23/01/2012

"പട്ടുര്‍മാല് തൊടങ്ങ്യോളീ….." (കവിത)

"പട്ടുര്‍മാല് തൊടങ്ങ്യോളീ….."
ഉമ്മാക്ക് 'പട്ടുറുമാല്‍'
ഇക്കാക്ക് 'സ്റ്റാര്‍ സിംഗര്‍'
കുഞ്ഞിമോന് 'അലാവുദ്ദീന്‍…'
ഇശാ മഗ്‌രിബിന്നിടയില്‍
വീട്ടിലൊരുഗ്ര സംഘട്ടനം………..!!!!!
പല്ലെല്ലാം കൊഴിഞ്ഞ
തൊണ്ണുകാട്ടി , വല്ലിമ്മ
'പട്ടുര്‍മാല് തൊടങ്ങ്യോളീ……!!!!.'
ഹൊ… കിഴവിക്കും വേണം
പട്ടുര്‍മാല്…………….
ബഹളങ്ങള്‍ക്കിടയില്‍
ചുമരില്‍ സ്‌ക്രീന്‍ തെളിഞ്ഞു,
മൊഞ്ചത്തിമാരെത്തി,
വളകിലുങ്ങി,
മുറുക്കാന്‍ ചവച്ച്
വല്ലിമ്മ താളം പിടിച്ചു………!!!

യഹ് യ  കട്ടിപ്പാറNext previous home

Search This Blog