25/12/2011

കുഞ്ഞുകവിതകള്‍

മഴവില്ല്            
ഏഴ് നിറമുള്ളൊരു മഴവില്ല്
കാണാന്‍ രസമുള്ളൊരു മഴവില്ല്
വളവുള്ള വരപോലെ നില്‍ക്കുന്നു
 വടിപോലെ നില്‍ക്കുന്നു മഴവില്ല്
കാണാന്‍ രസമൂറും മഴവില്ല്
കുട്ടികള്‍ ഇഷ്ടപ്പെടും മഴവില്ല്
കുട്ടികരയുമ്പോള്‍ അമ്മ കാണിക്കും മഴവില്ല്


ഇര്‍ഷാദ്.വി.


കുഞ്ഞുകവിതകള്‍


മഴവില്ല്                                                     
മാനത്തുണ്ടൊരു വര്‍ണ്ണപ്പാലം
ഏഴ് നിറങ്ങള്‍ ഒത്തൊരുമിക്കും
മാനത്തുള്ളൊരു വര്‍ണ്ണപ്പാലം
കണ്ണെത്തുന്നൊരു ദൂരത്താണെ
കയ്യെത്താത്തൊരു ദൂരത്താണെ
മാനത്തുള്ളൊരു വര്‍ണ്ണപ്പാലം
ചില ചില നേരം വെളിവാകും
മാനത്തുള്ളൊരു വര്‍ണ്ണപ്പാലം
ഒത്തിരി ഒത്തിരി ദൂരത്തുള്ള
വര്‍ണ്ണപ്പാലം മഴവില്ല്

ജാബിര്‍ ഇ പുകയൂര്‍

പ്രതികരണം


                                ബജ്‌റംഗ്ദളിന്റെ വര്‍ഗ്ഗീയ വ്യാധികള്‍
ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയെ മറക്കാന്‍ ശുദ്ധനായ ഒരു മതേതര വാദിക്കും കഴിയുകയില്ല. വിശിഷ്യാ, ഒരു മുസ്ലിമിന്. എങ്കിലും ആ വികാരം പ്രകടിപ്പിക്കാന്‍ മതേതര ഭാരതത്തെ മാനിച്ച് ആരും മുതിരാറില്ല. ബാബ്രി നമുക്ക് മറക്കാതിരി്ക്കുകഎന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന അനിവാര്യ പരിപാടിയല്ലാതെ മറ്റ് കാര്യമായ പ്രചരണങ്ങളൊന്നും ഇവ്വിശയകരമായി ആരും നടത്തുന്നില്ല. അതേ സമയം, മതവിശ്വാസികളുടേതെന്നല്ല ആരുടെയും മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന തരത്തിലാണ് ബജ്‌റംഗ്ദള്‍ എന്ന വര്‍ഗ്ഗീയ സംഘടന അങ്ങാടികളില്‍ കാണപ്പെടുന്ന പതിവ് പോസ്റ്ററുകള്‍. ഡിസംബര്‍ ആറ് വിജയദിനം എന്ന പേരില്‍ ബാബാരിയുടെ മുകളില്‍ നില്‍ക്കുന്ന ദേവതയെ ചിത്രീകരിച്ചു കൊണ്ട് നാടു നിറയെ ബജ്‌റംഗ്ദള്‍ പതിവു പോസ്റ്ററുകള്‍ മത്തര ഭാരതത്തിനെതിരെയുള്ള പല്ലിളിക്കലും വര്‍ഗ്ഗീയതയോടുള്ള പരസ്യ ചുംബനവുമാണ്. ശാന്തിക്കും സമാധാനത്തിനുമെതിരെയുള്ള ഈ വര്‍ഗ്ഗീയ കണ്ണുരുട്ടലിനോട് ശക്തമായ രീതിയില്‍ പ്രബുദ്ധ മലയാളികള്‍ പ്രതികരിക്കട്ടെയെന്നാശംസിക്കുന്നു.

സിദ്ദീഖ് പൂവ്വാട്ടുപറമ്പ്

മിനിക്കഥ


കോടതീയലക്ഷ്യം    
തലേന്ന് രാത്രി തയ്യാറാക്കി വെച്ച ഫയലുകളുമായി വക്കീല്‍ കോടതിയിലെത്തി കൂടെ, കറുത്ത തുണി കൊണ്ട് കണ്ണുകള്‍ കെട്ടിയ ആ യുവതിയും മനസ്സില്‍ തുലാസും തൂക്കി അവള്‍ കേണു തുടങ്ങി . പക്ഷെ, ന്യായാധിപന്‍ എല്ലാം ആസ്വദിച്ചു കഴിഞ്ഞിരുന്നു. ന്യായമായത് ഒഴികെ. എല്ലാം അറിഞ്ഞിരുന്നു, അയാള്‍ അറിയേണ്ടതൊഴികെ...........


അഷ്‌റഫ് പി.കെ കട്ടിപ്പാറ
(ഒന്നാം സ്ഥാനം സീനിയര്‍ മിനിക്കഥ)

കവിത


                                ഒരു മെഴുകുതിരിയുടെ ദുഃഖം

ഒരു കാറ്റടിച്ചതില്‍ പിന്നെ          
ഞാന്‍ മിണ്ടിയില്ല,            
മുകളില്‍ മുനിഞ്ഞു കത്തുമെന്‍
വ്യഥകള്‍ മാത്രം....
ചുവന്നു പഴുത്ത വാക്കുകള്‍
ധരിച്ചെത്തിയ അന്തരാത്മാവില്‍
നിലവിളികള്‍ മാത്രം
കരഞ്ഞു,...... ഉറക്കെ പറഞ്ഞുനോക്കി
 
എന്റൊരിറ്റു വെളിച്ചത്തില്‍ നീ
ഒരായിരം കടലുകള്‍ വറ്റിച്ചു...
നായികകള്‍ക്കപ്പുറത്തു നീ
ചുമരില്‍ തോണ്ടിയെന്നെ നിശ്പ്രഭമാക്കി.
ആല്‍ത്തറയില്‍, അമ്പലത്തറയില്‍
എന്നെയാരും ഊതി നോവിച്ചില്ല,..
എന്റെ കണ്ണീരുകൊണ്ടാരുടേം
കൈ പൊള്ളിയിട്ടില്ല,
ഇവിടെ നിന്റെ യീ
കുഞ്ഞിരുട്ടറയിലാണെനിക്ക്
ശ്വാസം മുട്ടുന്നതും കണ്ണീരു വറ്റുന്നതും

എന്‍ ചുടു കണ്ണീര്‍ വീണു വറ്റിയ
നിന്‍ മേശക്ക് മുകളിലാണ്
എന്റെ മരുമകന്‍ പല്ലിളിച്ചുനില്‍ക്കുന്നത്.
എന്നെയൊന്ന് നോവിക്കുമോ.....?
ക്ഷണ നേരത്തേക്ക് എനിക്കൊന്ന് മരിക്കുവാന്‍
ഒരു നിശ്വാസം വീണതില്‍ പിന്നെ
ഞാനൊന്നും മിണ്ടിയില്ല
ചുവന്ന കുപ്പായം അഴിച്ച് വെച്ച
കറുത്ത പേക്കോലം മാത്രം
മെല്ലെ പറഞ്ഞു.....
"മരിച്ചില്ല ഞാന്‍ താഴെ
വറ്റിയ എന്റെ കണ്ണീരിലിനിയുമുണ്ട്
ജീവന്റെ ഒരായിരം കണികകള്‍"

യഹ്‌യ കെ കെ

കവിത


                                മെഴുകുതിരി

കത്തിത്തുടങ്ങിയാ-
തിരി നാളം
പതുക്കെ പതുക്കെ ഉയര്‍ന്നു
ഇരുട്ടിന്റെ മൂടു പടത്തില്‍
പ്രകാശത്തിന്റെ പകലോനായത്
ജ്വലിച്ച് കൊണ്ടിരുന്നു......
അന്ധകാരത്തിന്റെ നിബിഢതയിലാ
തിരി നാളം
വിശ്വ പ്രകാശം ചൊരിഞ്ഞു കൊണ്ടിരുന്നു.
ചെറു പ്രാണികള്‍, പാറ്റകള്‍
കൂട്ടത്തോടെ വന്നടുത്തു.
മെല്ലെ മെല്ലെയാ
ചെറു നാളത്തില്‍
ഹോമിതരായി- എന്നാല്‍
പ്രകാശ നാളം കണ്ടാ-
തിരിച്ചറിവിന്റെ സ്വത്വങ്ങളെന്ന്
സ്വയം നടിക്കുന്നാ നിഷാദന്‍
പിന്നോട്ട്, പിന്നോട്ട്
ഇരുട്ടില്‍ നിന്നുമിരുട്ടിലേക്ക്
കുതിച്ചു കൊണ്ടിരുന്നു.....
ദുഃഖം സഹിക്ക വയ്യാതെയാ
തിരി നാളം- തന്റെ
ചെറു തീയില്‍ സ്വയം മൃത്യു വരിച്ച
ചെറു പ്രാണികളുടെ
നിത്യ ശാന്തിക്കായ്
പതുക്കെയണഞ്ഞു
ഇപ്പോള്‍ മനുജന് കൂട്ടായ്
ഇരുട്ട് മാത്രം......... 


ബഷീര്‍ അഹമ്മദ്‌


ഉരുകിയൊലിക്കുന്ന ദുഃഖം

അര്‍ക്കനെ തോല്‍പിക്കുവാന്‍ കഴിയില്ലെനി-      
ക്കിത്തിരി വെട്ടമേ തന്നുള്ളു തമ്പുരാന്‍.         
ആകാശമെന്തെന്ന് കണ്ടിട്ടുമില്ല ഞാന്‍
മേല്‍ക്കൂരയാണല്ലോ എന്റെ പുറം ലോകം.
ഒറ്റക്കിതെന്‍ കാലില്‍ നില്‍ക്കുമ്പോള്‍ മാത്രമേ
ഇറ്റുന്നതുള്ളെന്റെ കണ്ണീരിതെന്തമ്മേ
തീപ്പെട്ടിയാണെന്റെ യുറ്റ ചങ്ങാതിയതുരതി
യെന്‍ മെയ്യോട് ചേര്‍ക്കുന്ന നേരത്ത്
എന്‍ തല കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു
പൃഥിയും പിന്നെന്റെ മര്‍ത്യ പ്രഭുക്കളും
എന്റമ്മ പെറ്റിട്ടുമല്ല ഞാന്‍ ജീവിക്കുന്നതെ-
ന്നെ യാരോ കൊള്ളി വെച്ചൊരു നേരത്താ
ഉരുകുകയാണെന്റെ ജീവന്‍ മുഴുക്കെയും
ഉറ്റ കളിക്കൂട്ടുകാരു മെനിക്കില്ല
എന്നമ്മ യെന്നോടു കൂടെയില്ല,ച്ഛനും
ഉരുകിയൊലിച്ചെന്റെ മുന്‍ യാര്‍ക്കോ വേണ്ടി
എന്റെ ജീവിതമൊരുറവ പോല്‍ തന്നെയാ
ഉരുകിയൊലിച്ചൊരു മല പോലെ യെന്‍ ദേഹം
ആരു മറമാടുമെന്റെ യീ ഭസ്മങ്ങള്‍
ആരാരു നീറ്റിലിറക്കുമാ മണ്‍കുടം
ഈശ്വരാ ഞാനിനിയാരോടു പറയുമെന്‍
ദുഃഖവും സന്താപമാകും കഥകളും
വ്യഥകളാണെന്നുള്ളില്‍ തലയിലോ തീയും
ആരിതൊന്നൂതിത്തരും ഇതെന്‍ പ്രാര്‍ത്ഥനആശിഖ് റഹ്മാന്‍

Next previous home

Search This Blog