01/01/2012

ദര്‍ശന ചാനല്‍: ദൃശ്യമാധ്യമ രംഗത്തെ പുതിയ കാല്‍വെപ്പ്


ദര്‍ശന ചാനല്‍: ദൃശ്യമാധ്യമ രംഗത്തെ പുതിയ കാല്‍വെപ്പ്
കേരളത്തിലെ സമകാലിക ചാനല്‍ ചക്രവാളങ്ങള്‍ നിയന്ത്രിക്കുന്നത് പൊതുവെ മുസ്ലിം വിരുദ്ധ താല്‍പര്യങ്ങളുടെ അപ്പോസ്തലന്മാരാണ്. മഅ്ദനി, ലൗ ജിഹാദ് വിഷയങ്ങളില്‍ ഈ ഇരട്ടത്താപ്പിന്റെ രംഗാവിഷ്‌കാരങ്ങള്‍ മലയാളി പ്രേക്ഷകര്‍ വേണ്ടവോളം കണ്ടാസ്വദിച്ചതാണ്. ഈ വിഷമലീകൃത ചുറ്റുപാടില്‍ തികച്ചും വ്യതിരക്തമായി വിനോദവും വിജ്ഞാനവും ധാര്‍മ്മിക കൈയ്യൊപ്പോടെ എന്ന മുദ്രാവാക്യമുയര്‍ത്തി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ദര്‍ശന ചാനല്‍ പ്രേക്ഷക സമക്ഷം ഇന്നെത്തുമ്പോള്‍ പ്രബുദ്ധ ജനത അഭിമാന പുളകിതരാണ്. വിനോദ ചാനലായി തുടങ്ങി വൈകാതെ വാര്‍ത്താചാനലാവാനിരിക്കുന്ന ദര്‍ശന ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
രാമായണ കഥകളും ഉണ്ണിയേശുവിന്റെ ചരിത്രാവിഷ്‌കാരങ്ങളും അലാവുദ്ധീന്റെ അത്ഭുത വിളക്കുമെല്ലാം മണിക്കൂറുകള്‍ നീളുന്ന ഹോം സിനിമകളും സീരിയലുകളുമായി മാറുന്ന മലയാളിയുടെ ദൃശ്യമാധ്യമ പരിസരങ്ങളില്‍ വിനോദത്തിനും വിജ്ഞാനത്തിനും ധാര്‍മ്മിക കൈയ്യൊപ്പ് ചാര്‍ത്തുന്നത് പുത്തനനുഭവം തന്നെയായിരിക്കും. ഒപ്പമിരുന്ന് കാണാം നമുക്ക് സത്യധാര ചലന പാതയാക്കുന്ന ഖാഫിലക്കൂട്ടത്തിന്റെ ദര്‍ശനാവിഷ്‌കാരം.

No comments:

Next previous home

Search This Blog