ഇന്ത്യന്‍ ബാലികക്ക് ഗൂഗിള്‍ അവാര്‍ഡ്......
വര്‍ഷ ഗുപ്ത എന്ന ഏഴു വയസ്സ് കാരി ഡൂഡിള്‍ 4 ഗൂഗിള്‍ മത്സരവിജയിയായി. ഇതിന്റെ മുമ്പും രണ്ട് ഇന്ത്യക്കാര്‍ ഇതില്‍ വിജയികളായിരുന്നു. 'ഇന്ത്യന്‍ സംഗീത ഉപകരണങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ഡൂഡിളാണ് ഈ ബാലികയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഗ്രെയ്റ്റര്‍ നോയ്ഡയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഈ കൊച്ചു മിടുക്കി 'ലോകത്തിന് ഇന്ത്യയുടെ സമ്മാനം' എന്ന പ്രമേയത്തിലാണ് ഈ ഡിസൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുത്ഭവിച്ച സംഗീത ഉപകരണങ്ങളുടെ രൂപങ്ങള്‍ ഉയോഗിച്ചാണ് ഈ ഡിസൈന്‍ മനോഹരമാക്കിയിട്ടുള്ളത്. ഒരു ലാപ്‌ടോപ്പും ഒരു വര്‍ഷത്തേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷനും അവളുടെ സ്‌കൂളിന് രണ്ടു ലക്ഷം രൂപ ഗ്രാന്റുമാണ് പുരസ്‌കാര മൂല്യമായി ഈ ബാലികക്ക് ലഭിക്കുക. ഈ വര്‍ഷം കുട്ടികളുടെ ദിനമായി ആചരിക്കുന്ന നവംബര്‍ 14ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോം പേജ് അലങ്കരിക്കാന്‍ ഈ മിടുക്കിയുടെ ഡൂഡിളുണ്ടാവും.
മുഹമ്മദലി നരിപ്പറ്റ