ഇന്ത്യ മുഴുവന്‍ കവര്‍ ചെയ്യാന്‍ മാപ് ഇന്ത്യ
ഡിജിറ്റല്‍ മാപ്പിംഗ് രംഗത്തെ ഇന്ത്യയിലെ അതികായരായ മാപ്പ് ഇന്ത്യ ടവീംചലമൃ യ്യ എന്ന പേരില്‍ ഒരു അപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നു. ബ്ലാക്ക് ബെറി, ആന്‍ഡ്രോയിഡ്, ഐഫോണ്‍ തുടങ്ങിയവയെ പിന്തുണക്കുന്ന തികച്ചും സൗജന്യമായ ഈ അപ്ലിക്കേഷന്‍ ഇഷ്ടമുള്ള സ്ഥലങ്ങള്‍ തെരയാനും കണ്ടെത്താനും ഉപഭോക്താക്കളെ സഹായിക്കുന്നു. അടുത്തുള്ള റെസ്‌റ്റോറന്റുകള്‍, എ.ടി.എമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, കോഫീ ഷോപ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അടിയന്തര സേവനകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് തെരെഞ്ഞ് കണ്ടെത്താന്‍ കഴിയും.
ഉപയോക്താവിന്റെ സ്ഥാനം സ്വയം നിര്‍ണ്ണയിച്ച് അതിനോടടുത്തുള്ള കേന്ദ്രങ്ങള്‍ ദൂരത്തിനനുസരിച്ച് ക്രമപ്പെടുത്തുകയാണ് ഈ അപ്ലേക്കേഷന്‍ ചെയ്യുന്നത്. ഉപഭോക്താവ് പോകാനാഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ഈ അപ്ലിക്കേഷന്‍ കാണിച്ചു തരുന്നു. സ്ഥലത്തിന്റെ കൃത്യതയാര്‍ന്ന മാപ്പ് കാണാനും അവിടേക്കുള്ള ദിശ കൃത്യമായി നിര്‍ണ്ണയിക്കാനും ഈ അപ്ലിക്കേഷനുപയോഗിച്ച് സാധിക്കുന്നു. ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് നേരിട്ട് കോള്‍ ചെയ്യാനും ആ നമ്പറുകള്‍ ഉപഭോക്താവിന്റെ സമ്പര്‍ക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കഴിയുന്നു. ഇവ എസ്.എം.എസ് വഴിയോ ഇ-മെയില്‍ വഴിയോ കൂട്ടുകാരുമായി പങ്ക് വെക്കാനും ഈ അപ്ലേക്കേഷന്‍ ഉപയോക്താവിന് അവസരം നല്‍കുന്നു. അടുത്തു തന്നെ ഇതിന്റെ വിന്‍ഡേസ് വേര്‍ഷനും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഈ അപ്ലിക്കേഷന്‍ ബ്ലാക്ക് ബെറി അ്പ്ലിക്കേഷന്‍ വേള്‍ഡ്, ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ്, ഐടൂണ്‍സ് അപ്ലിക്കേഷന്‍ സ്റ്റോര്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമാണ്.

മുഹമ്മദലി നരിപ്പറ്റ
No comments:
Post a Comment