- ഇസ്ലാമിക് ബാങ്കിംഗ്
ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിന് ആഗോളാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. പത്തോളം ലോകരാഷ്ട്രങ്ങള്‍, ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഘടനകള്‍ ഇതിനകം തന്നെ ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കടന്ന് വന്നിട്ടുണ്ട് . 1975ല്‍ സ്ഥാപിതമായ പ്രസ്തുത ബാങ്കിങ്ങ് രീതിയുടെ സന്നദ്ധസേവനങ്ങളെ ലോകം വളരേയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്