28/10/2011

മൂന്നു കവിതകള്‍

ഉള്ളി
എത്ര
ചികഞ്ഞാലും
കണ്ണീരു
മാത്രം.....


ദ്വാരം
അവിടം
കാണുവാന്‍
ഇത്തിരി,
ഇവിടം കാണുവാന്‍
ഒത്തിരി വേണം...

കണ്ണാടി
ഒരു പക്ഷെ
നീയെന്നെ
അറിഞ്ഞെന്നു വരാം
എങ്കിലും
നീയറിയില്ല
എന്നിലുള്ള മറ്റാരെയും
കാരണം
ഞാനൊരു
കണ്ണാടിയല്ലല്ലോ........?
യഹിയ കട്ടിപ്പാറ



സ്മരണ

വിശ്വാസം അതല്ലെ എല്ലാം, എന്ന തത്വത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച പൂര്‍വ്വ സൂരികളാണ് ബദ്‌രീങ്ങള്‍. ചരിത്രത്തില്‍ ഇങ്ങനെ ആയുധവും വിശ്വാസവും ബലാളാലം നിന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. മഹാനായ താലൂത്വിന്റെയും അക്രമിയായ ജാലൂത്വിന്റെയും ഇടയില്‍ നടന്ന യുദ്ധം നമുക്ക് ഇത്തരത്തില്‍ പെടുത്താവുന്നതാണ്. എങ്കില്‍ ഇത്തരം മഹത്തായ സംഭവത്തില്‍ നിന്നും വ്യതിരക്തമായി ബദ്‌റില്‍ പ്രകമ്പനം കൊണ്ട വിശ്വാസ വിപ്ലവ വീര്യം ഒന്നുവേറെ തന്നെയാണ്.
ആയിരത്തോളം വര്‍ഷം ആയുധം ഉരസി രക്തം ചിന്തിയ അറബികള്‍ക്ക് വിപ്ലവങ്ങളും സംഘട്ടനങ്ങളും സ്ഥിരം ഹോബിയായിരുന്നു. വെറുമൊരു ഒട്ടകത്തിന്റെ പേരില്‍ ആയിരം വര്‍ഷങ്ങളോളം തമ്മിലടിച്ച് രക്തം ചിന്തിയത് ഇതിന് ഉദാഹരണമാണ്. ഇത് ഇവര്‍ക്ക് മാത്രം അവകാശപ്പെട്ട ചരിത്രമാണ്. എന്നാല്‍ തങ്ങളുടെ മൊത്തം പാരമ്പര്യങ്ങളും വിപ്ലവ വീര്യങ്ങളും ചവിട്ടിയരച്ച് കൊണ്ടായിരുന്നു ബദ്ര്‍ അരങ്ങേറിയത്. കാരണം, ബദ്ര്‍ ഒരു ആയുധ സംഘട്ടനമായിരുന്നില്ലല്ലോ? മറിച്ച് അതൊരു പവിത്രമായ പോരാട്ടമായിരുന്നു. അവിടം പട പൊരുതിയത് ഈമാനും കുഫ്‌റുമായിരുന്നു. അവിടം പൊരുതിയത് തൗഹീതും ശിര്‍ക്കുമായിരുന്നു.വെളിച്ചവും അന്ധകാരവിമായിരുന്നു. ഒടുവില്‍ സത്യം വിജയിച്ചു, അസത്യം പരാജയം കണ്ടു.
മക്ക്ക്കും മദീനക്കുമിടയിലുള്ള ഒരു ഗ്രാമമാണ് ബദ്ര്‍. അറബികളുടെ കച്ചവട കേന്ദ്രമായിരുന്നു ഇവിടം. ശാമിലേക്ക് പോകുന്നവരുടെ വിശ്രമ കേന്ദ്രം കൂടിയായിരുന്നു ബദ്ര്‍. ഇത് വഴി കടന്ന് പോകുന്ന അബൂ സുഫ്‌യാനെയും കച്ചവട സംഘത്തെയും മുസ്‌ലിംകള്‍ തടയുകയും മുസ്‌ലിംകള്‍ തടയുകയും ശേഷം നടന്ന സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെടുകയും ചെയ്തായിരുന്നു ബദ്ര്‍ യുദ്ധത്തിന്‍ കളമൊരുങ്ങിയത്.
പ്രവാചകന്‍ (സ) യും വിശ്വാസികളും മക്ക മുശ്‌രിക്കുകളുടെ അക്രമങ്ങള്‍ സഹിക്ക വയ്യാതെ പിറന്ന മണ്ണ് വിട്ട് മദീനയിലേക്ക് പലായനം ചെയ്ത് മദീനയില്‍ ഇസ്‌ലാമിക പ്രബോധനങ്ങളുമായി കഴിഞ്ഞുകൂടിയപ്പോള്‍ മക്കയില്‍ നബിയും കൂട്ടരും ഉപേക്ഷിച്ച അബൂ സുഫ്‌യാനും കൂട്ടാളികളും ശാമിലേക്ക് കടത്തി വന്‍ ലാഭം കൊയ്യാന്‍ തുടങ്ങിയിരുന്നു. ഈയൊരു സാഹചര്യത്തില്‍ യുദ്ധത്തിനായി അള്ളാഹുവിന്റെ അനുമതിയും. തങ്ങളുടെ വിലപ്പെട്ട സ്വത്തുക്കള്‍ അപഹരിച്ച് അബൂ സുഫ്‌യാനും കൂട്ടരും വന്‍ ലാഭങ്ങള്‍ വാരിക്കൂട്ടി ശാമിലേക്ക് വരുന്നുണ്ടെന്നുമുള്ള വിവരം ലഭ്യമായപ്പോള്‍ നബി (സ) യും സ്വഹാബത്തും ഈ വലിയ കച്ചവട സംഘത്തിന് മുന്നില്‍ ഒരു വിലങ്ങ് സൃഷ്ടിക്കാന്‍ ബദ്‌റിലേക്ക് പുറപ്പെടുകയായിരുന്നു.
നബി (സ) യും സ്വഹാബത്തും യുദ്ധ മുറവിളി കൂട്ടി ബദ്‌റിലേക്ക് കുതിക്കുകയായിരുന്നില്ല. മറിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിമാത്രം പുറപ്പെട്ടതായിരുന്നു. ഇതിനാല്‍ തന്നെ അംഗ ബലവും ആയുധങ്ങളും അവരില്‍ പാടെ കുറവായിരുന്നു. പക്ഷെ, യാദൃശ്ചികമെന്നോണം അബൂ സുഫ്‌യാനും സംഘവും ഈ വിവരമറിയുകയും ഉടനെ തന്നെ അദ്ധേഹം ഈ വിവരമറിയിക്കാന്‍ ഒരു ദൂദനെ അയക്കുകയും ചെയ്തു. വാര്‍ത്ത മക്കയിലെത്തിയതും അവിടെ നിന്ന് മുശ്‌രിക്കുകളുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി ഒരു വന്‍ സായുധ സന്നാഹ സൈന്യം ബദ്‌റിലേക്ക് പുറപ്പെട്ടു. എന്നാല്‍ നബി (സ) യും കൂട്ടരും ബദ്‌റിലേക്ക് വരുന്ന വിവരം അറിഞ്ഞയുടന്‍ അബൂ സുഫ്‌യാനും കൂട്ടരും ചെങ്കടല്‍ വഴി മക്കയില്‍ എത്തിയിരുന്നു. മക്കയില്‍ എത്തിയ ഉടന്‍ ഖുറൈഷി സൈന്യത്തോട് തിരിച്ച് വരാന്‍ കത്തെഴുതിയെങ്കിലും അബൂ ജഹ്‌ലിനെ പോലെയുള്ള നേതാക്കള്‍ ഇതിന് കൂട്ടാക്കിയില്ല. അവര്‍ മുസ്‌ലിംകളെ കണ്ടെത്താന്‍ തന്നെ തീരുമാനിച്ചു. അവസാനം ബദ്‌റില്‍ ഇരു സൈന്യവും മുഖാമുഖം നിന്നപ്പോഴും യുദ്ധം ഒഴിവാക്കാന്‍ നബി (സ) കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമീണ്ടായില്ല.
യാതൊരു തയ്യാറെടുപ്പുമില്ലാതെ ബദ്‌റിലേക്ക് വന്ന മുസ്‌ലിംകള്‍ ഒരു ഭാഗത്ത്, മറു ഭാഗത്ത് സര്‍വ്വായുധ സജ്ജരായ യുദ്ധ പ്രഭുക്കളാണ് മക്കാ മുശ്‌രിക്കുകള്‍ ഇതായിരുന്നു ബദ്‌റിന്റെ രംഗം. എങ്കിലും യാതൊരു പരിഭവവുമില്ലാതെയായിരുന്നു നബി(സ) യും സ്വഹാബത്തും ഇതിനെ കണ്ടത്. കാരണം, അവര്‍ ഈമാനിന്റെ പടയങ്കിയിട്ട് ഇഖിലാസിന്റെ ഇരു തല മൂര്‍ച്ചയുള്ള പടവാളുമായാണ് ബദ്‌റിലേക്കെത്തിയത്. ഇതിനാല്‍ ശത്രുക്കളുടെ പെരുപ്പവും വലിപ്പവും അവരില്‍ ആകുലത ഉണ്ടാക്കിയില്ല. മറിച്ച് അള്ളാഹു മുസ്‌ലിം സൈന്യത്തെ പെരുപ്പിച്ച് കാട്ടിയും വാന ലോകത്തു നിന്ന് സഹായവുമായി മാലാഖമാരെ അയക്കുകയും ചെയ്ത് ശത്രുക്കളുടെ അഹന്ദകള്‍ക്കും ആയുധങ്ങള്‍ക്കും മേലെ ഈമാനിനെ ഉയര്‍ത്തിക്കാട്ടി.
ഒരു യുദ്ധം കൊടുമ്പിരികൊണ്ടു. ഒരു ഭാഗത്ത് പ്രവാചകന്‍(സ)യും മറുഭാഗത്ത് ഇബ്‌ലീസും മുന്നില്‍ നിന്ന് നയിച്ച അവിടെ ഈമാനും കുഫ്‌റും പടവെട്ടി. അനന്ധരം ഇമാനിന്റെ പ്രഭാകിരണങ്ങള്‍ മുന്നില്‍ കുഫ്‌റിന്റെ കൂരിരുട്ടുകള്‍ തകര്‍ന്ന് വീണു

സൂര്യോദയത്തില്‍ (കവിത)

സൂര്യോദയത്തില്‍
അകലെ
അത്ഭുത ദ്വീപില്‍  നിന്ന്
എത്തിച്ച
കസ്തൂരി ഗന്ധമുള്ള,
കുങ്കുമ വര്‍ണ്ണമുള്ള,
പൊട്ട് ചൂടി, അണിഞ്ഞൊരുങ്ങി
ചിരി തൂകുന്നു ആകാശം....
വര്‍ണ്ണിക്കാന്‍ വെമ്പുന്ന
എന്‍ മനസ്സിനെ തളര്‍ത്തിക്കൊണ്ട്
അഴിഞ്ഞാടുന്നു- അവ ള്‍
കനകക്കട്ടി പോ ല്‍
സ്വര്‍ഗ്ഗത്തോപ്പു പോല്‍
ആരു പണിതിതിനെ,
ഏതു ശില്പിയാണ്
ഏതു കലാകാരനാണ്.......?
കൊതിക്കുന്നു ഞാന്‍
അവനെ ഒരു നോക്കെങ്കിലും കാണുവാന്‍
ഏകുമോ സൗഭാഗ്യമതിന്.........!!
കാണ്മാനില്ല,
കുങ്കുമപ്പൊട്ടിനെ – ഇപ്പോ ള്‍
മുടിയിഴകള്‍  ചിതറിയതാവാം
പറവകളതു മൂടിയതാവാം
ഇല്ല, മുടിയിഴകള്  
ഒതുക്കിവെച്ച് ഉയര്‍ന്നു ആ പൂമ്പൊട്ട്
വെണ്മയും നന്മയും നൂറിരട്ടിയാക്കി
വ്യക്തമായി കാണാന്‍ പോലും
പറ്റുന്നില്ലെനിക്കിപ്പോള്
ഭൂമിക്ക് വഴികാട്ടിയായ് സൂര്യനുദിച്ചു
നാഥന്‍ ഉദിപ്പിച്ചു.........

സിദ്ദീഖ് കെ.കെ

ഹൃദയം

ഹൃദയം

ശരീരത്തില്‍  ഒരു മാംസക്കഷണമുണ്ട്, അത് നന്നായാല്‍ സര്‍വ്വവും നന്നായി, അത് മോശമായാല്‍ സര്‍വ്വവും മോശമായി. അതാണ് ഹൃദയം.

മാലാഖമാരേക്കാള്‍ ഉന്നതിപ്പെടാനും മൃഗങ്ങളേക്കാ ള്‍  അധപതിക്കുവാനും സാധിക്കുന്ന വിധത്തിലാണു മനുഷ്യന്‍റെ സൃഷ്ടിപ്പ്.
രാഗം, ദേഷ്യം, കാമം, ക്രോധം, ലോഭം, മോഹം, മദം, വാത്സല്യം, ഈര്‍ഷ്യ, അസൂയ, ദംഭം, ദര്‍പ്പം, അഹങ്കാരം ഇവ ഹൃദയത്തിന്‍റെ വിവിധ വികാരങ്ങളാണ്. രാഗം ലൈംഗികതയെ ഉത്തേജിപ്പിക്കുന്നു, കാമം നിരര്‍ത്ഥകമായ ഒരുപാട് ആര്‍ത്തികളേയും മോഹങ്ങളേയും പണിയുന്നു. ക്രോധം എടുത്തുചാട്ടത്തിന്‍റെ മൂലഹേതുവാണ്. എല്ലാം തനിക്കാകണമെന്ന ആര്‍ത്തി വിചാരമാണ് ലോഭം. ധര്‍മ്മാധര്‍മ്മത്തെ മാനിക്കാത്ത ധനപ്രമത്തത ബാധിച്ച ചിന്തകള്‍ക്ക്‌ തിമിരം ബാധിക്കലാണ് മോഹം. സമ്പത്ത് കൊണ്ട് എന്തും നടക്കുമെന്ന ധാരണയാണ് മദം. മറ്റുള്ളവര്‍ നന്നാവുന്നതിലുള്ള അസഹ്യതയാണ് മാത്സര്യം. തന്നെ ബാധിക്കുന്ന കഷ്ടപ്പാടുക ള്‍  എന്തേ മറ്റുള്ളവനെ ബാധിക്കാത്തത് എന്ന വിചാരമാണ് ഈര്‍ഷ്യ. അപരന് ഗുണം പിടിക്കുന്നത് അസഹ്യമായിക്കൊണ്ട് ദേഷ്യപ്പെടലാണ് അസൂയ. എല്ലാവരും തന്നെ പ്രകീര്‍ത്തിക്കണമെന്ന വിചാരമാണ് ദംഭം. എനിക്ക് തുല്യം മറ്റൊന്നില്ല എന്ന തോന്നലാണ് ദര്‍പ്പം. എന്തിനും ഞാ9 മതിയെന്നത് അഹങ്കാരവുമാണ്.
ഒരുപ്രാര്‍ത്ഥനാ വേളയില്‍ സ്വന്തം കാര്യങ്ങളൊന്നും അല്ലാഹുവിനോട് ചോദിക്കാതെ അന്യന്‍റെയും അയല്ക്കാരന്‍റെയും കാര്യങ്ങള്‍  മാത്രം ചോദിച്ച പ്രവാചക പുത്രി ഫാത്വിമാ (റ)യോട് പുത്രനായ ഹസന്‍ (റ) കാര്യം തിരക്കിയപ്പോ ള്‍  മകനേ........ആദ്യം അവരുടേത്, എന്നിട്ട് നമ്മുടേത് എന്നായിരുന്നു മറുപടി.....!!!!!
സമ്പാ സഅദ് വെള്ളിക്കീല്‍
Next previous home

Search This Blog