ആസാര് ന്നബി
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്ത്വഫ (സ) അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ്. അല്ലാഹുവിന്റെ പ്രഥമ സ്രഷ്ടി തന്നെ അവിടുത്തെ പ്രകാശമായിരുന്നു. നബി തങ്ങള്‍ക്ക് വേണ്ടിയാണ് അല്ലാഹു ഈ ലോകത്തെയും അതിലുള്ള സര്‍വ്വചരാചരങ്ങളെയും സ്രഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ നബി (സ) അല്ലാഹുവിന്റെ സ്രഷ്ടി കളില്‍ സര്‍വ്വോത്തമരാണ്.നബി (സ) യുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ള വസ്തുക്കള്‍ക്കെല്ലാം അല്ലാഹു വലിയ മഹത്വം കല്‍പ്പിച്ചിട്ടുണ്ട്. അവിടുത്തെ ഉമ്മത്തായത് കൊണ്ട് മാത്രമാണ് നമ്മുടെ സമൂഹം ഉത്തമ സമൂഹമായത്. മക്കയും മദീനയുമടങ്ങുന്ന അറേബ്യന്‍ മരുപ്രദേശങ്ങള്‍ക്ക് ഇത്രത്തോളം സ്രേഷ്ടത ലഭിച്ചത് നബി തങ്ങള്‍ അവിടെ ജീവിച്ചു എന്നത് കൊണ്ട് മാത്രമാണ്.