23/09/2012

ഇസ്ദിഹാര്‍-2012 വൈവിധ്യമായി സ്റ്റേജ് അലങ്കാരം..

''ഇസ്ദിഹാര്‍-2012'' വൈവിധ്യമായി സ്റ്റേജ് അലങ്കാരം..
കാപ്പി നിറം കലര്‍ന്ന കറുത്ത പശ്ചാത്തലത്തില്‍ തെളിഞ്ഞു കാണുന്ന മുളങ്കൊമ്പുകളാല്‍ വശ്യമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന വേദി കൗതുകമായി. തെര്‍മോകോളില്‍ മുളങ്കൊമ്പിന്റെ സൗന്ദര്യം ചിത്രീകരിച്ചാണ്ഇസ്ദാഹാറിന്റെ വേദി അലങ്കരിച്ചത്. സുഹൈല്‍ സി.കെ കളരാന്തിരി, ജസീം ഇ.കെ അമ്പലക്കണ്ടി, നിഅമല്‍ കെ.കെ മട്ടന്നൂര്‍, മുഹമ്മദ് കെ.ടി വേങ്ങര എന്നിവര്‍ ചേര്‍ന്നാണ് വേദി അലങ്കരിച്ചത്.  

ഇസ്ദിഹാര്‍ 2012 അക്കാദമിക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം....

''ഇസ്ദിഹാര്‍ 2012'' അക്കാദമിക് ഫെസ്റ്റിന് ആവേശ്വോജ്ജ്വല തുടക്കം....അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന ആറാമത് അക്കാഡമിക് ഫെസ്റ്റ് ഇസ്ദിഹാര്‍ 2012 ന് ആവേശ്വോജ്ജ്വല തുടക്കം. വെള്ളിയാഴ്ച്ച രാത്രിയോടെ പ്രാരംഭം കുറിച്ച പരിപാടിയില്‍ കൊയിലാണ്ടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജോയിന്‍ സെക്രട്ടറി ഷരീഫ് മാസ്റ്റര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വ്യത്യസ്തമായ കലാ പരിപാടികളാല്‍ ശ്രദ്ധേയമായ അക്കാഡമിക് ഫെസ്റ്റില്‍ നാളെ മുഖ്യാതിഥിയായി പ്രശസ്ത ചരിത്ര പണ്ഡിതനും ചിന്തകനുമായ ഡോ.എം.ജി.എസ് നാരായണന്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ റശീദ് റഹ്മാനി അധ്യക്ഷത വഹിച്ചു. മൂസ മാസ്റ്റര്‍, കോയാലിക്കണ്ടി മുഹമ്മദ് കോയ, പനായി അബ്ദുല്‍ ഖാദര്‍, സി.കെ അഹമ്മദ് മൗലവി എന്നിവര്‍ പങ്കെടുത്തു.
Next previous home

Search This Blog