24/10/2012

സ്വാഅ്



ശറഇയ്യായ മുദ്ദിന്റെയും സ്വാഇന്റെയും അളവ് നിര്‍ണ്ണയിക്കുന്നതില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. മുദ്ദുന്നബി എന്ന പേരിലറിയപ്പെടുന്ന മദീനാ മുനവ്വറയിലെ നാല് മുദ്ദുകള്‍ ചേര്‍ന്നതാണ് ഒരു സ്വാഅ്  എന്നതില്‍ ഏശാഭിപ്രായമാണ്.
ഒരു മുദ്ദ് = 765
സ്വാഅ് =4 *765 ml =3.060 l
നമ്മുടെ ഇമാം ശാഫിഈ (റ) യാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇമാം മാലിക്, അഹ്മദ്, അബൂ യൂസുഫ് തുടങ്ങി കര്‍മ്മ ശാസ്ത്ര പണ്ഡിതര്‍ ഇതിനോട് യോജിക്കുന്നു.
 posted by fiqh faculty

രണ്ട് ഖുല്ലത്ത്




രണ്ട് ഖുല്ലത്ത്
                രണ്ട് ഖുല്ലത്ത് വെള്ളത്തിന്റെ വിശദീകരണത്തില്‍ അതിന്റെ തൂക്കം 500 ബാഗ്ദാദി റാത്തലാണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. . ഒരു ബാഗ്ദാദി റാത്തല്‍ നവവി ഇമാം (റ) ന്റെ പ്രബലമായ അഭിപ്രായ പ്രകാരം '128 4/7' ദിര്‍ഹമാണ് (128.571). ഒരു ദിര്‍ഹം 2.975 ഗ്രാമാണെന്ന് വരുമ്പോള്‍ രണ്ടു ഖുല്ലത്ത് വെള്ളത്തിന്റെ തൂക്കം 191.25 കിലോഗ്രാം ആയിരിക്കുമെല്ലോ.
2 ഖുല്ലത്ത്          =    500 ബാഗ്ദാദി റാത്തല്‍
1 ബാഗ്ദാദി റാത്തല്‍ =    128 4/7 ദിര്‍ഹം
1 ദിര്‍ഹം               =    2.975 ഗ്രാം
128 4/7 * 500                                      =             64285.71 ദിര്‍ഹം
64285.71 * 2.975                               =             191249.99/1000
                                = 191.25kg
191.25 ലിറ്റര്‍
NB:സാധാരണ നിലയിലാണ് (4 ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ) ജലത്തിന്റെ ഊഷ്മാവെങ്കില്‍1ലിറ്റര്‍1കി.ഗ്രാമിന് തുല്യമാണ്.
POSTED BY FIQH FACULTY

ഖസ്‌റിന്റെ വഴിദൂരം......



ഖസ്‌റിന്റെ വഴിദൂരം......
യാത്ര ദീര്‍ഘമായാലല്ലാതെ ജംഉം ഖസ്‌റും അനുവദിക്കപ്പെടില്ലെന്നാണ് പണ്ഡിത പക്ഷം,
ദീര്‍ഘമായ യാത്രയെ ശാഫിഈ മദ്ഹബില്‍ നിര്‍ണയിക്കുന്നതിപ്രകാരമാണ്.
ദീര്‍ഘയാത്ര= 2 മര്‍ഹല
2 മര്‍ഹല= 48 ഹാശിമീ മൈല്‍
ഒരു ഹാശിമീ മൈല്‍ = 6,000 മുഴം
മദ്ധ്യ നിലയിലെ ഒരു മുഴം = 46.1 സെ.മി
46.1*6000 = 276600/100 സെ.മി = 2766
2.766*48              = 132.768
132.768
 posted by fiqh faculty

വെള്ളി, സ്വര്‍ണ്ണം സകാത്തിന്റെ വിഹിതം



സ്വര്‍ണ്ണം
20 മിസ്ഖാല്‍ (ദീനാര്‍) ഉണ്ടായാലാണ് സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബ്ബന്ധമാവുക. ഒരു മിസ്ഖാല്‍ 4.25 ഗ്രാമാണ്. 20 നെ 4.25 ഗുണിച്ചാല്‍ കിട്ടുന്ന 85 ഗ്രാമില്‍ നിന്ന് നിര്‍ബന്ധ ദാനമായി നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണല്ലോ (1/40)= അത് 2.125ഗ്രാം ആകുന്നു. (85 / 40 =2.125)

വെള്ളി
വെള്ളി 200 ദിര്‍ഹമുണ്ടെങ്കിലാണ് വെളളിയുടെ സകാത്ത് നിര്‍ബന്ധമാകുക. ഒരു ദിര്‍ഹം 2.975 ആണ്. ഇതു പ്രകാരം 595 ഗ്രാം വെള്ളിക്കാണ് സകാത്ത് നിര്‍ബന്ധമാവുക (200X2.975=595).

വെള്ളിയിലും നിര്‍ബ്ബന്ധദാനം നല്‍കേണ്ടത് പത്തിലൊന്നിന്റെ നാലിലൊന്നാണ് 14.875 ഗ്രാം ആണ് അത് 595 /40 = 14.875 ഗ്രാം
(അല്‍ഹിസാബുശ്ശറഇ ഫിന്നിളാമില്‍ മിത്രീ)
POSTED BY FIQH FACULTY


ഫര്‍ഖ്



ഫര്‍ഖ്
മദീനാ നിവാസികള്‍ സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന അളവു പാത്രമാണ് ഫര്‍ഖ്.
തേന്‍, പാല്‍, നെയ്യ്, ധാന്യങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ അളന്നെടുക്കാന്‍ അവരിത് ഉപയോഗച്ചിരുന്നു. പക്ഷെ അതിന്റെ അളവ് തൂക്കത്തില്‍ ചില നാടുകളില്‍ വിത്യാസങ്ങള്‍ കണ്ടു. മദീനക്കാരുടെ അടുത്ത് പതിനാറു മുദ്ദും ഹിജാസുകാരുടെ അടുത്ത് പന്ത്രണ്ട് മുദ്ദുമാണ്.

1 മുദ്ദ് = 765 
12 മുദ്ദ് = 12*765 = 9180
16 മുദ്ദ് = 16* 765 = 12240
മദീന 12.240 ലിറ്റര്‍
ഹിജാസ് 9.180 ലിറ്റര്‍



Next previous home

Search This Blog