സര്‍ഗ്ഗ വസന്തത്തിന്റെ ചക്രവാള സീമകള്‍ തേടി....
വൈവിധ്യമാര്‍ന്ന കലാ വിശേഷങ്ങളുമായി ഹൊറൈസണ്‍-13
കാപ്പാട്: ഖാളി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് ഹൊറൈസണ്‍-13 വൈവിധ്യവും അപൂര്‍വ്വവുമായ കലാ വിശേഷങ്ങളുമായി രണ്ടാം ദിവസം പിന്നിട്ടു. രണ്ടാം ദിവസം ഒന്നാം സെക്ഷന്‍ ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യങ്ങള്‍ സമൂഹ നന്മക്കായിരിക്കണമെന്ന് അദ്ദേഹം ഓര്‍്മ്മപ്പെടുത്തി. കേരളീയ നവോത്ഥാന ചരിത്രത്തില്‍ കലാ സാഹിത്യങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും മൂല്യാധിഷ്ഠിതമായ കലകളാണ് ഗുണാത്മകമായി പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗ്ഗ വസന്തത്തിന്റെ ചക്രവാള സീമകള്‍ തേടി എന്ന തല വാചകത്തില്‍ 250 ഓളം കലാ കായിക മത്സരങ്ങളാണ് നടത്തപ്പെടുന്നത്. അറബി അന്താക്ഷരി ശ്ലോകം, വിവിധ ഭാഷകളിലായി പദാഗ്ര മത്സരങ്ങള്‍, മധ്യകാല ഇസ്്‌ലാമിക നാഗരിക സ്മരണകളെ തൊട്ടുണര്‍ത്തുന്ന കാലഗ്രഫി മത്സരം, ശ്രേഷ്ഠ മലയാളത്തനിമ ആവിഷ്‌കൃതമാവുന്ന മലയാളത്തനിമ മത്സരം, ഡോക്യുമെന്ററി നിര്‍മ്മാണം തുടങ്ങി അത്യാകര്‍ഷകങ്ങളായ മത്സരയിനങ്ങള്‍ ഏറെ ശ്രദ്ധേയമായി. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി അദ്യക്ഷതയും അബ്ദുര്‍റഊഫ് പട്ടിണിക്കര സ്വാഗതവും പറഞ്ഞു.