13/09/2013

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍ - അജ്മല്‍ ആര്‍ കെ

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
     2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന

അഭിലാഷങ്ങള്‍ - സുഹൈല്‍ സി.കെ കളരാന്തിരി

അഭിലാഷങ്ങള്‍
പ്രസവ വാര്‍ഡില്‍
ജനിച്ചു വീണപ്പോള്‍
അമ്മ പറഞ്ഞു നീ ഒരു ഡോക്ടറാണ്
ഒട്ടും പൊട്ടും തിരിയാതെ
ദിനങ്ങള്‍ ഞാന്‍
ഇഴഞ്ഞു നീക്കി
ശൈശവവും ബാല്യവും
അങ്ങനെ തന്നെ
കൗമാരത്തോടടുത്തപ്പോള്‍
മനദേവി പറയാന്‍ തുടങ്ങി
നീ ഒരു പൈലറ്റാവണം
പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി
ആശകളുടെ കൊലക്കയറായി മാറി
സ്‌തെസ്‌കോപ്പ് കഴുത്തില്‍ കുടു
ങ്ങി.
                                                       സുഹൈല്‍ സി.കെ 
                                                       കളരാന്തിരി



അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

.............ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസിന് പ്രമുഖ വാഗ്മിയും പണ്ഢിതനുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ശ്രോദ്ധാക്കള്‍ക്ക് മനസ്സിലാക്കും വിധം മനോഹരമായ രീതിയില്‍ ക്ലാസ് നയിക്കുന്നു. ഇന്നത്തെ പഠന ക്ലാസിന് പാണണക്കാട് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 ല്‍ പരം പേര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐനുല്‍ ഹൂദാ സെക്രട്ടറി പി.കെ.കെ.ബാവ, കെ. മൂസ മാസ്റ്റര്‍, എ.പി.പി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)
Next previous home

Search This Blog