10/11/2014

അമ്മ ജുനൈദ്. കെവി ചൊറുക്കള

ഞാന്‍
നിന്റെതൊണ്ടയില്‍ കിടന്നുരുണ്ടപ്പോള്‍
നീയെന്നെ കാര്‍ക്കിത്തുപ്പി..
അതിജീവിച്ചു ഞാന്‍ കുടലിലെത്തി
നീയെന്നെ ചുരുട്ടിക്കൂട്ടി,
ഒരുസ്വകാര്യമുറിയിലടച്ചിട്ടു..
നിന്റെ തീന്മേശയിലെ
ആട്ടിറച്ചിയായിട്ടും
കടിച്ചാല്‍ പൊട്ടാത്ത എല്ലുകള്‍
ഒരുമൂലയിലേക്ക് നീക്കി വെച്ചിട്ടും
ഞാനിന്നേകനാകേണ്ടി വന്നു
ഇനിയൊരു പാത്രത്തിലും
ഇടംതേടാനാവാതെ.........


ജുനൈദ്. കെവി ചൊറുക്കള


Next previous home

Search This Blog