Showing posts with label ഇടപെടലുകള്‍. Show all posts
Showing posts with label ഇടപെടലുകള്‍. Show all posts

05/05/2014

എം.പിയുടെ കഥകള്‍ പ്രകാശിതമായി.

       എം.പിയുടെ കഥകള്‍ പ്രകാശിതമായി.
കപ്പാട്: കാപ്പാട് ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി മുഹമ്മദ് റാഷിദ് എം.പി പെരിങ്ങൊളത്തിന്റെ പത്തോളം കഥകളുടെ സമാഹാരം പുറത്തിറങ്ങി. അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ എഡിറ്റേഴ്‌സ് കൂട്ടായ്മയായ എഴുത്തുകൂട്ടത്തിന് കീഴിലാണ് പുസ്തകം പുറത്തിറക്കിയത്.  അല്‍ ഇഹ്‌സാന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ റഫീഖ് സകരിയ്യ ഫൈസി സ്റ്റുഡന്റ്‌സ് എഡിറ്റര്‍ സിയാദ് ചെറുവറ്റക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ നിസാര്‍ ഹുദവി, രചിസ്ട്രാര്‍ ശാകിര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.


09/03/2014

മുറിവുണങ്ങാതെമുസാഫര്‍ നഗര്‍ --- ശബീര്‍കാക്കുനി

   മുറിവുണങ്ങാതെ മുസാഫര്‍ നഗര്‍
 ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന്റെവര്‍ഗീയരഥം ഉരുളാന്‍ തുടങ്ങിയതിന്റെ ആപല്‍ സൂചകങ്ങളായിരുന്നു ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അറങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍. രാഷ്രട്രീയ പാര്‍ട്ടികളുടെചരടുവലികള്‍ കാരണം ഇന്നലെ വരെ തോളോട് തോളൊരുമ്മി നിന്ന ഇവിടത്തെ മുസ്ലിം ജാട്ട് സമുദായങ്ങളുടെ സൗഹാര്‍ദ്ദത്തിന് മേല്‍കത്തി വെക്കുക വഴി വ്രണപ്പെടുത്തപ്പെട്ട മുസാഫര്‍ നഗറിന്റെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പതിനായിരങ്ങള്‍ ഇന്ന് തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കീഴെ ജീവിതം തള്ളി നീക്കുകയാണ്. നിരാലംബരായ അനാഥമക്കളുടെയും അമ്മമാരുടെയും കണ്ണുനീര്‍തുള്ളികള്‍ തടംകെട്ടി നില്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ട ജയിലറാകളായി നരകിക്കുകയാണ് കലാപബാധിതര്‍.

സ്വാതന്ത്രത്തിന് ശേഷം ഇന്നേവരെ സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ നല്ല ഇന്നലകളെകുറിച്ച് മാത്രമായിരുന്നു മുസാഫര്‍ നഗറിനു പറയാനുണ്ടായിരുന്നത്.
                മുസ്ലിം സമുദായവും ജാട്ട് സമുദായവും തമ്മില്‍ സൂക്ഷിച്ചു പോന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യത്തില്‍ പെട്ടതായിരുന്നു. എന്നാല്‍ വിളിപ്പാടകലെ വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുവര്‍ഗീയ ഫാസിസ്റ്റ്

മാതൃത്വം മരവിക്കുമ്പോള്‍ --- -സിയാദ് ചെറുവറ്റ

                 മാതൃത്വം മരവിക്കുമ്പോള്‍     
    ഹൃദയം നഷ്ടപ്പെട്ട മാതൃത്വത്തിന്റെ നിഷ്ടൂര ക്രൂരതയുടെ ഇരകളുടെ കണ്ണീരുകൊണ്ടാണ് നവ പുലരികളില്‍ മാധ്യമങ്ങള്‍ രചിക്കപ്പെടുന്നത്. ചോരക്കുഞ്ഞുങ്ങള്‍ക്ക് ചോരയില്‍ മുക്കി യാത്രയയപ്പ് നല്‍കുന്ന കാഴ്ച. പിഞ്ചു പൈതങ്ങള്‍ക്ക് ആദരാഞ്ചലികളര്‍പ്പിച്ച് മലയാളിയുടെ കണ്‍തടങ്ങളില്‍ കണ്ണീരിനുപോലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
    എന്തുകൊണ്ട് ഇത്തരം മാനസം മുറിക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം മാതാവിനെ അറുകൊല ചെയ്ത് മടങ്ങാനൊരുങ്ങുന്ന മകന്റെ കാല്‍ വഴുതിയതുകണ്ട് മകനെ ശ്രദ്ധിച്ച് നടക്ക് എന്ന്  ഉപദേശിക്കുന്ന മാതൃ ഹൃദയം.സ്വശരീരത്തില്‍നിന്ന് സ്വയം ജന്മം നല്‍കിയ സ്വന്തം പിഞ്ചോമനയുടെ ജീവ ചേതനയെ സ്വകരങ്ങള്‍കൊണ്ട് അപഹരിച്ചെടുക്കാന്‍ മനസ്സ് കാണിക്കു

ഭരണകര്‍ത്താക്കള്‍ ഉണരാന്‍ സമയമായി
രണഘടന നിയമങ്ങളും അനുശാസനകളും നീതിപൂര്‍ണവും യുക്തിയില്‍ അധിഷ്ടിതമായതുമാണെങ്കില്‍ പോലും വര്‍ത്തമാന കാലയളവിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിലും ഉദ്യോഗങ്ങളിലും കര്‍മ്മങ്ങളിലും കൈപ്പയെപ്പോലെ ജനങ്ങളെ കബളിപ്പിക്കുകയും പ്രത്യക്ഷത്തില്‍ നന്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന് കപട കര്‍മോത്സുകരായിക്കൊണ്ടിരിക്കുകയാണ്. നീതിയുടേയും സമാധാനത്തിന്റെയും മാനങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്ന രാഷ്ട്രീയത്തെ അഴിമതിയിലും അനീതിയിലും മുക്കി

10/10/2013

സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍


സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍
കാപ്പാട്: സര്‍ഗാത്മക പരിപോഷണത്തിനുതകുന്ന കലാവേദികള്‍ അതുല്യമായ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി. ദാമോദര
ന്‍ പറഞ്ഞു. ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് 'ഹൊറൈസണ്‍'13' നാലാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ അഗതി മന്ദിരങ്ങള്‍ സമുഹത്തില്‍ നിര്‍വ്വഹിക്കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന അക്കാദമിക് ഫെസ്റ്റ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക പുരോഗതിക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുന്നൂറോളം കലാ മത്സരങ്ങളും അമ്പതിലേറെ കായിക മത്സരങ്ങളുമണിനിരക്കുന്ന അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ പതിമൂന്നിന് സമാപിക്കും. പരിപാടിയില്‍ പ്രസിഡണ്ട് എം.അഹ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ, പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, കെ. പി അബ്ദുല്‍ അസീസ്, ലത്വീഫ് ഹാജി, മുനമ്പത്ത് അഹ്മദ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കോയ, നിസാര്‍ ഹുദവി, അബ്ദുര്‍റഊഫ് പട്ടിണിക്കര സംസാരിച്ചു.

07/10/2013

ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.

ഹൊറൈസണ്‍

13 ന് വര്‍ണാഭമായ തുടക്കം.
            കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അക്കാദമിക് ഫെസ്റ്റ് ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.
വൈകിട്ട് അല്‍ ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടി മാതൃഭൂമി ചീഫ് പി. ആര്‍. ഒ. കെ. ആര്‍ പ്രമോദ് കുമാര്‍
ഉദ്ഘാടനം ചെയ്തു.
മൂല്യാധിഷ്ഠിത കലകളാണ് സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറ
ഞ്ഞു. സ്ഥാപനത്തിന്റെ വിശാലതയല്ല പ്രതിഭകളെ സൃഷ്ടി്ക്കുന്നത്. മറിച്ച് ഇതു പോലുള്ള സര്‍ഗ മത്സരങ്ങളാണെ
ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ അലി അക് ര്‍ ഹുദവി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്‌പോര്‍ട് മാസിക എഡിറ്റര്‍ വിശ്വനാഥ്,
പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി, അഹമദ് ബാഖവി, നിസാര്‍ ഹുദവി, യഹ് യ കട്ടിപ്പാറ, സഅദ്
വെള്ളിക്കീല്‍ സംസാരിച്ചു.
നേരത്തെ നടന്ന വിളം ര റാലിക്ക് കാപ്പാട് അങ്ങാടി, തിരുവങ്ങൂര്‍ വഴി അല്‍ ഹുദാ കാമ്പസില്‍ സമാപിച്ചു.
എം. അഹമദ് കോയ ഹാജി പതാക ഉയര്‍ത്തി. അബ്ദുറഊഫ് പട്ടിണിക്കര, അഷ്‌റഫ് കട്ടിപ്പാറ, സിയാദ് പെരിെ
ങ്ങാളം നേതൃത്വം നല്‍കി.

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം



           കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ ഈ വര്‍ഷത്തെ അക്കാദമിക് ഫെസ്റ്റ് 'ഹൊറൈസണ്‍-13' ന് ഇന്ന് തുടക്കം. വൈകീട്ട് 03.45 ന് അല്‍ ഹുദാ പ്രസിഡന്റ് അഹ്മദ് കോയ ഹാജി പതാക ഉയര്‍ത്തുന്നതോടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തിന് ആരവങ്ങളുയരും. പതാക ഉയര്‍ത്തലിന് ശേഷം അല്‍ഹുദാ കാമ്പസില്‍ നിന്ന് കാപ്പാട് തിരുവങ്ങൂര്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിളംബര ജാഥ പുറപ്പെടും. ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് ശേഷമായിരിക്കും റാലി പ്രചാരണ കേന്ദ്രങ്ങളിലേക്ക് നീങ്ങുക. ജാഥ അല്‍ഹുദാ കാമ്പസില്‍ സമാപിച്ചതിന്ന് ശേഷം രാത്രി 07.00 മണിയോടെ ഫെസ്റ്റിന്റെ സ്റ്റേജ് പരിപാടികള്‍ മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ.ആര്‍ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്വാദിഖ് ഹസനി അക്കാദമി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, നിസാര്‍ ഹുദവി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.
അക്കാദമി, ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളിലെ കലാ സര്‍ഗ്ഗ കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ്ഗ ദിനരാത്രങ്ങളാണ് അക്കാദമിക് ഫെസ്റ്റ്. അമ്പതിലേറെ കായിക മത്സരങ്ങളും ഇരുനൂറോളം കലാമത്സരങ്ങളും അക്കാദമിക്  ഫെസ്റ്റിനെ സമ്പുഷ്ടമാക്കുന്നു. കായിക, സ്റ്റേജേതര മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് രാത്രി ഏഴ് മുതല്‍ 12 ശനി വരെയുള്ള തിയ്യതികളില്‍ രാവിലെ മുതല്‍ രാത്രി 10.00 വരെ നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കള്‍ക്കായി കലാലയ മുറ്റം ഒരുങ്ങിക്കഴിഞ്ഞു.


13/09/2013

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍ - അജ്മല്‍ ആര്‍ കെ

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
     2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന

08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

05/02/2013

ബണ്ടിച്ചോറിലും പാഠമോ?

ബണ്ടിച്ചോറിലും പാഠമോ?

ഹൈടെക് കള്ളന്‍,സൂപ്പര്‍ച്ചോര്‍,ബണ്ടിച്ചോര്‍ എന്നീ നാമങ്ങള്‍ അപരിചിതമായ കൊച്ചുകുട്ടികള്‍പോലും കേരളത്തിലെന്നല്ല ഇന്ത്യയിലും കാണില്ല.2013 ജനുവരി 22 മുതല്‍ കേവലം നാലോ അഞ്ചോ ദിവസങ്ങള്‍ക്കകം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കുപ്രസിദ്ധ കള്ളന്‍ ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് എങ്ങനെ ഇത്രയും കുതന്ത്രശാലിയായി മാറി? ഒരേയൊരു ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിന്റെ മോഷണം അതും റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ കാമറകളും സ്ഥാപിക്കപ്പെട്ട ഗോപാലന്‍ നായരുടെ വീട്ടില്‍.! മോഷണത്തിന്റെ സകല നീക്കുപോക്കുകളും സ്വമേതയാ തീരുമാനിച്ച് കടന്ന്കളയുകയും ചെയ്ത ബണ്ടിചോറിന്ന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഉറക്കച്ചുവടില്‍ നിന്ന് എഴുന്നേറ്റടുടന്‍ ബണ്ടിയുടെ വാര്‍ത്തയ്ക്കായ് ഓടുന്ന അവസ്ഥ സംജാതമായി.മാത്രമല്ല ബണ്ടിയെ കുറിച്ച്വന്ന്വേഷിക്കാനുള്ള അന്വേഷണത്വരയും ജിജ്ഞാസയും ഒരായ്ച്ചയോളം നിലനിന്നു.
പതിമൂന്നുവര്‍ഷം ജയില്‍വാസമരുഭവിക്കുകയും ആശുപത്രിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടതും മോഷിടിച്ച മിസ്തുഷിബയുപയോഗിച്ച് ടാക്‌സിയില്‍ സഞ്ചരിക്കവെ മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാഫിക് ഐലന്‍സിന്ന് സമീപത്തെ ട്രാഫിക് ജാമില്‍ നിന്ന് ഡ്രൈവറെ ആക്രമിച്ച് കടന്ന് കളയുകയും തുടങ്ങി വിവിധ ക്രൈമുകള്‍ ചെയ്തവന്‍ ക്രിമിനലിന്ന് എന്തുകൊണ്ടും കഠിന ശിക്ഷ തന്നെ നല്‍കേണ്ടിയിരുന്നു.ഒടുവില്‍ പൂനയില്‍ പോലീസിന്റെ മുന്‍കരുതലോടെയുള്ള അറസ്റ്റിന്ന് കീഴടങ്ങേണ്ടിവന്ന ബണ്ടിക്ക് എന്ത്‌കൊണ്ടും ശിക്ഷലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

15/01/2013

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.


കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ മിക്ക കവലകളും വ്യത്യസ്ത സംഘടനകളുടെ ആശയ സംഘട്ടനങ്ങള്‍കൊണ്ടും അതിലുപരി തെറിയപിശേകങ്ങള്‍ കൊണ്ടും സജീവമായി കൊണ്ടിരിക്കുകയണ്.വാഗ്‌ധോരണികളാല്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നതില്‍ സംഘടനാ നേതാക്കളും അവരുടെ കൂലി പ്രഭാഷകന്‍മാരും വാതോരാതെ സംസാരിക്കുമ്പോള്‍ കേവലം മാനുഷിക മൂല്യങ്ങള്‍പോലും മനപ്പൂര്‍വ്വമോ അല്ലാതയോ അവഗണിക്കുന്നു.ഉത്തമ സമുദായത്തിന്ന് മാതൃകയായി വളരേണ്ടവര്‍ കവലകള്‍തോറും പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ ഒരു മുസല്‍മാനെന്ന നിലയില്‍ ലജ്ജിക്കേണ്ടിവരുന്നു.ഒട്ടുമിക്ക സംഘടനാ നേതാക്കളും അവരുടെ സംഘടനാ വളര്‍ച്ചക്കു വേണ്ടി മറ്റിതര സംഘടനയുടെ പിഴവുകളും കുറ്റങ്ങളും പൊതു ജനത്തിന്ന് മദ്ധ്യേ വലിയ സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇതര മത വിശ്വാസികള്‍ പോലും അന്താളിച്ചുപോകുകയാണ്.വാക്കില്‍ പിഴയും നെല്ലില്‍  പതിരും എന്ന പഴമൊഴി നിലനില്‍ക്കുന്ന കേരളത്തല്‍-പണ്ഡിത

21/11/2012

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യപ്രകടനം നടത്തി
 




 കാപ്പാട്: ഇസ്രായേലിന്റെ നരനായാട്ടിന് ഇരകളാവേണ്ടി വന്ന ഫലസ്തീനി ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കാപ്പാട് ഐനുല്‍ ഹുദാ യതീംഖാനയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രകടനം നടത്തി. ഇരുനൂറു കണക്കിന് ആളുകള്‍ പെെങ്കടുത്ത റാലി കാപ്പാട് അങ്ങാടിയെ സ്തംഭിപ്പിച്ചു. ഐനുല്‍ ഹുദാ ഓര്‍ഫനേജില്‍ നിന്നാരംഭിച്ച റാലിക്ക് പി.കെ.കെ ബാവ, എം. അഹ്മദ് കോയ ഹാജി, പി.ടി.എ പ്രസിഡന്റ് അബ്ദുറഹിമാന്‍ ബാഖവി, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.

17/07/2012

മാര്‍ക്സിസ്റ്റ് സത്രീ വിരുദ്ധത.


മാര്‍ക്സിസ്റ്റ് സത്രീ വിരുദ്ധത.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന്റെ പങ്ക് അനിഷേധ്യമാണ്. പാര്‍ട്ടി സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ ബുദ്ധിജീവികളെ അണിനിരത്തി സി.പി.ഐ.എമ്മിനെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെങ്കിലും പ്രബുദ്ധകേരളത്തിലെ ജനാധിപത്യ മതേതരത്വ വിശ്വാസികള്‍ അതുള്‍കൊള്ളാന്‍ തയ്യാറല്ല.പാര്‍ട്ടി പങ്ക് നിഷേധിക്കുകയും മീഡിയകള്‍ക്കെതിരെ ആക്രോശിക്കുകയും നിഷ്പക്ഷമതികളുടെ വിമര്‍ശനങ്ങളെ പ്രധിരോധിക്കുകയും ചെയ്യുമ്പോഴും കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് പാര്‍ട്ടി നേതാക്കന്മാര്‍ അറിയുന്നില്ല. ടി.പി വധം സി.പി.ഐ.എമ്മി ന്റെ ആസൂത്രിത പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ നൂറ് കണക്കിനു പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞു.പ്രത്യേയ ശാസ്ത്ര വ്യകതത നഷ്ടപെടുകയും ക്വട്ടേഷന്‍ സംഘങ്ങളുടെ കൂടാരവുമായി മാറിയ പാര്‍ട്ടി ഇതുവരെ ഒരു ആത്മ പരിശോധനയ്ക്ക് തയ്യാറായിട്ടില്ല

11/07/2012

യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്


യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്?

പ്രമുഖ പാശ്ചാത്യ ചിന്തകന്‍ ഗോസ്റ്റഫ് ലെബോണ്‍ തന്റെ  (അറബ് സംസ്‌കാരം ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (ചില എഴുത്തുകാര്‍ അവകാശപ്പെടുന്നത് പോലെ കുരിശു യുദ്ധങ്ങളല്ല യൂറോപ്പില്‍ വിജ്ഞാനം വിതറിയത്. മറിച്ച് സ്‌പെയിന്‍,സിസിലി,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ വിജ്ഞാന ധാരകള്‍ യൂറോപ്പിലേക്കെത്തുകയായിരുന്നു.)
 യൂറോപ്പ് ഇന്ന് നേടിക്കയിഞ്ഞ സര്‍വ്വസ്വ മേധാവിത്തങ്ങള്‍ക്ക് പിന്നില്‍ ഒരു കാലത്ത് അജ്ഞതയുടെ ആഴക്കടല്‍ താണ്ടിയ അറബികള്‍ വഹിച്ച പങ്കിനെ തുറന്ന് സമ്മദിക്കുന്നതോടൊപ്പം സാര്‍വ്വ ലൗകിക സ്വീകാര്യതയും ഉത്തരാധുനിക ലോക സംഹിതയെ അടക്കി വാഴാനുതകുന്ന വൈജ്ഞാനിക ,സാംസ്‌കാരിക മേധാവിത്വ ശക്തിയായി മാറിയ യൂറോപ്പിന്റെ നവോന്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മാത്രം അറബികള്‍ പ്രാപ്തരായിരുന്നോ എന്ന സംശയാദൃഷ്ടിയോടുള്ള പെതുബോധത്തെ  തച്ചുടക്കുകയാണിവിടെ സര്‍ ഗോസ്റ്റണ്‍ ലെബോണ്‍.
 ദുര്‍ഗുണങ്ങള്‍ക്കും ധാര്‍മ്മിക അധ:പതനങ്ങള്‍ക്കും നിരന്തരമായ ഗോത്ര കലഹങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച അറബ്യന്‍ ഉപദ്വീപില്‍ കലാപങ്ങളും കലഹങ്ങളുമായി ഒട്ടകക്കൂട്ടങ്ങളോട് സല്ലപിച്ച് നാടോടികളായി ജീവിച്ച അറബികളില്‍ ക്രിസ്താബ്ദം 571 ല്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) യുടെ ദിവ്യ സന്ദേഷത്തിന്റെ ജ്ഞാന സ്ഫുരണ്ങ്ങള്‍ പ്രവഹിച്ചതോടെ മുരടിച്ചു പോയ ശിലാഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ തെളിനീര്‍ തടാകങ്ങളായ ഒരു നവ സമീഹം അവിടെ രൂപം പ്രാപിക്കുയായിരുന്നു. അങ്ങനെ ജീര്‍ണതയുടെ മരണവാതില്‍ക്കലില്‍ നിന്നും പതിയെ എഴുനേറ്റ് വിജ്ഞാനത്തിന്റെ പ്രകാശ ജ്യോതിസ്സുകളാവുകയായിരുന്നു അവര്‍.

25/01/2012

അക്ഷര സാഗരത്തിന് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍



സാംസ്‌കാരിക കൈരളിയുടെ അണയാത്ത അക്ഷരജ്യോതിക്ക് 'എഴുത്തുകൂട്ട'ത്തിന്റെ ഹൃദയാജ്ഞലികള്‍..................

25/12/2011

പ്രതികരണം


                                ബജ്‌റംഗ്ദളിന്റെ വര്‍ഗ്ഗീയ വ്യാധികള്‍
ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയെ മറക്കാന്‍ ശുദ്ധനായ ഒരു മതേതര വാദിക്കും കഴിയുകയില്ല. വിശിഷ്യാ, ഒരു മുസ്ലിമിന്. എങ്കിലും ആ വികാരം പ്രകടിപ്പിക്കാന്‍ മതേതര ഭാരതത്തെ മാനിച്ച് ആരും മുതിരാറില്ല. ബാബ്രി നമുക്ക് മറക്കാതിരി്ക്കുകഎന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന അനിവാര്യ പരിപാടിയല്ലാതെ മറ്റ് കാര്യമായ പ്രചരണങ്ങളൊന്നും ഇവ്വിശയകരമായി ആരും നടത്തുന്നില്ല. അതേ സമയം, മതവിശ്വാസികളുടേതെന്നല്ല ആരുടെയും മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന തരത്തിലാണ് ബജ്‌റംഗ്ദള്‍ എന്ന വര്‍ഗ്ഗീയ സംഘടന അങ്ങാടികളില്‍ കാണപ്പെടുന്ന പതിവ് പോസ്റ്ററുകള്‍. ഡിസംബര്‍ ആറ് വിജയദിനം എന്ന പേരില്‍ ബാബാരിയുടെ മുകളില്‍ നില്‍ക്കുന്ന ദേവതയെ ചിത്രീകരിച്ചു കൊണ്ട് നാടു നിറയെ ബജ്‌റംഗ്ദള്‍ പതിവു പോസ്റ്ററുകള്‍ മത്തര ഭാരതത്തിനെതിരെയുള്ള പല്ലിളിക്കലും വര്‍ഗ്ഗീയതയോടുള്ള പരസ്യ ചുംബനവുമാണ്. ശാന്തിക്കും സമാധാനത്തിനുമെതിരെയുള്ള ഈ വര്‍ഗ്ഗീയ കണ്ണുരുട്ടലിനോട് ശക്തമായ രീതിയില്‍ പ്രബുദ്ധ മലയാളികള്‍ പ്രതികരിക്കട്ടെയെന്നാശംസിക്കുന്നു.

സിദ്ദീഖ് പൂവ്വാട്ടുപറമ്പ്

04/11/2011

ഒക്കുപൈ വാള്‍ സ്ട്രീറ്റ്‌


ഒക്കുപൈ വാള്‍ സ്ട്രീറ്റ്‌
ആഗോളമുതലാളിത്തത്തിന്‍റെശ്രീകൊവിലെന്നറിയപ്പെടുന്ന
വാള് സ്ട്രീറ്റില്‍ നിന്നും വിപ്ലവത്തിന്‍റെ പടധ്വനി കുറച്ചുനാളായി മുഴങ്ങിക്കൊണ്ടിരിക്കുന്നു. അതിസമ്പന്നരുടെയും കോ4പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഏതാനും വമ്പന്മാരാണ് സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്. OCCUPY WALLSTREET!  എന്ന മുദ്രാവാക്യവുമായി സെപ്ററംബര്‍ 17 ന് വാകോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവെച്ച പ്രതിഷേധ സമരം ഇന്ന് 957 സിറ്റികളി ല്‍  വ്യാപിച്ചതായി ദി ഗാര്‍ഡി൯  പത്രം രേഖപ്പെടുത്തുന്നു. ഈ ജനകീയ സമരത്തിന്‍റെ പൊരു ള്‍  ചെന്നെത്തുന്നത് മുതലാളിത്തത്തിന്‍റെ കരാള ഹസ്തങ്ങളി ല്‍ പെട്ട് പിടയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്.400 അതിസമ്പന്നരുടെ സമ്പാദ്യം രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവയ്ച്ചുവെക്കുന്നതാണെന്നാണ് കണ്ടെത്ത ല്‍. “We are the 99%”
എന്ന ബാനര്‍ തലക്കെട്ട് അ4ത്ഥമാക്കുന്നത് കണ്‍സ്യൂമറിസം മുഖേനെ മുതലാളിത്തം ചൂഷണോപാധിയാകുന്നതിനെയാണ്. ഇവിടെയാണ് ഇസ്ലാമിക സാമ്പത്തിക സുഭദ്രതയുടെ തിളക്കം കൂടുന്നത്. ഉള്ളവനി ല്‍ നിന്നും ഇല്ലാത്തവനിലേക്ക് ചെന്നെത്തുന്ന സക്കാത്ത് സമ്പ്രദായവും കാലവിപത്തുകളെ തടുത്തുവിടുന്ന സ്വദഖ സമ്പ്രദായവും ഇതിന് മാറ്റുരക്കുന്നു. കമ്മ്യൂണിസവും ക്യാപ്പിറ്റലിസവും തകര്‍ന്നിടിയുമ്പോള്‍ സകല രാഷ്ട്രങ്ങളും ഇപ്പോ ള്‍  ബാങ്കുകളി ല്‍  തുറക്കുന്നത് ഇസ്ലാമിക് വിന്‍ഡോകളാണെന്നുള്ളതു കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം...

സദഖത്തുള്ള ഏറനാട്

അഫ്ഗാന്‍: അമേരിക്ക തോറ്റതോ താലിബാന്‍ ജയിച്ചതോ?

 അഫ്ഗാന്‍: അമേരിക്ക തോറ്റതോ താലിബാന്‍ ജയിച്ചതോ?
അഫ്ഗാനിസ്ഥാനിലെ ശരീഅ കോളേജില്‍ പഠിക്കുന്ന മത വിദ്യാര്‍ത്ഥികള്‍ സൃഷ്ടിച്ചതും ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ പവറായ അമേരിക്ക ഒരു കാലത്തു പാലൂട്ടി വളര്‍ത്തിയ ഉസാമയുടെ തന്നെ സഹായത്താല്‍ വളര്‍ന്നു വന്നതും, ഇന്നു ലോകം ഉത്ഘണ്ടയോടെ നോക്കിക്കൊണ്ടിരിക്കുന്നതുമായ സംഘടനയാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ വന്‍ സ്വാധീനം ചെലുത്താനും ശരീഅത്ത് നിയമമനുസരിച്ചു സുന്ദരമായ ഇസ്‌ലാമിക ഭരണം നടത്താനും താലിബാനി കഴിഞ്ഞിരുന്നു.
വര്‍ഷങ്ങളോളം അഫ്ഗാനില്‍ നരനായാട്ട് നടത്തിയ സോവിയറ്റ റഷ്യയെ കെട്ടു കെട്ടിച്ചു കൊണ്ടു നജീബുല്‍ സര്‍ക്കാരിനെ പുറത്താക്കി 1992 ഏപ്രില്‍ 18നു കാബൂള്‍ പിടിച്ചടക്കപ്പെടികയും ബര്‍ഹാനുദ്ധീന്‍ റബ്ബാനിയുടെ നേതൃത്വത്തിലുല്‍ ഇസ്‌ലാമിക ഭിണകൂടം നിലവില്‍ വരികയും ചെയ്തു. എന്നാല്‍ പിന്നീട് അഫ്ഗാനില്‍ വ്യത്യസ്ഥ ഇസ്‌ലാമിക സംഘടനകള്‍ തമ്മില്‍ ആഭ്യന്തര യുദ്ധങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. ഹിസ്ബ്ഇസ്‌ലാമി എന്ന സംഘടനയുടെ നേതാവ് ഐക്മത്യാറായിരുന്നു റബ്ബാനിയുടെ പ്രധാന എതിരാളി. ഈ അവസ്ഥയിലാണ് 1995ന് പാക്കിസ്ഥാന്റെ രഹസ്യ പിന്തുണയോടു കൂടി 'താലിബാന്‍'(ഇസ്‌ലാമിന്റെ വിദ്യാര്‍ത്ഥികള്‍) എന്ന സായുധ മത മൗലിക വിഭാഗം രൂപപ്പെടുന്നത്. സൗദി അറേബ്യയിലെ കോടീശ്വരനും മുന്‍പ് അമേരിക്കയുടെ വലം കൈയുമായിരുന്ന ഉസാമ ബിന്‍ ലാദന്റെ സര്‍ئ സഹായങ്ങളും താലിബാനുണ്ടായിരുന്നു. എന്നാല്‍ സൗദി അറേബ്യയും പാക്കിസ്ഥാനും മാത്രമേ താലിബാനെ പിന്തുണച്ചുല്‍ു. താലിബാന്റെ ഉദ്ഭവത്തോടെ ഐക്മത്യാറും ബര്‍ഹാനുദ്ധീന്‍ റബ്ബാനിയും ഒന്നാവികയും 1996ന് ഐക്മത്യാര്‍ അഫ്ഗാനിസ്ഥാന്റെ പ്രധാനമന്ത്രിയാവിതയും ചെയ്തു.
താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ പോരാട്ടമാരംഭിക്കുകയും ഓരോ പ്രദേശങ്ങള്‍ ഓരോന്നായി ക؟ിലാക്കുകയും അവസാനം ശക്തമായ ആക്രമണത്തിലൂടെ കാബൂള്‍ പിടിച്ചടക്കുകയും അഫ്ഗാന്റെ ഭരണം ക؟ിലാക്കുകയും ചെയ്തു.ശരീഅത്തിലധിഷ്ഠിതമായ ഭരണവും നീതിന്യായവും താലിബാന്‍ അഫ്ഗാനില്‍ കൊണ്ടു വന്നു. സ്ത്രീകള്‍ക്ക ഇةാമിക വേഷം നിര്‍ബشമാക്കി. യൂറോപ്യന്‍മാര്‍ കൊണ്ടു വന്ന സാംസ്‌കാരിക രീതിയെ ശക്തമായി എതിര്‍ത്തു. രാജ്യത്തിന്റെ വടക്ക ഭാഗം മാത്രമേ താലിബാന്റെ കൈയിലില്‍ാതിരുന്നത്. എന്നാല്‍ ഈ ഭരണത്തെ അംഗീകരിച്ചത് പാക്കിസ്ഥാനും സൗദി അറേബ്യയും മാത്രമായിരുന്നു.
പിന്നീടങ്ങോട്ട് അഫ്ഗാനിന്റെ സാമൂഹിക സമവാക്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാفാത്യര്‍ക്കെതിരെയുല്‍ വികാരം താലിബാന്‍ ഇറക്കി വിട്ടു. 1998 ല്‍ നയ് റോബിലെയും ഡാര്‍ എഡ്‌സലാമിലെയും അമേരിക്കന്‍ എംബസികളില്‍ ഭീകരാക്രമണങ്ങള്‍ നടന്നു. ഈ സന്ദര്‍ഭത്തില്‍ അമേരിക്ക താലിബാനെതിരെ തിരിയുകയും തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് 2001 സെപ്തംപര്‍ 11 ന് അമേരിക്കയും പ്രധാന ഭരണ സിരാകേന്ദ്രങ്ങളിലൊന്നായ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം(ലോക വ്യാപാര കേന്ദ്രം) തകര്‍ക്കപ്പെട്ടു. അമേരിക്കയുടെ അഭിമാനത്തില്‍ ക്ഷതമേല്‍പ്പിച്ച സംഭവത്തിന്റെ ഉത്തരവാദിയായി ഉസാമ ബിന്‍ ലാദനെ സംരക്ഷിക്കുന്നു വെന്നാരോപിച്ച് അമേരിക്ക താലിബാനെ യുദ്ധം പ്രഖ്യാപിക്കുകയും അഫ്ഗാനിലേക്ക കടക്കാന്‍ ആരംഭിച്ചു. 30 സംസ്ഥാനങ്ങളുല്‍അഫ്ഗാന്റെ വടക്കു ഭാഗത്ത് താലിബാനെതിരെ പോരാടിക്കെണ്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുല്‍ വടക്കന്‍ സഖ്യത്തിന്റെ സഹായത്തോടെ 2001 ഒക്‌ടോബര്‍ ഏഴിന് കാട്ടലന്‍മാരായ അമേരക്കയും സഖ്യരാഷ്ട്രമായ ബ്രിട്ടന്റെയും സൈന്യങ്ങള്‍ അഫ്ഗാനില്‍ രംഗപ്രവേശനം നടത്തുകയും തുടര്‍ന്ന് അതിഭയാനകമായ കൂട്ടക്കൊലകളും പീഢനങ്ങളും അഫ്ഗാനില്‍ നിരന്തരം അരങ്ങേറി. അന്യ നാടുകളില്‍ കടന്ന് കയറി രാജാക്കന്മാരെയും പടത്തലവന്മാരെയും പിടികൂടി ചങ്ങലയില്‍ ബشിച്ചു റോമിലെ കൊളോസിയത്തില്‍ പ്രദര്‍ശന വസ്തുവാക്കി പട്ടിണി കിടക്കുന്ന സിംഹങ്ങള്‍ക്കും പുലികള്‍ക്കും എറിഞ്ഞു കൊടുക്കുന്ന പഴയ റോം ചക്രവര്‍ത്തിമാരുടെ രക്തം സിരകളില്‍ ഒഴുരകുന്നവരാണ് അമേരിക്കന്‍ സൈനികര്‍. ഇങ്ങനെയുല്‍ അമേരിക്കയുടെ നരനായാട്ട് തന്നെയായിരുന്നു അഫ്ഗാനില്‍ അരങ്ങേറിയത്. അവസാവനം നവംമ്പര്‍ അവസാനത്തോടെ താലിബാന്‍ ഭരണം നിലം പതിച്ചു.
2001 ഡിസംബര്‍ 22 ന് ബോണില്‍ നടന്ന അഫ്ഗാന്‍ നേതാക്കളുടെ യോഗത്തില്‍ ഹമീദ് കര്‍സായിയുടെ നേതൃത്വത്തില്‍ ഇടക്കാല ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും താലിബാന്‍ പോരാട്ടം അവസാനിപ്പിച്ചിരുന്നില്‍. പിന്നീടങ്ങോട്ട് പോരാട്ടങ്ങളുടെ നാളുകളായിരുന്നു. താലിബാനെ തകര്‍ക്കുക എന്നതിലുപരി ഇةാമിനെ ഉന്മൂലനം ചെ؟ുക എന്ന കുബുദ്ധിയാണ് അവരിലുദിച്ചത്. പ്രചരിപ്പിച്ചു. ഈ ഒരു ലക്ഷ്യത്തനായി കോടിക്കണക്കിന്ന് ഡോളറുകളാണ് അഫ്ഗാന്‍ അധിനിവേശത്തിന്ന് വേണ്ടി അമേരിക്കന്‍ ഖജനാവില്‍ നീക്കി വെച്ചത്. 
അമേരിക്കന്‍ സൈന്യത്തിന്റെ ലോങ് റോഞ്ചുകളും ആളില്‍ാ വീമാനങ്ങളും അഫ്ഗാനിലെ സിവിലിയന്മാരെ നിരന്തരം കൊന്നൊടുക്കിയെങ്കിലും താലിബാന്റെ വീര്യം വര്‍ദ്ധിക്കുകയല്‍ാതെ കുറഞ്ഞിട്ടില്‍. താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്കെന്നു പറഞ്ഞ് അഫ്ഗാന്‍ ഗ്രാമങ്ങളില്‍ നരനായാട്ട് നടത്തിയിട്ടും താലിബാനെ ഒറ്റു കൊടുക്കാന്‍ ആരും തയാറായിരുന്നില്‍. അഫ്ഗാനില്‍ മനുഷ്യരെന്നു പറയുന്നത് വെല്‍ത്തൊലിയുല്‍വരെ കുറിച്ച് മാത്രമാണെന്നും അവരുടെ ജീവനു മാത്രമേ വിലയുല്‍ു വെന്നും മനുഷ്യാവകാശം എന്നു പറയുന്നത് വെള്ളക്കാരനു മാത്രം ബാധകമായ കാര്യങ്ങളാണെന്നും ഉറച്ചു വിശ്വസിക്കുന്ന അഫ്ഗാന്‍ ജനങ്ങളെ വെറുതെ വിട്ടില്‍. മരണം വരെ അഫ്ഗാന്‍ മലയിടുക്കകളില്‍ 
previous home

Search This Blog