പ്ലസ് ടു: കാപ്പാട് ഇസ്‌ലാമിക് അക്കാദമിക്ക് ഉജ്വല വിജയം
കാപ്പാട്: കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക് അക്കാദമിയില്‍ പ്ലസ് ടു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉജ്വല വിജയം. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ഉന്നത മത പഠനത്തോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി തലം വരെ സൗജന്യ വിദ്യാഭ്യാസമാണ് ഇവിടെ നല്‍കപ്പെടുന്നത്. വിജയം നേടിയ വിദ്യാര്‍ത്ഥികളെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും കമ്മറ്റി ജനറല്‍ സെക്രട്ടറി പി.കെ.കെ. ബാവ, പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റശീദ് റഹ്മാനി കൈപ്രം തുടങ്ങിയവര്‍ അനുമോദിച്ചു.