19/10/2013

മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം: മുനവ്വറലി ശിഹാബ് തങ്ങള്‍.



മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം:  
                മുനവ്വറലി ശിഹാബ് തങ്ങള്‍.


കാപ്പാട്: ധാര്‍മ്മിക മൂല്യങ്ങളുടെ അഭാവമാണ് കലാസാഹിത്യരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മൂല്യാധിഷ്ടിത കലകളുടെ ഉത്ഥാനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂഎന്നുംകാപ്പാട് ഇസ്്‌ലാമിക് അക്കാദമി റെക്ടര്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട്ഖാസികുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ്'ഹൊറൈസണ്‍-13' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൊറൈസണ്‍-13ന്റെ ഈ സപ്ത സര്‍ഗ്ഗ ദിനങ്ങള്‍ മൂല്യാധിഷ്ടിത കലാ ലോകത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഐനുല്‍ഹുദാ അബൂദാബി കമ്മിറ്റി സ്ഥാപനത്തിന് നിര്‍മ്മിച്ച് നല്‍കുന്ന അബൂദാബി ഷോപ്പിംഗ്‌സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മനവ്വറലി തങ്ങള്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡു അബൂദാബിഓര്‍ഫനേജ് കമ്മിറ്റി അഡൈ്വസറിബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഐ മുഹ്‌യുദ്ധീന്‍ ഹാജിയില്‍ നിന്നും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. 'ഹൊറൈസണ്‍-13' കലാകായികജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും അവാര്‍ഡ്ദാനവും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ പ്രസിഡന്റ്എം അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, ടി.എം ലത്വീഫ് ഹാജി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി പി.കെ.ഐമുഹ് യുദ്ധീന്‍ ഹാജി അബൂദാബി, ഇബ്‌റാഹീംമുറിച്ചാണ്ടി(ദുബൈ കെ.എം.സി.സി), ക്രസന്റ് മുഹമ്മദലി ഹാജി, എംമുജീബ് റഹ്്്മാന്‍(മലബാര്‍ഗോള്‍ഡ്്), പാണക്കാട്ശാഹുല്‍ ഹമീദ് ഹാജി, കെപി അബ്ദുല്‍ അസീസ്(സെക്രട്ടറി അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), സിറാജ് പള്ളിക്കര(ട്രഷറര്‍ അബൂദാബി ഓര്‍ഫനേജ് ക്മ്മിറ്റി), എം.സി മുഹമ്മദ് കോയ, ഖാലിദ്(അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), , കെ ഉസ്മാന്‍ അത്തോളി, ബീരാന്‍ മാസ്റ്റര്‍,ശാഹുല്‍ഹമീദ്മാസ്റ്റര്‍ നടുവണ്ണൂര്‍ യഹ്‌യകട്ടിപ്പാറ(സെക്രട്ടറി അല്‍ ഇഹ്‌സാന്‍),അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍ അല്‍ ഇഹ്‌സാന്‍), എന്നിവര്‍സംസാരിച്ചു.



Next previous home

Search This Blog