29/01/2012

കെ.കെ.എം ഇസ്ലാമിക് അക്കാദമി ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.


ഇന്ത്യന്‍  മുസ്ലിംകള്‍ പോരാടേണ്ടത് വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി- റാബിഅ് ഹസന് നദ്വി
കാപ്പാട്: ഇന്ത്യന്‍ മുസ്ലിംകള്‍ പോരാടേണ്ടത് വിദ്യഭ്യാസ പുരോഗതിക്ക് വേണ്ടിയാണെന്ന് ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി അന്നദ് വി. വിദ്യഭാസ സ്ഥാപനങ്ങളും അവിടുത്തെ വിദ്യാര്‍തഥികളുമാണ് വരാനിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷ അതിനാല്‍ വിദ്യഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. കാപ്പാട് കെ.കെ.എം ഇസ്ലാമിക് അക്കാദമിയിലെ ലൈബ്രറി റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മത വിദ്യഭ്യാസവും സംരക്ഷിക്കപ്പെടുന്ന കേരളീയ സാഹചര്യം അഭിമാനാര്‍ഹമാണ്. ഇവിടുത്തെ മുസ്ലിം രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കപ്പടേണ്ടതാണ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയം വസ്ത്രം മാറ്റുന്നത് പോലെയാണ്. നിരന്തരം രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവിടെ രാഷ്ട്രീയ അടിത്തറ ധാര്‍മ്മിക മൂല്യങ്ങളാണെന്നതാണ് കേരളത്തിന്റെ സവിശേഷത. രാഷ്ട്രീയവും വിദ്യഭാസവുമാണ് സാമൂഹിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങള്‍. ഇവ രണ്ടും നിലനിര്‍ത്താന്‍ ക@ിന പ്രയത്‌നം നടത്തേണ്ടതുണ്ട്. സയ്യിദ് റാബിഅ് ഹസനി നദ്്വി പറഞ്ഞു.
സ്ഥാപനത്തിന്റെ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ അധ്യക്ഷത വഹിച്ചു. സി.വി.എം വാണിമേല്‍. സയ്യിദ് ഹാഷിം ഹദ്ദാദ്, സയ്യിദ് വാളിഹ് റഷീദ് നദ്വി, ശാഹിദ് നദ്വി ലക്‌നൗ,  അഹമ്മദ് കോയ ഹാജി, എം. മുഹ്യുദ്ദീന്‍ നദ്വി, മഹ്മൂദ് ഹസനി നദ്വി, നുഅ്മാന്‍ നദ്വി ഭട്കല്‍, അബ്ദുറസാഖ് നദ്വി, ഡോ. ഇസ്സുദ്ദീന്‍ നദ്വി, എന്നിവര്‍ സംസാരിച്ചു. ഡോ. യൂസുഫ് മുഹമ്മദ് നദ്വി സ്വാഗതവും എ.പി.പി തങ്ങള്‍ നന്ദിയും പറഞ്ഞു.


No comments:

Next previous home

Search This Blog