15/08/2013

ബൈറുഹാഅ് തോട്ട വികസനം ആരംഭിച്ചു

ഹരിത കാമ്പസ് എന്ന ലക്ഷ്യവുമായി കാമ്പസിന്റെ യൂ വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചു.ജനറല്‍ ക്യാപ്റ്റന്റെ കീഴില്‍ കൃഷി ഭൂമി പാട്ട വിതരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രസ്തുത പരിപാടി ഉസ്താദ് നജീബ് യമാനി ഉദ്ഘാടനം നിര്‍വഹിച്ചു.
കാമ്പസിലെ കൃഷി ഭൂമികള്‍ പാട്ടത്തിന്‍ നല്‍കി ക്ലാസുകള്‍ക്കിടയില്‍ നടത്തപ്പെടുന്ന മത്സരാത്മകമായ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണ് ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചത്.നിലവില്‍ വിത്തിറക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ബൈറുഹാഇല്‍ ശാസ്ത്രീയമായ രീതിയില്‍ വിളകളും പച്ചക്കറികളും വികസിപ്പിച്ചെടുക്കുമെന്ന് യൂ വണ്‍ കാര്‍ഷിക വിഭാഗം തലവന്‍ റാഷിദ് എം പി അറിയിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹുസ്‌ന ഓഫീസ് ഉദ്ഘാടനവും ഹസനീസ് സംഗമവും

ഹുസ്‌ന സ്‌ക്വയര്‍ കെ.കെ.എം.ഐ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുസ്‌നയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഉച്ചക്ക് 2 മണിക്ക് അല്‍ഹുദാ കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടി അല്‍ ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ് ഉദ്ഘാനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഹസനീസ് സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഹുസ്‌ന പ്രസിഡന്റ് ഷറഫുദ്ദീന്‍ ഹസനി എം.എം. പറമ്പും ജനറല്‍ സെക്രട്ടറി ശാക്കിര്‍ ഹസനി കോട്ടപ്പള്ളിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പി.ജി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

യൂ വണ്‍ സര്‍ക്കിള്‍ :പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നിര്‍വഹിച്ചു.അത്യാധുനിക പാഠ്യ രീതികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ അക്കാദമി ക്ലാസ് റൂമുകള്‍ ഇതര ഉന്നത പ്രൊഫഷണല്‍ സ്ഥാപനങ്ങളോട് കടപിടിക്കുന്ന രീതിയിലേക്ക് ഉയര്‍ന്ന് വരികയാണ്.
കേവലം കോണ്‍ക്രീറ്റിംഗ് മാത്രം പൂര്‍ത്തിയാക്കിയിരുന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃക സ്ഷ്ടിച്ച പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ അല്‍ ഹുദാ മാനേജിംങ് കമ്മിറ്റിയും അക്കാദമിക്ക് സ്റ്റാഫ് കൗണ്‍സിലും പ്രത്യേക അനുമോദനം അറിയിച്ചു.

ഹസനികള്‍ ഉപരിപഠനത്തിന് ഉത്തരേന്ത്യയില്‍

എജു ഡസ്‌ക്: ഖാസി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക്ക് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മൗലവി ഫാളില ഹസനി ബിരുദം നേടിയ മൂന്ന് ഹസനികള്‍ ബിരുദാനന്ത പഠനത്തിന് ഉത്തരേന്ത്യയിലേക്ക് .
കോളേജില്‍ നിന്നും അവസാന വര്‍ഷം പുറത്തിറങ്ങിയ റാഫി ഹസനി കട്ടിപ്പാറ, മുഹമ്മദലി ഹസനി നാദാപുരം, ഷറഫുദ്ധീന്‍ ഹസനി എം എം പറമ്പ്,എന്നിവരാണ് ബിരുദാനന്തര പഠനത്തിനായി ഹൈദറാബാദിലെ മാനു യൂണിവേഴ്‌സിറ്റിയിലേക്ക് പോയത്.ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ സ്ഥ്പനങ്ങളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റിയില്‍ പെട്ട ഒന്നാണ് ആന്ധ്രപ്രദേശിലെ ഹൈദറബാദില്‍ സ്ഥിതി ചെയ്യുന്ന മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റി.ഇവിടുത്തെ ബിരുദാനന്തര കോഴ്‌സുകളായ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലികേഷന്‍, മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, എന്നിവയാണ് യഥാക്രമം റാഫി ഹസനി, മുഹമ്മദലി ഹസനി, ശറഫുദ്ധീന്‍ ഹസനി എന്നവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹജ്ജ് പഠന ക്ലാസ് ഇന്ന് സമാപിക്കും

      ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു.
Next previous home

Search This Blog