന്നത് പോലെയാണ്. നിരന്തരം രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവിടെ രാഷ്ട്രീയ അടിത്തറ ധാര്‍മ്മിക മൂല്യങ്ങളാണെന്നതാണ് കേരളത്തിന്റെ സവിശേഷത. രാഷ്ട്രീയവും വിദ്യഭാസവുമാണ് സാമൂഹിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍. ഇവ രണ്ടും നിലനിര്‍ത്താന്‍ ക@ിന പ്രയത്‌നം നടത്തേണ്ടതുണ്ട്. സയ്യിദ് റാബിഅ് ഹസനി നദ്്വി പറഞ്ഞു.
സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ അധ്യക്ഷത വഹിച്ചു. സി.വി.എം വാണിമേല്‍. സയ്യിദ് ഹാഷിം ഹദ്ദാദ്, സയ്യിദ് വാളിഹ് റഷീദ് നദ്വി, ശാഹിദ് നദ്വി ലക്‌നൗ,  അഹമ്മദ് കോയ ഹാജി, എം. മുഹ്യുദ്ദീന്‍ നദ്വി, മഹ്മൂദ് ഹസനി നദ്വി, നുഅ്മാന്‍ നദ്വി ഭട്കല്‍, അബ്ദുറസാഖ് നദ്വി, ഡോ. ഇസ്സുദ്ദീന്‍ നദ്വി, എന്നിവര്‍ സംസാരിച്ചു. ഡോ. യൂസുഫ് മുഹമ്മദ് നദ്വി സ്വാഗതവും എ.പി.പി തങ്ങള്‍ നന്ദിയും പറഞ്ഞു.


28/01/2012

പ്രവാചക പ്രകീര്‍ത്തന സദസ്സും ബുര്‍ദ മജ്ളിസും

''മര്‍ഹബന്‍ ലക യാ ഹബീബള്ളാ.......''
പ്രവാചക പ്രകീര്ത്തന സമ്മേളനവും ബുര്ദ മജ്‌ലിസും ഫെബ്രു: 6,7 തിയ്യതികളില്


കാപ്പാട്:''മര്‍ഹബന്‍ ലക യ ഹബീബള്ളാ.......'' മീലാദ് കാമ്പയിനോടനുബന്ധിച്ച് കെ.കെ.എം. ഇസ്ലാമിക് അക്കാദമി വിദ്യാര്ത്ഥി സംഘടന അല്-ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്ത്തന സമ്മേളനവും ബുര്ദ മജ്‌ലിസും ഫെബ്രു: 6,7 (തിങ്കള് ചൊവവ ) തിയ്യതികളില് അല്-ഹുദ കാമ്പസില് വെച്ച് നടക്കും. 06-02-2012 തിങ്കളാഴ്ച കാപ്പാട് ഖാസി ശിഹാബുദ്ധീന്‍ ഫൈസി, ഷാഹിദ്‌ യമാനി മുണ്ടക്കല്‍ എന്നിവരുടെ പ്രഭാ ഷണവും ത്വയൂറുല്‍  മദീന, ഹാഫിസ് യൂസുഫ് ഇഅ്ജാസി മഹാരാഷ്ട്ര യുടെ
നേതൃത്വത്തില്  അവതരിപ്പിക്കുന്ന ബുര്ദ മജ്‌ലിസും അരങ്ങേറും. 07-02-2012 ചൊവ്വാഴ്ച്ച പ്രമുഖ പണ്ഡിതനും  വാഗ്മിയുമായ ഉസ്താദ്‌  റഹ്മതുല്ലാഹ് ഖാസിമി, ആബിദ്‌ ഹുദവി തച്ചണ്ണ എന്നിവരുടെ പ്രഭാഷണവും പ്രാہത്ഥനാ സദസ്സും  ഉണ്ടാവും.27/01/2012

ഹബീബീ യാ റസൂലല്ലാഹ്...


ഹബീബീ യാ റസൂലല്ലാഹ്...
നിങ്ങള്‍ പിന്തള്ളപ്പെടുന്നത് ഓര്‍ക്കാന്‍ പോലും കഴിയാത്തൊരൂ വ്യക്തിത്വം.........
മരണവേളയില്‍ പോലും അവിടത്തെ അകം ആകുലപ്പെട്ടത്,അധരങ്ങള്‍ മന്ത്രിച്ചത് നിങ്ങളെകുറിച്ചുള്ള വ്യാകുലതകളാണ്
മാത്രമല്ല നിങ്ങള്‍ ഉള്‍കൊള്ളുന്ന പ്രശ്‌നങ്ങള്‍ക്ക് അനുഗ്രഹവും മാര്‍ഗ്ഗ ദര്‍ശിയുമായിട്ടാണ് അവിടുന്ന് നിയുക്തനായതെന്ന് സൃഷ്ടാവായ അല്ലാഹു തന്നെ ഉല്‍ബോധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇനി പറയൂ....... നിങ്ങളും പ്രവാചകരും തമ്മില്‍ വല്ല ബന്ധവും കടമയുമുണ്ടോ? ഉണ്ടെന്ന് തീര്‍ച്ച.... കാരണം അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയും അന്ത്യ ദൂതരുമവരാണ് . സകല സൃഷ്ടികളുടെ ജന്മഹേതുമവരത്ര...! പിന്നെങ്ങെനെയാണ് നാമുക്ക് അവരോട് കൂറില്ലാതിരിക്കുക.
ഉവൈസുല്‍ ഖര്‍നിയെ നിങ്ങള്‍ കേട്ടിട്ടുണ്ടോ.? അദമ്യമായ പ്രവാചക സ്‌നേഹത്തിന്റെ അനുരാഗക്കടലില്‍ ആഴ്ന്നിറങ്ങിയിട്ടും വന്ദ്യമാതാവിനെയോര്‍ത്ത് തിരുതാഹയുടെ സന്നിധി പുല്‍കാനോ തിരുവദനം കാണാനോ ഭാഗ്യം സിദ്ധിക്കാതെ പോയ അകക്കാമ്പു നിറയെ നബിയിമ്പം കാത്തുവെച്ച പ്രവാചക പ്രേമി. തിരുനബിയെ ഗാഢമായി പ്രണയിച്ച ഉവൈസുല്‍ ഖര്‍നി പ്രേമ ഭാജനത്തെ കാണാതിരിക്കേണ്ടി വന്നാലും മാതൃത്വത്തെ മാനിക്കണമെന്ന റസൂലിന്റെ കല്‍പ്പന ജീവിത പാഠമാക്കിത്തീര്‍ക്കുക വഴി അദ്ദേഹം പറഞ്ഞു തരുന്നത് പ്രവാചകപ്രേമം ജീവിതഗന്ധിയാകണമെന്നാണ്.

ജംഉം ഖസ്വ്‌റും

ജംഉം ഖസ്വ്‌റും

രണ്ട് സമയങ്ങളിലുള്ള നിസ്‌കാരങ്ങളെ ഏതെങ്കിലുമൊന്നിന്റെ സമയത്ത് നിസ്‌കരിക്കലണ് ജംഅ്. നാല് റക്അതുള്ള നിസ്‌കാരങ്ങളെ ചുരുക്കി രണ്ട് റക്അത് നിസ്‌കരിക്കലാണ് ഖസ്വ്‌റ്. ഈ രണ്ട് ഇളവുകളും ഒന്നിച്ച് അനുഭവിക്കാവുന്നതാണ്. ഇവ രണ്ടിനും പൊതുവായും അല്ലാതെയും പല നിബന്ധനകളും ബധകമാണ്.
പൊതുവായ നിബന്ധനകള്‍:
  1.   യാത്ര ദീര്‍ഘമായിരിക്കുക. (132 km ലധികമായിരിക്കുക)
  2.   അനുവദനീയ യാത്രയായിരിക്കുക.
  3.   ലക്ഷ്യ സ്ഥാനം അറിഞ്ഞിരിക്കുക
  4.   യാത്രികന്റെ നാട് വിട്ട് കടക്കുക
ഖസ്വ്‌റിന്റെ നിബന്ധനകള്‍:
അഞ്ച് വഖ്ത് നിസ്‌കാരങ്ങളില്‍ നാല് റക്അതുള്ളവയെ മാത്രമെ ഖസ്വ്‌റാക്കാവൂ. ഇവതന്നെ അദാഓ ഖസ്വ്‌റ് അനുവദനീയമായ യാത്രയില്‍ നഷ്ടപ്പെട്ടതോ ആയിരിക്കണം.ദീര്‍ഘയാത്രയില്‍ മാത്രമേ ഇതും ഖസ്വ്‌റാക്കാവൂ
  1.   പൂര്‍ണ്ണമായ് നിസ്‌കരിക്കുന്നവനോട് തുടരാതിരിക്കുക.
  2.   തുടക്കത്തില്‍ രന്നെ ഖസ്‌റിന്റെ നിയ്യത്ത് ചെയ്യുക
  3.   തീരുവോളം പ്രസ്തുത നിയ്യത്തില്‍ ഉറച്ച് നില്‍ക്കുക
  4.   നിസ്‌കാരം കഴിയുവോളം യാത്രയിലായിരിക്കുക
  5.   ഖസ്വ്‌റ് അനുവദനീമാണെന്നറിയുക
ജംഅ്
ളുഹ്‌റ്,അസ്വ്‌റ് ഇവതമ്മിലും മഗ്‌രിബ ്,ഇശാഅ് ഇവ തമ്മിലും മാത്രമേ ജംആക്കാനാവൂ.. സൗകര്യാര്‍ത്ഥം മുന്തിച്ചും പിന്തിച്ചും ജംആക്കാം. രണ്ട് നിസ്‌കാരവും ആദ്യ നിസ്‌കാരത്തിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന്ന് മുന്തിച്ച് ജംആക്കല്‍ എന്നും രണ്ടും രണ്ടാം സമയത്ത് നിര്‍വ്വഹിക്കലിന് പിന്തിച്ച് ജംആക്കല്‍ എന്നും പറയുന്നു. ഇവ രണ്ടിനും വ്യത്യസ്ത നിബന്ധനകളാണ്.
മുന്തിക്കലിന്റെ നിബന്ധനകള്‍:
തുടക്കം ആദ്യ നിസ്‌കാരം കൊണ്ടായിരിക്കുക
ആദ്യ നിസ്‌കാരത്തില്‍നിന്ന് വിരമിക്കും മുമ്പായി ജംആക്കുന്നു എന്ന് കരുതുക
അധിക ഇടവേളയില്ലാതെ രണ്ടും തുടരെയായിരിക്കുക
രണ്ടാം നിസ്‌കാരം തുടങ്ങും വരെ യാത്രയിലായിരിക്കുക
പിന്തിക്കലിന്റെ നിബന്ധനകള്‍:
രണ്ടു നിസ്‌കാരവും പൂര്‍ത്തിയാകും വരെ യാത്രയിലായിരിക്കുക.
ആദ്യ നിസ്‌കാരത്തിന്റെ സമയം തീരും മുമ്പ് ജംഇനെ കരുതുക.
മഗ്‌രിബ, സുബ്ഹ് എന്നിവയെ ഖസ്വ്‌റാക്കാനും സുബ്ഹിയെ ജംആക്കാനും പാടില്ലെന്ന് ഇവിടെ വ്യക്തമായി.
മേല്‍ നിബന്ധനകള്‍ക്ക് വിധേയമല്ലാത്ത ജംഉം ഖസ്വ്‌റും നിഷ്ഫലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത നിബന്ധനകളെ ചെറുതായൊന്ന് പരിചയപ്പെടാം.
   ദീര്‍ഘയാത്രക്ക് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞ പരിധി രണ്ടു മര്‍ഹല (48 ഹാഷിമി മൈല്‍)യാണ്.ആധുനിക കിലോമീറ്റര്‍ അളവനുസരിച്ച് ഇത് 132 km ആണ്.കാരണം ഒരു മൈല്‍ നാലായിരം ചുവടും ഒരു ചുവട് മൂന്നു കാല്‍പാദവും രണ്ടു പാദം ഒരു മുഴവും.അതിനാല്‍ ഒരു മൈല്‍ ആറായിരം മുഴമാണെന്നും ഫുഖഹാഅ് പറഞ്ഞിട്ടുണ്ട്.(തുഹ്ഫ:2/370) ക്ര്ത്യമായ അളവനുസരിച്ച് ഒരു മുഴം 46.1cm ആണ്.(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിതരീ പേജ് 21) അപ്പോള് 46.1x6000= 2766cm(2km 766m) ആണ് ഒരു ഹാഷിമി മൈല്‍ എന്ന് വന്നു. ഇനിയിത് 48ല്‍ ഗുണിച്ചാല്‍ 132768cm (132km 768) എന്ന് ലഭിക്കുന്നതാണ്.
യാത്രയുടെ ദൈര്‍ഘ്യം നിര്‍ണ്ണയിക്കുന്നതില്‍ കരയും കടലും തമ്മില്‍ വ്യത്യാസമില്ല. പ്രസ്തുത വഴിദൂരം യാത്ര ഉദ്ദേശിക്കുന്നെങ്കില്‍ കടല്‍ യാത്രികനും ജംഉം ഖസൃമാക്കാവുന്നതാണ്. ഇവിടെയെല്ലാം എത്ര ദൂരം യാത്രചെയ്യുന്നു എന്നതാണ് നോട്ടം. എത്ര സമയം എടുക്കുന്നു എന്നതല്ല. അതുകൊണ്ടുതന്നെ വിമാനയാത്രികാനും പ്രസ്തുതവഴിദൂരം യാത്ര ഉന്ടെന്കില്‍ ഇളവ്‌ ലഭ്യമാണ്. സമയ ഹ്ര്സ്വത ഇവിടെ പ്രശ്നമേയല്ല.
യാത്ര നിഷിധമാല്ലാതിരിക്കുക എന്നേ അനുവടനീയ്മായിരിക്കുക എന്നതിനര്തമുള്ളൂ അതുകൊണ്ട് തന്നെ കരാഹത്തായ യാത്രയിലും ഇളവുകള്‍ ലഭ്യമാണ്. യാത്രകാരണം ദോശിയായിതീരുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. തിന്മകള്‍ക്കു ഇളവുകള്‍ ലഭ്യമല്ല എന്നതുതന്നെ കാരണം. അനുവദനീയ യാത്ര തുടരവേ അത് നിഷിദ്ധമാക്കി മാറ്റിയാലും അവിടം മുതല്‍ക്ക്‌ ഇളവുകള്‍ ലഭ്യമല്ല.
നിഷിദ്ധയാത്ര തുടരവേ ശരിയായ തൌബ ചെയ്‌താല്‍ അവിടുന്നങ്ങോട്ട് ഇളവുകള്‍ ലഭ്യമാണ്.തുടര്‍ന്നും രണ്ടു മര്‍ഹാല യാത്ര ഉണ്ടെങ്കില്‍ ജംഉം ഖസൃമാക്കാം. എന്നാല്‍ ശരിയായ തൌബയല്ലെങ്കില്‍ ഇളവുകള്‍ ലഭ്യമല്ല.
യാത്രികന് ഒരു ലക്ഷ്യമുണ്ടായിരിക്കെണ്ടാതുകൊണ്ടുതന്നെ തന്നെ തുടക്കത്തിലെ ഒരു നിര്ന്നിത സ്ഥലം കരുതെണ്ടതുണ്ട്. സ്ഥലം ക്ര്ത്യമായ്‌ അറിഞ്ഞു കൊള്ളണമെന്നില്ല. വഴിദൂരം അറിഞ്ഞാലും മതി. അഥവാ രണ്ടു മര്‍ഹലയെക്കാള്‍ ദൂരമുള്ള ഒരു സ്ഥലം കരുതനമെന്നര്‍ത്ഥം. ഇപ്രകാരം ഒരു ലക്‌ഷ്യം വെച്ച് യാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ആവശ്യം നിരവേറിയാലോ മറ്റോ രണ്ടു മര്‍ഹല എത്തും മുന്‍പ്‌ തന്നെ യാത്ര നിര്‍ത്തുമെന്ന് കരുതിയാലും അതുവരെ ഇളവുകള്‍ ലഭ്യമാണ്. ഒരു ലക്ഷ്യവുമില്ലാത്ത അലക്ഷ്യയാത്രികന് ജംഉം ഖസ്രുമാക്കാവതല്ലെന്നു ഇവിടെ വ്യക്തമായി.അവന്‍ല്‍ ചിട്ടിക്കറങ്ങി രണ്ടു മര്‍ഹാല താണ്ടിയാലും ഇത് തന്നെ വിധി.
ഹ്രസ്വയാത്ര പുറപ്പെട്ട ഒരാള്‍ ഇടയ്ക്കുവെച്ച് ദീര്‍ഘ യാത്ര ഉദ്ദേശിച്ചാല്‍ അവിടുന്നങ്ങോട്ട് രണ്ടു മര്‍ഹാല ഉണ്ടെങ്കില്‍ മാത്രമേ ഇളവ്‌ ലഭ്യമാകൂ.മറ്റൊരാളെ തുടര്‍ന്ന് യാത്ര ചെയ്യുന്ന ഭാര്യ, അടിമ,സൈന്യം പോലോത്തവര്‍ക്ക് തുടരപ്പെടുന്നവന്റെ ലക്ഷ്യം അറിയില്ലെങ്കില്‍ രണ്ട് മര്‍ഹാല കഴിഞ്ഞാല്‍ ജംഉം ഖസൃമാക്കാം അതിനുമുന്‍പ്‌ പാടില്ല. എങ്കിലും യാത്ര രണ്ടു മര്‍ഹാല എത്തുമെന്ന് ഇവര്‍ക്ക് ബോധ്യമുണ്ടെങ്കില്‍ ഇളവ്‌ ലഭിക്കും.
ലക്ഷ്യ സ്ഥാനത്തേക്ക് ദീര്‍ഘവും(രണ്ട് മര്‍ഹാലയുള്ളത്) ഹ്രസ്വവുമായ രണ്ട് വഴികലുണ്ടായിരിക്കെ ഒരാള്‍ ദീര്‍ഘ വഴി തെരഞ്ഞെടുത്താല്‍ യാത്രാ സൌഗര്യം സിയാറത്ത് തുടങ്ങിയ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണ് ഇതെങ്കില്‍ ഇളവുകള്‍ ലഭിക്കുന്നതാണ്.വഴി പിഴച്ചോ ഹ്രസ്വ വഴി ഉള്ളതാരിയാതെയോ ആണ് ദീര്‍ഘ വഴിയിലൂടെ യാത്ര തുടര്ന്നതെങ്കില്‍പരത്ത ആവശ്യങ്ങലോന്നുമില്ലെന്കിലും ഇളവുകള്‍ ലഭിക്കും. വെറുതെ നാട് കാണാന്‍ പോകുന്നവര്‍ക്ക് ഇളവുകള്‍ ലഭ്യമല്ല. എന്നാല്‍ ഉല്ലാസ യാത്രയാനെന്കില്‍ ഇളവ്‌ ലഭ്യമാണ്.മാനസിക പിരിമുറുക്കം ഒഴിവാക്കാനും മറ്റും പ്രയോജനകരമാനിതെന്നതുകൊണ്ട്.
(അപൂര്‍ണ്ണം) 
യമനൊളി

റാബിഅ് നദ്വി ശനിയാഴ്ച കാപ്പാട് കെ കെ എം ഐയില്‍

റാബിഅ് നദ്വി ശനിയാഴ്ച കാപ്പാട് കെ കെ എം ഐയില്‍

കാപ്പാട്: ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് അഖിലേന്ത്യാ ചെയര്‍മാന്‍ മൗലാനാ സയ്യിദ് മുഹമ്മദ് റാബിഅ് ഹസന്‍ നദ്‌വി സാമൂഹികോന്നമനത്തിന്റെ സന്ദേശപ്രചരണവുമായി
28ന് ശനിയാഴ്ച ഐനുല്‍ ഹുദാ കാമ്പസില്‍. കാപ്പാട് ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന അദ്ദേഹം അക്കാദമിയുടെ നവീകരിച്ച റഫറന്‍സ് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യും. സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പാക്കുന്ന അറബി ഭാഷാ ഗവേഷണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.  ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമ പ്രിന്‍സിപ്പാള്‍ സയ്യിദ് വാദിഹ് റഷീദ് നദ്‌വി, ഇസ്‌ലാമിക് അക്കാദമി കോഡിനേറ്റര്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി പി.കെ.കെബാവ എന്നിവര്‍ സംബന്ധിക്കും.

26/01/2012

"രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" പ്രബന്ധ മല്‍സരം സദഖതുള്ള ഏറനാടിനു ഒന്നാം സ്ഥാനം

"രാഷ്ട്ര രക്ഷക്ക്‌  സൗഹൃദത്തിന്റെ കരുതല്‍" പ്രബന്ധ മല്‍സരം സദഖതുള്ള ഏറനാടിനു ഒന്നാം സ്ഥാനം...
കാപ്പാട്: മനുഷ്യജാലികയുടെ ഭാഗമായി "രാഷ്ട്രരക്ഷക്ക്   സൗഹൃദത്തിന്റെ  കരുതല്‍" എന്ന പ്രമേയത്തില്‍ കോഴിക്കോട്‌ ജില്ലാ  ത്വലബാ വിംഗ് സംഘടിപ്പിച്ച പ്രബന്ധ മല്‍സരത്തില്‍ കാപ്പാട്‌ കെ.കെ.എം. ഇസ്ലാമിക്‌  വിദ്യാര്‍ത്ഥി സദഖതുല്ല ഏറനാടിന് ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങള്‍ കടമേരി റഹ്മാനിയ്യ,നന്തി ദാറുസ്സലാം എന്നിവിടങ്ങളിലെ  വിദ്യാര്‍ഥികളായ ശബീര്‍, സഈദലി എന്നിവര്‍ കരസ്ഥമാക്കി. ജേതാവിനെ അക്കാദമിക്‌ സ്റ്റാഫ്‌ കൌണ്‍സില്‍ അനുമോദിച്ചു.
കഴിഞ്ഞ പതിനാലാം തിയ്യതി കേരളത്തിലെ പന്ത്രണ്ടോളം പ്രമുഖ സ്ഥാപനങ്ങള്‍ മാറ്റുരച്ച യമാനിയ്യ ഫെസ്റ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരായതിനു തൊട്ടു പിന്നാലെയാണ് സദഖത്തുള്ളയുടെ
 ഈ തിളക്കമാര്‍ന്ന വിജയം ക്യാമ്പസിനെ തേടിയെത്തുന്നത്.

25/01/2012

അക്ഷര സാഗരത്തിന് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍സാംസ്‌കാരിക കൈരളിയുടെ അണയാത്ത അക്ഷരജ്യോതിക്ക് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍..................

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്

ഭാരത് ഗോയങ്കെ ദ ഗ്രേറ്റ്
ടാലി എന്ന് കേള്‍ക്കാത്തവരുണ്ടോ? ഇന്ത്യക്കകത്തും പുറത്തും അക്കൗണ്ടിംഗ് സോഫ്റ്റ് വെയറായി ഉപയോഗിച്ച് വരുന്ന സോഫ്റ്റ് വെയറാണ് ടാലി.  ടാലി ഇന്ത്യയുടെ ഉല്‍പന്നമാണെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനം നല്‍കുന്ന കാര്യമാണ്. ലോകത്തറിയപ്പെടുന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളില്‍ ടാലിയുടെ സ്ഥാനം വളരെ മുമ്പിലാണ്. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്കുള്ള പടവുകളിലാണ് ടാലിയിന്ന് ടാലിയുടെ സ്ഥാപകരും.
നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വ്വീസസിന്റെ (നാസ്‌കോം) ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ആദ്യ പുരസ്‌കാരം ടാലിയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഭാരത് ഗോയങ്കയെ തേടിയെത്തിയിരിക്കുന്ന. 'സോഫ്റ്റ് വെയര്‍ ഉല്‍പ്പന്ന വ്യാപാരത്തിന്റെ പിതാവ്'' എന്നാണ് പുരസ്‌കാര സമിതി അദ്ധേഹത്തെ വിശേഷിപ്പിച്ചത്. 'ഈ അംഗീകാരം എന്നെ അത്യുത്സാഹവാനാക്കുന്നു, സമശീര്‍ഷരില്‍ നിന്നുള്ള അംഗീകാരം വളരെ പ്രത്യേകതയാര്‍ന്നതാണ്' 50 കാരനായ ഗോയങ്കെ മനസ്സ് തുറക്കുന്നു.
'ഞങ്ങളൊരുമിച്ച്, ടാലിയെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ഒരു ഏജന്റായി മാറ്റിയെടുക്കും'' 
എല്ലാ ക്രഡിറ്റും തന്റെ പിതാവിനും ടാലി സൊലൂഷനിലെ ജോലിക്കാര്‍ക്കും സമര്‍പ്പിച്ച് ഗോയങ്കെ മനസ്സ് തുറക്കുന്നു.
ഭാരത് ഗോയങ്കെ തന്റെ പിതാവായ എസ്.എസ്. ഗോയങ്കെക്കൊപ്പം 1986ലാണ് ടാലി സൊലൂഷന്‍ രൂപീകരിച്ചത്. 'ടാലി സ്പര്‍ഷിക്കുന്നവരെയെല്ലാം സംതൃപ്തരാക്കുക' എന്ന തത്വചിന്തയാണ് തങ്ങളുടെ വിജയത്തിനെല്ലാം നിദാനമെന്നും ഭാരത് ഗോയങ്കെ പറഞ്ഞു വെക്കുന്നു.
മുഹമ്മദലി നരിപ്പറ്റ

23/01/2012

"പട്ടുര്‍മാല് തൊടങ്ങ്യോളീ….." (കവിത)

"പട്ടുര്‍മാല് തൊടങ്ങ്യോളീ….."
ഉമ്മാക്ക് 'പട്ടുറുമാല്‍'
ഇക്കാക്ക് 'സ്റ്റാര്‍ സിംഗര്‍'
കുഞ്ഞിമോന് 'അലാവുദ്ദീന്‍…'
ഇശാ മഗ്‌രിബിന്നിടയില്‍
വീട്ടിലൊരുഗ്ര സംഘട്ടനം………..!!!!!
പല്ലെല്ലാം കൊഴിഞ്ഞ
തൊണ്ണുകാട്ടി , വല്ലിമ്മ
'പട്ടുര്‍മാല് തൊടങ്ങ്യോളീ……!!!!.'
ഹൊ… കിഴവിക്കും വേണം
പട്ടുര്‍മാല്…………….
ബഹളങ്ങള്‍ക്കിടയില്‍
ചുമരില്‍ സ്‌ക്രീന്‍ തെളിഞ്ഞു,
മൊഞ്ചത്തിമാരെത്തി,
വളകിലുങ്ങി,
മുറുക്കാന്‍ ചവച്ച്
വല്ലിമ്മ താളം പിടിച്ചു………!!!

യഹ് യ  കട്ടിപ്പാറ14/01/2012

യമാനിയ്യ ഫെസ്റ്റ്-2012 : കപ്പാട്‌ കെ കെ എം അക്കാദമി ഓവറോള്‍ ചാന്‍പ്യന്മാര്‍


ശൈഖുനാ ചെറുശ്ശേരി ഉസ്താദില്‍ നിന്നും അക്കാദമി വിദ്യാര്‍ത്ഥികളായ സവ്ഫീദ്‌ ,അനസ്‌ എന്നിവര്‍ ട്രോഫി ഏറ്റുവാങ്ങുന്നു
കുറ്റിക്കാട്ടൂര്‍: ജാമിഅ യമാനിയ്യ 12-ആം വാര്ഷികത്തോടനുപന്തിച്ചു നടന്ന "യമാനിയ്യ ഫെസ്റ്റ് -12"ല്‍  കപ്പാട്‌ കെ കെ എം അക്കാദമി ചാന്‍പ്യന്മാരായി . കടമേരി രഹ്മാനിയ്യ, പെരിങ്ങത്തൂര്‍ ദര്‍സ്‌ തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ മല്‍സരത്തില്‍ മാറ്റുരച്ചു . ചന്പ്യന്മാര്‍ക്കുള്ള ട്രോഫി  സമാപന സമ്മേളനത്തില്‍ വെച്ച്ശൈഖുനാ ചെറുശ്ശേരി ഉസ്താദ്‌ വിതരണം ചെയ്തു.

13/01/2012

المنحة الدراسية للعباقرة فى اللغة العربية


المنحة الدراسية للعباقرة فى اللغة العربية
 കെ.കെ.എം ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ അറബി ഭാഷാ പുരോഗതി ലക്ഷ്യമിട്ട് സ്ഥാപനത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഒരുക്കുന്ന ഒരു ദീര്‍ഘ കാല പദ്ധതിയാണിത്


ലക്ഷ്യങ്ങള്
 അറബി ഭാഷ കേന്ദ്രീകരിച്ചുള്ള ഗവേഷണ പഠനങ്ങള്‍ നടത്തുക.
 അറബി സാഹിത്യ രചനകള്‍ നടത്തുക.
 

വിവര്‍ത്തന പ്രക്രിയ ത്വരിതപ്പെടുത്തുക.
 

 ദേശീയ അന്തര്‍ ദേശീയ അറബിക് സെമിനാറുകളില്‍ പങ്കെടുക്കുകയും പേപ്പര്‍ അവതരിപ്പിക്കുകയും ചെയ്യുക. അറബി ഭാഷാ പ്രഭാഷകരെ വാര്‍ത്തെടുക്കുക.

നേട്ടങ്ങള്
തെരഞ്ഞടുക്കുന്ന വ്യക്തികള്‍ക്ക് പ്രഥമ ഘട്ടത്തില്‍ 500 രൂപാ വീതം ക്യാഷ് അവാര്‍ഡ്.
 കേരളത്തിനകത്തും പുറത്തുമുള്ള ദേശീയ അന്തര്‍ ദേശീയ സെമിനാറുകളില്‍ പങ്കെടുക്കാനുള്ള സൗജന്യ അവസരം
 ഏല്‍പ്പിക്കപ്പെടുന്ന ജോലികളുടെ പൂര്‍ത്തീകരണത്തിനനുസരിച്ച് പ്രത്യേക സാമ്പത്തിക സഹായങ്ങള്‍.
അറബി സാഹിത്യത്തില്‍ പ്രത്യക പരിശീലനം.
 അറബി ഭാഷാ പണ്ഢിതന്മാരുമായി നിരന്തരം ചര്‍ച്ചകളിലും ഓണ്‍ലൈന്‍ സംവാദങ്ങളിലുമേര്‍പ്പെടാനുള്ള അവസരം
 ജേര്‍ണല്‍ അറബിക്കിന് പ്രത്യക ഊന്നല്‍.
 

UGC നടത്തുന്ന NET/JRF തുടങ്ങിയ അറബീ പരീക്ഷകളടക്കം വിവിധ മേഖലകളില്‍ സമഗ്ര പരിശീലനം.

പങ്കെടുക്കാവുന്നവര്‍

الثانوية العليا الأولى , الثانوية العليا الثانية , عالية اولى

എന്നീ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയില്‍ പങ്കെടുക്കാനുള്ള അവസരം.

തെരെഞ്ഞെടുപ്പ് രീതി

മൂന്ന് ഘട്ടങ്ങളിലൂടെയുള്ള പരീക്ഷയിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ തെരെഞ്ഞെടുപ്പ്.
 

വസ്തു നിഷ്ഠ രീതി
(Objective type)
    വിവരണ രീതി   
(Descriptive type) 
ചര്‍ച്ച, അഭിമുഖം (Group Discussion and Interview)
പരീക്ഷാ തിയ്യതി

പ്രിലിമിനറി         :ജനുവരി 12 വ്യാഴം

മെയിന്‍            :ജനുവരി 23 തിങ്കള്‍

അഭിമുഖം          :ജനുവരി 25 ബുധന്


റിസല്‍ട്ട് പ്രഖ്യാപനവും ക്യാഷ് അവാര്‍ഡ് വിതരണവും ജനുവരി 26 വ്യാഴം 


المنحة الدراسية للعباقرة في اللغة العربية

المقرر الدراسي
نحو     : النحو الواضح الإبتدائى الأول والثانى والثالث           
بلاغة   : علم البيان من البلاغة الواضحة                                     
أدب     :القراءة الرشيدة – الجزء الثاني                                       
إنشاء   :
رسالة  
 مقالة            
تحرير           
قصة قصيرة              
ترجمة


تاريخ الأدب العربى
العصر الجاهلي :
الشعر   : السبع المعلقات وأصحابها
النثر    :الخطابة: قس بن ساعدة الأيادي ,عمرو بن معديكرب.
العصر الإسلامي :
الشعر : حسان بن ثابت , كعب بن زهير
الخطابة :علي بن أبى طالب
الأدباء المشهورون في العصر الأموي والعباسى :
جرير
 الفرزدق
 الأخطل
أبوالطيب المتنبي
 حجاج بن يوسف
عبد الله بن المقفع
 الجاحظ
أصحاب الصحاح الستة :
الإمام البخاري , والإمام مسلم  , والإمام الترمذي , والإمام النسائى , والإمام إبن ماجة  , والإمام أبودود رضي الله عنهم


المذاهب الأربعة وأصحابها :
الإمام مالك بن أنس      والإمام أبوحنيفة ,  والإمام الشافعى , والإمام أحمد بن حنبل رضي الله عنهم

الأدب العربى في العصر الحديث :
الشعر والمقالة الأدبية والخطابة  والرواية والمسرحى والقصة والدراسة الأدبية :
العباقرة الستة :
أحمد شوقي                         - شعر
نجيب محفوظ                       - رواية
 توفيق الحكيم                       - مسرحى
 يوسف إدريس                     - قصة قصيرة
 طاه حسين                          - دراسة أدبية
 مصطفى لطفى المنفلوطى       - مقالة أدبية

أعلام الهند :
أبو الحسن على الندوي
شاه ولى الله الدهلوي
التاريخ الإسلامي :
عهد الرسول صلى الله عليه وسلم
عهد الخلفاء الراشدين رضي الله عنهم

02/01/2012

ഓണ്‍ലൈന്‍ ഫ്രീ വിദ്യാഭ്യാസം

ഓണ്‍ലൈന്‍ ഫ്രീ വിദ്യാഭ്യാസം
വീട്ടിലിരുന്ന് പ്രഗത്ഭരുടെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ഇതാ നിങ്ങള്‍ക്കും അവസരം. ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും പങ്കെടുക്കാവുന്ന പുതിയ ക്ലാസാണ് ഇപ്പോള്‍ രൂപം കൊണ്ടിരിക്കുന്നത്. മസാച്യൂസാറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് ഈ പുതിയ പ്രോഗ്രാമിന് രൂപം കൊടുത്തിരിക്കുന്നത്. കാമ്പസിനകത്തും പുറത്തുമുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഉപകാരപ്പെടുമെന്നാണ് ഈ സര്‍വ്വകലാശാലയുടെ പ്രതീക്ഷ. തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുവാനും സ്ഥാനമാനങ്ങളും നേടാനുള്ള അവസരവുമുണ്ട് ഇതില്‍. പക്ഷെ, ചെറുയൊരു തുക ചെലവാക്കണമെന്ന് മാത്രം. 2012 ഓടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോഗ്രാം ആര്‍ക്കും വീക്ഷിക്കാവുന്ന വിധത്തില്‍ സൗജന്യമായിരിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അവകാശപ്പെടുന്നു.
ഇന്‍സ്റ്റിറ്റിയൂട്ടിനും ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും ഒരു പോലെ ഉപയുക്തമാവുന്ന ഒരു വിപ്ലവാത്മക പ്രോഗ്രാമായിരിക്കുമിതെന്ന് സ്ഥാപന പ്രസിഡന്റ് സൂസന്‍ ഹോക്ക്ഫീല്‍ഡ് പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നിലവിലുണ്ടെങ്കിലും ഈ പ്രോഗ്രാം അതിനു പുതിയൊരു ഭാവം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മുഹമ്മദലി നരിപ്പറ്റ

01/01/2012

അഭിനന്ദനങ്ങള്‍...


പേരാമ്പ്ര: ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്സ് ദശ വാര്‍ഷിക സമ്മേളനത്തോടനുപന്ധിച്ചു നടന്ന മലയാള പ്രബന്ധ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ  കാപ്പാട്‌ ഇസ്ലാമിക്‌ അക്കാദമി വിദ്യാര്‍ഥി ശരീഫ്‌ കെ കെ തോടന്നൂര്‍ . 

ദര്‍ശന ചാനല്‍: ദൃശ്യമാധ്യമ രംഗത്തെ പുതിയ കാല്‍വെപ്പ്


ദര്‍ശന ചാനല്‍: ദൃശ്യമാധ്യമ രംഗത്തെ പുതിയ കാല്‍വെപ്പ്
കേരളത്തിലെ സമകാലിക ചാനല്‍ ചക്രവാളങ്ങള്‍ നിയന്ത്രിക്കുന്നത് പൊതുവെ മുസ്ലിം വിരുദ്ധ താല്‍പര്യങ്ങളുടെ അപ്പോസ്തലന്മാരാണ്. മഅ്ദനി, ലൗ ജിഹാദ് വിഷയങ്ങളില്‍ ഈ ഇരട്ടത്താപ്പിന്റെ രംഗാവിഷ്‌കാരങ്ങള്‍ മലയാളി പ്രേക്ഷകര്‍ വേണ്ടവോളം കണ്ടാസ്വദിച്ചതാണ്. ഈ വിഷമലീകൃത ചുറ്റുപാടില്‍ തികച്ചും വ്യതിരക്തമായി വിനോദവും വിജ്ഞാനവും ധാര്‍മ്മിക കൈയ്യൊപ്പോടെ എന്ന മുദ്രാവാക്യമുയര്‍ത്തി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ദര്‍ശന ചാനല്‍ പ്രേക്ഷക സമക്ഷം ഇന്നെത്തുമ്പോള്‍ പ്രബുദ്ധ ജനത അഭിമാന പുളകിതരാണ്. വിനോദ ചാനലായി തുടങ്ങി വൈകാതെ വാര്‍ത്താചാനലാവാനിരിക്കുന്ന ദര്‍ശന ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
രാമായണ കഥകളും ഉണ്ണിയേശുവിന്റെ ചരിത്രാവിഷ്‌കാരങ്ങളും അലാവുദ്ധീന്റെ അത്ഭുത വിളക്കുമെല്ലാം മണിക്കൂറുകള്‍ നീളുന്ന ഹോം സിനിമകളും സീരിയലുകളുമായി മാറുന്ന മലയാളിയുടെ ദൃശ്യമാധ്യമ പരിസരങ്ങളില്‍ വിനോദത്തിനും വിജ്ഞാനത്തിനും ധാര്‍മ്മിക കൈയ്യൊപ്പ് ചാര്‍ത്തുന്നത് പുത്തനനുഭവം തന്നെയായിരിക്കും. ഒപ്പമിരുന്ന് കാണാം നമുക്ക് സത്യധാര ചലന പാതയാക്കുന്ന ഖാഫിലക്കൂട്ടത്തിന്റെ ദര്‍ശനാവിഷ്‌കാരം.
Next previous home

Search This Blog